ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം... യോഗാ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് വിപുലമായ പരിപാടികള്‍... പ്രധാനമന്ത്രി നരേന്ദ്ര മോദി ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ യോഗ ദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു, സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു

അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ യോഗ ദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. രാജ്യത്ത് വിപുലമായ പരിപാടികളാണ് യോഗാ ദിനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. നമുക്കെല്ലാവര്‍ക്കും യോഗയുടെ പ്രാധാന്യം നന്നായി അറിയാമെന്ന് മോദി പറഞ്ഞു. ഇത് എല്ലായ്‌പ്പോഴും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. നാമെല്ലാവരും യോഗ പരിശീലനം മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
മോദിയ്‌ക്കൊപ്പം 30,000 പേരാണ് യോഗയില്‍ പങ്കെടുക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ , പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഉള്‍പ്പെടെ കേന്ദ്രമാരും യോഗാ പരിപാടികളില്‍ പങ്കാളികളാകും. യോഗദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു.
2014 ഡിസംബര്‍ 11നാണ് ഐക്യരാഷ്ട്ര സഭ ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്. 2015 മുതല്‍ എല്ലാ വര്‍ഷവും അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നുണ്ട്. ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും യോഗാദിന പരിപാടികള്‍ കൃത്യമായി നടക്കാറുണ്ട്.
https://www.facebook.com/Malayalivartha


























