ചെറിയ ഭീകരവാദ സംഘടനകള്‍ക്ക് ഐഎസ്‌ഐ സാമ്പത്തിക സഹായം നൽകുന്നതായി റിപ്പോർട്ടുകൾ

ചെറിയ ഭീകരവാദ സംഘടനകള്‍ക്ക് ഐഎസ്‌ഐ സാമ്പത്തിക സഹായം നൽകുന്നതായി റിപ്പോർട്ടുകൾ .ഭീകരസംഘടനകൾക്കെതിരെ ആഗോള തലത്തിൽ ഇന്ത്യ നടത്തിയ ഇടപെടലുകൾ പാകിസ്ഥാനിലെ പ്രധാന ഭീകരസംഘടനകളുടെ പ്രവർത്തനങ്ങൾ താറുമാറാക്കിയതോടെ പുതിയ തന്ത്രം പുറത്തെടുത്ത് പാക് രഹസ്യാന്വേഷണ ഏജൻസി. രാജ്യത്ത് പ്രവർത്തിക്കുന്ന ചെറിയ ഭീകരസംഘടനകൾക്ക് സാമ്പത്തിക, സൈനിക സഹായം നൽകാനാണ് ഐ.എസ്.ഐയുടെ നീക്കമെന്ന് അറിയുന്നു.
പ്രദേശത്ത് കാര്യമായ സ്വാധീനമില്ലാതിരുന്ന അൽ ഖ്വയിദയെ ഉപയോഗിച്ച് കഴിഞ്ഞ ദിവസം ഇന്ത്യയ്‌ക്കെതിരെ ഭീഷണി വീഡിയോ തയ്യാറാക്കിയതിന് പിന്നിലും ഇതേ തന്ത്രമാണെന്നാണ് വിലയിരുത്തൽ.
ഭീകരവാദ വിഷയത്തിൽ രാജ്യാന്തര തലത്തിൽ തന്നെ ഒറ്റപ്പെട്ട പാകിസ്ഥാൻ ഇക്കാര്യത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് തെളിയിക്കാൻ കൂടിയാണ് അൽ ഖ്വയിദ തലവൻ സവാഹിരിയുടെ പേരിൽ വീഡിയോ പുറത്തിറക്കിയതെന്നാണ് വിവരം.
ഇന്ത്യയുടെ നീക്കങ്ങളെ തുടര്‍ന്ന് ലഷ്‌കര്‍ ഇ തോയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് മേല്‍ നടപടിയെടുക്കാന്‍ പാകിസ്താന് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായിരുന്നു.
ഇതേതുടര്‍ന്ന് ദീര്‍ഘകാലമായി പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന
ചെറിയ സംഘടനകളെയാണ് ഐഎസ്‌ഐ ഇപ്പോൾ നോട്ടമിട്ടിരിക്കുന്നത്.
സിപാ ഇ സഹാബ, ജെയ്ഷ് ഉള്‍ അദില്‍, ലഷ്‌കര്‍ ഇ ഒമര്‍, അല്‍ ബാദര്‍, ലഷ്‌കര്‍ ഇ ജാങ്ഗ്വി, തെഹ്‌രീക് ഉള്‍ മുജാഹിദീന്‍, അല്‍ ഉമര്‍ മുജാഹിദീന്‍ തുടങ്ങിയ ഭീകരസംഘടനകളുമായി ഐഎസ്‌ഐ ബന്ധപ്പെടുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബാലകോട്ടെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയ്‌ക്കെതിരായ തന്ത്രങ്ങളില്‍ പാകിസ്താന്‍ മാറ്റം വരുത്തുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതിന്റെ ഭാഗമായാണ് പുതിയ ഭീകരസംഘടനകളുമായി ഐഎസ്‌ഐ കൂട്ടുകൂടാന്‍ തയ്യാറെടുക്കുന്നതെന്നാണ് വിവരം. ബാലകോട്ട് ആക്രമണത്തിന് പിന്നാലെ പാകിസ്താന് മേല്‍ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നു.
ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ കരിമ്പട്ടികയില്‍ പാകിസ്താന്‍ ഉള്‍പ്പെടാനുള്ള സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്തതോടെ ലഷ്‌കര്‍ ഇ തോയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകള്‍ക്കെതിരെ പാകിസ്താന്‍ മുഖംമിനുക്കല്‍ നടപടികളെടുത്തിരുന്നു. ഇതിന്റെ മറവിലാണ് പുതിയ കൂട്ടുകെട്ടുകള്‍ക്ക് ഐഎസ്‌ഐ തയ്യാറാകുന്നത്
ബലാക്കോട്ടിലെ ഇന്ത്യൻ വ്യോമാക്രമണത്തിന് പിന്നാലെ അതിർത്തി വഴിയുള്ള പാക് ഭീകരവാദികളുടെ നുഴഞ്ഞുകയറ്റം 43 ശതമാനം കുറഞ്ഞതായാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. മുമ്പത്തേക്കാൾ കാശ്‌മീരിലെ സുരക്ഷാസ്ഥിതി മെച്ചപ്പെട്ടു.
തീവ്രവാദികൾക്കെതിരെ ശക്തമായ തിരിച്ചടി നൽകുകയെന്ന നയമാണ് ഇപ്പോൾ ഇന്ത്യ സ്വീകരിക്കുന്നതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു
ഇതിനെ തുടർന്ന് പ്രധാനപ്പെട്ട ഭീകരവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് പാകിസ്താനില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ചെറിയ ഭീകരവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ പാക് ചാര ഏജന്‍സിയായ ഐഎസ്‌ഐ നീക്കം തുടങ്ങിയിട്ടുള്ളത്.
ഇത്തരം പ്രവണതകളെ മുളയിലേ നുള്ളിക്കളയുമെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ.
https://www.facebook.com/Malayalivartha