സുനന്ദ പുഷ്‌കര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ശശി തരൂരിന് ഡല്‍ഹി പൊലീസിന്റെ നോട്ടീസ്; രണ്ടു ദിവസത്തിനകം എത്താമെന്ന് തരൂര്‍

സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ എം.പിയ്ക്ക് ഡല്‍ഹി പൊലീസ് നോട്ടീസ് അയച്ചു. എത്രയും വേഗം ചോദ്യം ചെയ്യലിന് ഹാജരാവാനാണ് നിര്‍ദ്ദേശം. കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ആരുടേയും പേരില്ലാത്തതിനാല്‍ സാക്ഷി എന്ന നിലയിലാവും ശശി തരൂരിനെ ചോദ്യം ചെയ്യുക. അതേസമയം താന്‍ ഇപ്പോള്‍ ബാംഗ്‌ളൂരിലാണെന്നും രണ്ടു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിനായി എത്താമെന്നും തരൂര്‍ അറിയിച്ചതായി ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ബി.എസ്.ബാസി മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് സുനന്ദയുടെ കുടുംബാംഗങ്ങള്‍, തരൂരിന്റെ സഹായി നാരായണ്‍ സിംഗ്, മാദ്ധ്യമ പ്രവര്‍ത്തക നളിനി സിംഗ്, സുനന്ദയുടെ മരണം സ്ഥിരീകരിച്ച ഡോക്ടറും തരൂരിന്റെ സുഹൃത്തുമായ ഡോക്ടര്‍ സഞ്ജയ് ദെവാന്‍ തുടങ്ങിയവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























