സുനന്ദയുടെ മരണം: അന്വേഷണവുമായി സഹകരിക്കുമെന്ന് തരൂര്‍

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തില്‍ ഡല്‍ഹി പോലീസിനോട് പൂര്‍ണമായും സഹകരിക്കുമെന്ന് ശശി തരൂര്‍ എംപി. തരൂരിനെ 48 മണിക്കൂറിനകം ചേദ്യം ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തരൂരിന് ഡല്‍ഹി പോലീസ് നോട്ടീസ് നല്കിയിട്ടുണ്ട്. ബംഗളൂരിലുള്ള തരൂര്‍ വൈകിട്ടോടെ ഡല്‍ഹിക്ക് തിരിച്ചേക്കും. ചൊവ്വാ, ബുധന്‍ ദിവസങ്ങളിലേതിലെങ്കിലും തരൂരിനെ ചോദ്യം ചെയ്യാനാണ് പോലീസ് ഉദ്ദേശിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് സുനന്ദയുടെ കുടുംബാംഗങ്ങള്‍, തരൂരിന്റെ സഹായി നാരായണ്‍ സിംഗ്, മാദ്ധ്യമ പ്രവര്‍ത്തക നളിനി സിംഗ്, സുനന്ദയുടെ മരണം സ്ഥിരീകരിച്ച ഡോക്ടറും തരൂരിന്റെ സുഹൃത്തുമായ ഡോക്ടര്‍ സഞ്ജയ് ദെവാന്‍ തുടങ്ങിയവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. 2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കറിനെ ഡല്‍ഹിയിലെ ലീലാ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























