ലൈംഗിക ബന്ധത്തിനു വിസമ്മതിച്ചു... യുവാവ് ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി

ഉത്തര്‍പ്രദേശില്‍ ലൈംഗിക ബന്ധത്തിനു വിസമ്മതിച്ചതിനെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി. വെള്ളിയാഴ്ച രാത്രിയിലാണു സംഭവം. അന്‍വറുള്‍ ഹസന്‍ എന്ന യുവാവാണ് ഭാര്യയെ കൊലപ്പെടുത്തിയത്. ലൈംഗിക ബന്ധത്തിനുള്ള ക്ഷണം ഭാര്യ നിരസിച്ചതില്‍ ക്ഷുഭിതനായ അന്‍വറുള്‍, ഇരുപതുകാരിയായ യുവതിയെ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നു. ഒരു വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. സൂറത്തില്‍ ജോലി ചെയ്തിരുന്ന അന്‍വറുള്‍ കഴിഞ്ഞ ദിവസമാണ് നാട്ടില്‍ തിരിച്ചെത്തിയത്.
ശനിയാഴ്ച രാവിലെ യുവതി നിലത്തുവീണു കിടക്കുന്നതുകണ്ട് അയല്‍വാസികളാണു പോലീസിനെ വിവരമറിയിക്കുന്നത്. രക്തത്തില്‍ കുളിച്ചുകിടന്ന അന്‍വറുളിനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് ഗൊരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. അന്‍വറുളിനെതിരേ പോലീസ് കേസ് എടുത്തു.
https://www.facebook.com/Malayalivartha


























