സബ്‌സിഡികള്‍ യുക്തിസഹമാക്കണമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

സബ്‌സിഡികള്‍ ക്രമേണ യുക്തിസഹമാക്കണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പദ്ധതികളില്‍ സ്ഥിരതയുണ്ടാക്കാനും നിക്ഷേപം ആകര്‍ഷിക്കാനും ഇത് ആവശ്യമാണെന്നും ജെയ്റ്റ് ലി ചെന്നൈയില്‍ പറഞ്ഞു. കോര്‍പറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനുവരി മുതല്‍ എല്‍.പി.ജി സബ്‌സിഡി ബാങ്കുകള്‍ വഴിയാണ് നല്‍കുന്നത്. ടാക്‌സ് പോളിസികളിലടക്കമുള്ളവയില്‍ സ്ഥിരത വരുത്തണം. സാധനസേവന നികുതി രാജ്യത്തെ വ്യാവസായികാന്തരീക്ഷം നന്നാക്കാന്‍ സഹായിക്കുമെന്നും ജെയ്റ്റ് ലി ചൂണ്ടിക്കാട്ടി.
പൊതുവിനിമയവും സബ്‌സിഡികളും സംബന്ധിച്ചുള്ള ഇടക്കാല റിപ്പോര്‍ട്ട് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























