ഡീസല്‍ സബ്‌സിഡി: വന്‍കിട ഉപഭോക്താക്കള്‍ ഹൈക്കോടതികളില്‍ നല്‍കിയ ഹര്‍ജിക്ക് സുപ്രീം കോടതി സ്റ്റേ

ഡീസല്‍ സബ്‌സിഡി ഒഴിവാക്കിയതിനെതിരെ വന്‍കിട ഡീസല്‍ ഉപഭോക്താക്കള്‍ നല്‌കിയ ഹര്‍ജികളിലെ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്‌തു. കേന്ദ്രസര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് സ്റ്റേ. സബ്‌സിഡി പുന സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരളം, തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളുടെ ഹൈക്കോടതികളില്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികളിലെ നടപടി ക്രമങ്ങളാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തത്.
ഈ ഹര്‍ജികളെല്ലാം ഇനി സുപ്രീം കോടതി ഒന്നിച്ച് പരിഗണിക്കും. നടപടി ക്രമങ്ങള്‍ മാത്രം സ്റ്റേ ചെയ്‌തതിനാല്‍ അന്തിമ തീര്‍പ്പ് ഉണ്ടാകുന്നതു വരെ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള വന്‍കിട ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി നിരക്കില്‍ തന്നെ ഡീസല്‍ ലഭിക്കും.
വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഡീസല്‍ സബ്‌സിഡി നിര്‍ത്തലാക്കിയതോടെ പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടുകയായിരുന്നു.
https://www.facebook.com/Malayalivartha























