ഒതുക്കപ്പെട്ടവരും ഉയര്‍ത്തപ്പെട്ടവരും ഒന്നാകുന്നു ....ഇനി കേരളത്തിൽ ബി ജെ പിക്ക് നല്ലകാലം

കേരളത്തിൽ ബി ജെ പി യുടെ കാവിക്കൊടി പാറിക്കളിച്ചില്ല എന്നത് ശരിതന്നെ. എന്നാൽ ഇന്ത്യയിൽ ഏറെക്കുറെ മുഴുവനായി വിരിഞ്ഞു നിൽക്കുന്ന താമരയിലേക്ക് ആകർഷിക്കപ്പെടുകയാണ് കേരള രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രബലർ .
ഇന്ത്യൻ രാഷ്ട്രീയത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പലരും ഒതുക്കപ്പെട്ടു. അതേ സമയം മറ്റ് ചിലരാകട്ടെ അപ്രതീക്ഷിതമായി ഉയര്‍ത്തപ്പെടുകയും ചെയ്തിട്ടുണ്ട്. കേരളത്തിലും സമാന മാറ്റങ്ങൾ ഉണ്ടായി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഒറ്റ സീറ്റുപോലും നേടാൻ ബിജെ പി ക്ക് ആയില്ല .മോദിയും അമിത്ഷായും അടക്കം ബി ജെ പി നേതൃനിര ഒട്ടുപിടിച്ചിട്ടും കേരളം വഴങ്ങിയില്ല ..
എന്നിരുന്നാലും ഇത്തവണ പശ്ചിമ ബംഗാളും ഒഡീഷയും പിടിച്ചതുപോലെ അടുത്ത തവണ കേരളവും ബി.ജെ.പി പിടിച്ചടക്കുമെന്നു തന്നെയാണ് ബി ജെ പി നേതൃത്വം വിലയിരുത്തുന്നത്.. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്, ആന്ധ്രാ, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ മാത്രമാണ് ബി ജെ പി യുടെ കയ്യിലൊതുങ്ങാതെ പോയ മറ്റ് സംസ്ഥാനങ്ങൾ
1984-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേവലം രണ്ട് സീറ്റില്‍ ഒതുങ്ങിപ്പോയ ബി.ജെ.പി. തിരിച്ചുവരവിനു രാമക്ഷേത്രത്തെ ആശ്രയിക്കുകയായിരുന്നു. 33 വര്‍ഷം കൊണ്ട് രണ്ടില്‍നിന്ന് 303 സീറ്റിലേക്ക് ഉയരുകയും ചെയ്തു. ഇതേ തന്ത്രം കേരളത്തിലും അയ്യപ്പനെ ഉപയോഗിച്ച് പ്രാവർത്തികമാക്കാൻ ശ്രമിച്ചെങ്കിലും ഇത്തവണ നടന്നില്ല. എന്നിരുന്നാലും കേരളത്തിൽ ബി ജെ പി പ്രതീക്ഷ കൈ വിട്ടിട്ടില്ല ..
കേരളത്തിനു ധാരാളം പ്രലോഭനങ്ങളാണ് ബി ജെ പി നൽകിയിരിക്കുന്നത് .. കേരളത്തിലെ ബി ജെ പി നേതാവിന് ഗവർണർ സ്ഥാനം നൽകുകയും തെരഞ്ഞെടുപ്പിന് ശേഷം രണ്ടു മന്ത്രിമാരെ കേരളത്തിന് നൽകുകയും ചെയ്തു. ഇതെല്ലം നൽകുന്നത് വ്യക്തമായ സൂചന തന്നെയാണ് ..അടുത്ത തെരഞ്ഞെടുപ്പിൽ കേരളം ബി ജെ പി പിടിച്ചെടുക്കും എന്നുള്ളത് ഒരു ഭ്രാന്തൻ സ്വപ്നം ആണെങ്കിലും ബി ജെ പി കേരളത്തിൽ കരുത്താർജ്ജിക്ക തന്നെ ചെയ്യുമെന്നതിന്റെ വ്യക്തമായ സൂചനകൾ വന്നു തുടങ്ങി
അതിന്റെ പ്രതിഫലനമായാണ് ടോം വടക്കനും രാമൻ നായരുമെല്ലാം ബി ജെ പി യിലേക്ക് കൂറിമാറിയത് .
കോണ്‍ഗ്രസിനെ ഞെട്ടിച്ചായിരുന്നു എ.ഐ.സി.സി മുന്‍വക്താവും മലയാളിയുമായ ടോം വടക്കന് ബി.ജെ.പിയില്‍ ചേര്‍ന്നത് .പുല്‍വാമ ആക്രമണത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്നാണ് ടോം വടക്കന്‍ പറഞ്ഞിരുന്നത്
ടോം വടക്കന് ബി ജെ പി സീറ്റ് നല്കിയിരുന്നില്ലെങ്കിലും കോൺഗ്രസ് വിട്ട ജി. രാമൻ നായരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചിരുന്നു.
ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ, വനിതാ കമ്മിഷൻ മുൻ അംഗം ജെ. പ്രമീളാദേവി, മലങ്കര സഭാംഗം സി. തോമസ് ജോൺ, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരൻ എന്നിറം കൂടുവിട്ട് ബി ജെ പി യിൽ ചേർന്നു
എന്നാൽ ബി ജെ പിക്ക് പ്രതീക്ഷ നൽകുന്നത് അബ്ദുള്ളക്കുട്ടി എന്ന ജനകീയ നേതാവ് ബി ജെ പി യിലേക്ക് കളം മാറ്റി ചവുട്ടിയതാണ് . കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ആദ്യമായി അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മത്സരിച്ച് ജയിക്കുന്നത് എ.പി.അബ്ദുള്ളക്കുട്ടിയാണ്. മുല്ലപ്പള്ളി രാമചന്ദ്രനെ തോല്‍പ്പിച്ച് ലോക്‌സഭയിലെത്തിയതോടെ ബ്ദുള്ളക്കുട്ടി,അത്ഭുതക്കുട്ടിയായി.അബ്ദുള്ളക്കുട്ടി പിന്നീട് സിപിഎം വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു.. ഇപ്പോൾ ഇതാ ബി ജെ പിയിലും .
ബി ജെ പി ക്കു ഇരട്ടി മധുരം നൽകുന്ന മറ്റൊരു പ്രഖ്യാപനവും ഉടനെയുണ്ടാകും എന്നാണു കരുതുന്നത്. സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് ബി ജെ പിയിലേക്ക് ചേരാൻ ആഗ്രഹിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത് .
ബി.ജെ.പിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും അവര്‍ കാത്തിരിക്കാന്‍ തനിക്ക് നിര്‍ദ്ദേശം നല്‍കിയെന്നും ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു.
കഴിവുള്ളവരെ അംഗീകരിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. സി.പി.എമ്മും കോണ്‍ഗ്രസും നിരന്തരം തന്നെ ദ്രോഹിക്കുകയാണെന്നും മുന്‍ വിജിലന്‍സ് ഡയറക്ടറായ ജേക്കബ് തോമസ് വ്യക്തമാക്കുമ്പോൾ കേരളത്തിൽ ബി ജെ പിയുടെ സാധ്യതയാണ് തെളിഞ്ഞു വരുന്നത്
https://www.facebook.com/Malayalivartha


























