കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ.ലക്ഷ്മണ്‍ ഗുരുതരാവസ്ഥയില്‍

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ആര്‍.കെലക്ഷ്മണിന്റെ ആരോഗ്യനില വഷളായി. മൂത്രാശയ അണുബാധയെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ ദീനാനാഥ് മംഗേഷ്‌കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡയാലിസിന് വിധേയനാക്കിയ ലക്ഷ്മണ്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലാണ്. ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചു വരുന്നു. അണുബാധ കൂടാതെ അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങളും ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
2010ല്‍ ലക്ഷ്മണിന് പക്ഷാഘാതം അനുഭവപ്പെട്ടിരുന്നു.
അഞ്ച് പതിറ്റാണ്ടായി കാര്‍ട്ടൂണ്‍ രംഗത്ത് സജീവമായുള്ള ലക്ഷ്മണിന്റെ കാര്‍ട്ടൂണുകള്‍ സമൂഹത്തിന് നേരെ പിടിച്ച കണ്ണാടിയായാണ് വിലയിരുത്തപ്പെടുന്നത്. രാഷ്ട്രീയക്കാരെ ആക്ഷേപഹാസ്യങ്ങളിലൂടെ വരച്ചു കാട്ടിയ ലക്ഷ്മണിന്റെ കാര്‍ട്ടൂണുകള്‍ ഏറെ ശ്രദ്ധേയവുമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























