മിസ് ഇന്ത്യ യൂണിവേഴ്‌സ് ഉഷോഷി സെന്‍ഗുപ്തയ്ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പോലീസുകാര്‍ക്കെതിരേ നടപടി... ഒരു എസ്‌ഐയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു

മിസ് ഇന്ത്യ യൂണിവേഴ്‌സ് ഉഷോഷി സെന്‍ഗുപ്തയ്ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പോലീസുകാര്‍ക്കെതിരേ നടപടിയെടുത്തു. കൊല്‍ക്കത്ത പോലീസ് സ്‌റ്റേഷനിലെ ഒരു എസ്‌ഐയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. രണ്ടു പോലീസുകാര്‍ക്കു കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേരെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഊബര്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ കൊല്‍ക്കത്തയില്‍ വച്ചാണ് ഉഷോഷി സെന്‍ഗുപ്തയ്ക്കു നേരെ 15 അംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്. ഇതുസംബന്ധിച്ച് ഉഷോഷി ഫേസ്ബുക്കില്‍ വിശദമായ കുറിപ്പെഴുതി. സംഭവത്തിന്റെ വീഡിയോയും അക്രമികളുടെ ചിത്രങ്ങളും ഇവര്‍ പങ്കുവച്ചു. ഇതോടെ സംഭവം വിവാദമായി. ജോലികഴിഞ്ഞ് തിരികെ രാത്രി 11.40ഓടെ വീട്ടിലേക്കു പോകവെ ബൈക്കില്‍ എത്തിയ ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു എന്നാണ് ഉഷോഷി പറയുന്നത്.
കാറിനെ പിന്തുടര്‍ന്ന സംഘം വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസ് അടിച്ചുതകര്‍ത്തു. െ്രെഡവറെ മര്‍ദിക്കുകയും ചെയ്തു. മര്‍ദനത്തിനിടെ സമീപത്തെ പോലീസ് പോസ്റ്റിലെത്തി ഉഷോഷി പരാതിപ്പെട്ടെങ്കിലും ഇതു തങ്ങളുടെ അധികാര പരിധിയല്ലെന്നായിരുന്നു പോലീസിന്റെ മറുപടി. പോലീസ് എത്തിയപ്പോള്‍ അവരെ തള്ളിമാറ്റി അക്രമിസംഘം പിരിഞ്ഞുപോയി. അടുത്ത ദിവസം പരാതി നല്‍കാമെന്നു നിശ്ചയിച്ച് സഹപ്രവര്‍ത്തകനെ ഇറക്കുന്നതിനായി വാഹനം അടുത്ത സ്ഥലത്തെത്തിയപ്പോള്‍ വീണ്ടും അക്രമിസംഘമെത്തി.
കാറിനു നേരെ കല്ലെറിഞ്ഞ സംഘം ഉഷോഷിയെ കാറില്‍നിന്നു വലിച്ചിറക്കി ഫോണ്‍ നശിപ്പിക്കാന്‍ ശ്രമിച്ചു. നിലവിളിച്ചതുകേട്ടു നാട്ടുകാര്‍ ഓടിക്കൂടിയതോടെയാണ് അക്രമി സംഘം പിന്‍വാങ്ങിയതെന്ന് ഉഷോഷി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. വീടിനു തൊട്ടടുത്തു നടന്ന സംഭവത്തില്‍ പരാതി നല്‍കുന്നതിനായി രാത്രി തന്നെ ചാരു മാര്‍ക്കറ്റ് പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍, ആദ്യസംഭവം നടന്നത് ഭവാനിപോര്‍ സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ അവിടെ പരാതി നല്‍കാന്‍ പറഞ്ഞു.
എന്നാല്‍ ബഹളംവച്ചതോടെ പരാതി സ്വീകരിക്കാന്‍ അവര്‍ തയ്യാറായി. ഊബര്‍ െ്രെഡവറുടെ പരാതി സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ല. ഒരേ വിഷയത്തില്‍ രണ്ടു പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് പോലീസ് പറഞ്ഞതെന്നും ഉഷോഷി പറയുന്നു.
https://www.facebook.com/Malayalivartha


























