ബീഹാറില്‍ വര്‍ഗ്ഗീയ കലാപത്തില്‍ മൂന്ന് പേരെ ചുട്ടുകൊന്നു

ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ ഉണ്ടായ വര്‍ഗ്ഗീയ കലാപത്തില്‍ മൂന്ന് പേരെ ചുട്ടുകൊന്നു. മറ്റു രണ്ടു പേര്‍ക്ക് സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. 25 കുടിലുകള്‍ അഗ്‌നിക്കിരയായി. ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ സംഭവത്തെ തുടര്‍ന്ന് കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. അക്രമത്തില്‍ പരിക്കേറ്റവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാറ്റ്‌നയില്‍ നിന്നും 55 കിലോമീറ്റര്‍ അകലെ ബാഹില്‍വരാ ഗ്രാമത്തിലാണ് കലാപം നടന്നത്. കഴിഞ്ഞ ദിവസം ദളിത് വിഭാഗത്തില്‍ പെടുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നുള്ള സംഭവമാണ് അക്രമത്തില്‍ കലാശിച്ചത്. 19 കാരന്‍ ഭരതേന്ദു കുമാറിന്റെ മൃതശരീരം ശരീരമാണ് കണ്ടെത്തിയത്. ഇയാളെ കഴിഞ്ഞ ദിവസം സ്വന്തം ഗ്രാമത്തില്‍ നിന്നും കാണാതായിരുന്നു.
സ്ഥിതി നിയന്ത്രണ വിധേയമായിട്ടുണ്ടെങ്കിലും പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ ഉന്നതോദ്യോഗസ്ഥരും സ്ഥലത്തുണ്ട്. ഇവിടെ പ്രശ്‌ന സാധ്യത കണക്കിലെടുത്ത് പോലീസിനെ വിന്യസിപ്പിച്ചു. 400 പോലീസുകാരും 40 ഉന്നതോദ്യോഗസ്ഥരും സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























