മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ആര്‍.ആര്‍. പാട്ടീല്‍ ഗുരുതരാവസ്ഥയില്‍

മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന എന്‍.സി.പി നേതാവുമായ ആര്‍.ആര്‍. പാട്ടീല്‍ ഗുരുതരാവസ്ഥയില്‍. ബാന്ദ്രയിലെ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. കഴിഞ്ഞ നാല് ദിവസം മുന്‍പ് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പാട്ടീലിന്റെ അസുഖത്തിന്റെ സ്വഭാവത്തെപ്പറ്റി ലീലാവതി ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. അദ്ദേഹം കഴിഞ്ഞ കുറച്ച് ദിവസമായി ഇവിടെ ചികിത്സയിലാണെന്ന് മാത്രമാണ് കൂടുതല്‍ വിശദീകരിക്കാന്‍ തയ്യാറാകാതെ ആശുപത്രി വക്താവ് പറഞ്ഞത്.
കഴിഞ്ഞ മാസം ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ബോംബെ ആശുപത്രിയില്‍ വച്ച് വിജയകരമായി ആഞ്ചിയോഗ്രാഫി നടത്തിയിരുന്നു. ഇതിന് മുന്പ് തെക്കന്‍ മുംബൈയിലെ ബ്രീച്ച് കാന്റി ആശുപത്രിയില്‍ വച്ച് മറ്റൊരു ശസ്ത്രക്രിയയ്ക്കും പാട്ടീല്‍ വിധേയനായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























