29 യാത്രക്കാരുമായി പോയ വാഹനം കനാലിലേക്ക് മറിഞ്ഞ് 7 കുട്ടികള്‍ മരിച്ചു, കല്യാണത്തിന് പോയി മടങ്ങവേയായിരുന്നു അപകടം

29 യാത്രക്കാരുമായി പോയ വാഹനം കനാലിലേക്ക് മറിഞ്ഞ് 7 കുട്ടികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 3 മണിയോടെ ആയിരുന്നു സംഭവം നടന്നത്. യാത്രക്കാര്‍ എല്ലാവരും കല്യാണത്തില്‍ പങ്കെടുത്ത് മടങ്ങവെ ആയിരുന്നു അപകടം. വാഹനം നിയന്ത്രണവിട്ട് നഗ്രാമിലെ ഇന്ദിരാകനാലിലേക്കാണ് മറിയുകയായിരുന്നു. 22പേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയെങ്കിലുംശേഷിച്ച 7 കുട്ടികളെ കണ്ടെത്താനായില്ല. എന്‍.ഡി.ആര്‍.എഫിനേയും മുങ്ങല്‍ വിദഗ്ധരേയും രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിച്ചിട്ടുണ്ട്.
കനാലില്‍ നല്ല അടിയൊഴുക്കുണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായെന്ന് മുതിര്‍ന്ന പൊലിസ് ഓഫിസര്‍ എസ്.കെ ഭഗത് പറഞ്ഞു. ഒഴുക്ക് നിയന്ത്രിച്ച് രക്ഷാപ്രവര്‍ത്തനത്തനം പുരോഗമിക്കുകയാണെന്നും കുട്ടികളുടെ മൃതശരീരം ഒഴുകിപ്പോകാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തെ നിരീക്ഷിക്കുകയും സംഭവസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തനായി വേണ്ട സഹായങ്ങള്‍ എത്തിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
" f
https://www.facebook.com/Malayalivartha


























