പ്രണയാഭ്യര്‍ഥന നിരസിച്ചതിന് എട്ടാം നിലയില്‍ നിന്ന് 16 വയസ്സുകാരന്‍ തള്ളിയിട്ട 12 വയസ്സുകാരി മരണത്തിന് കീഴടങ്ങി

പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് എട്ടാം നിലയില്‍ നിന്ന് 16 വയസ്സുകാരന്‍ തള്ളിയിട്ട 12 വയസ്സുകാരി മരിച്ചു. ജൂണ്‍ 29 മുംബൈയിലാണ് സംഭവം. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി വെള്ളിയാഴ്ച മരണത്തിനു കീഴടങ്ങി. ഒരേ കോളനിയിലാണ് ഇരുവരുടെയും കുടുംബങ്ങള്‍ താമസിക്കുന്നത്.
പ്രതിക്ക് എതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് ജുവനൈല്‍ ഹോമിലേക്കു അയച്ചു. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനു ആണ്‍കുട്ടിയുടെ മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha


























