ക്ലാസില്‍ പത്ത് മിനിറ്റ് താമസിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദ്ദനം

ക്ലാസില്‍ പത്ത് മിനിറ്റ് താമസിച്ചെത്തിയതിന് വിദ്യാര്‍ഥികള്‍ക്ക് അധ്യാപകന്റെ ക്രൂരമര്‍ദനം. ജമ്മു കാശ്മീരിലെ ദോഡ ജില്ലയിലാണ് സംഭവം നടന്നത്. 10 മിനിറ്റ് താമസിച്ച് സ്‌കൂളിലെത്തിയ വിദ്യാര്‍ഥികളെ അധ്യാപകന്‍ ചൂരല്‍കൊണ്ട് ക്രൂരമായി അടിക്കുകയായിരുന്നു. ഗുജ്ജാര്‍ബേക്കര്‍വാള്‍ ഹോസ്റ്റല്‍ ക്ലാസ് മുറിയിലാണ് സംഭവം നടന്നത്.
താമസിച്ചെത്തിയതിന് വിദ്യാര്‍ഥികളെ കൂട്ടത്തോടെ തലകുനിഞ്ഞ് നിര്‍ത്തിയാണ് ദയയില്ലാതെ തല്ലിയത്. അധ്യാപകന്‍ കുറ്റം സമ്മതിച്ചതായി ചൈല്‍ഡ് ലൈന്‍ വിഭാഗം കോര്‍ഡിനേറ്റര്‍ പറഞ്ഞു.
അധ്യാപകനോടു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം കര്‍ശന നടപടി എടുക്കുമെന്നും കോര്‍ഡിനേറ്റര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























