ഞങ്ങള്‍ക്ക് വേണ്ട നിങ്ങളുടെ ചായ സല്‍ക്കാരം: കിരണ്‍ ബേദിയുടെ ചായ സല്‍ക്കാരത്തില്‍ നിന്ന് ബിജെപി എംപിമാര്‍ വിട്ടു നിന്നു

ന്യൂഡല്‍ഹിയില്‍ കിരണ്‍ ബേദി സംഘടിപ്പിച്ച ചായ സല്‍ക്കാരത്തില്‍ നിന്ന് ബിജെപി എംപിമാര്‍ വിട്ടു നിന്നു. മൂന്ന് എംപിമാരാണ് വിട്ടു നിന്നത്. ബേദി ബിജെപിയില്‍ എത്തിയതിലുള്ള എതിര്‍പ്പാണ് എംപിമാര്‍ ചായ സല്‍ക്കാരം ബഹിഷ്‌ക്കരിച്ചതിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ അരവിന്ദ് കേജരിവാളിനെതിരെ ആരു മത്സരിക്കും എന്ന കാര്യത്തില്‍ ബിജെപിയില്‍ ഇതു വരെ തീരുമാനമായിട്ടില്ല. കിരണ്‍ ബേദി, വിനോദ് കുമാര്‍ ബിന്നി എന്നിവരിലൊരാളായിരിക്കും കേജരിവാളിനെതിരെ രംഗത്തിറങ്ങുക എന്നാണ് സൂചന. ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടാല്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കേജ്‌രിവാളിനെതിരെ മത്സരിക്കുമെന്ന് കിരണ്‍ ബേദി ഇതിന് മുമ്പ് പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യവും മണ്ഡലം ഏതാണെന്നുമുള്ള കാര്യങ്ങളൊക്കെ പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. ജയിക്കാനോ തോല്‍ക്കാനോ വേണ്ടിയല്ല എന്നെ കൊണ്ടുവന്നത്. പാര്‍ട്ടി ജയിക്കുന്നത് കാണാനാണ് എനിക്ക് ആഗ്രഹമെന്നും ബേദി വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























