മുംബൈയ്ക്ക് സമീപം ഡോങ്ഗ്രിയില്‍ നാലു നില കെട്ടിടം തകര്‍ന്നു വീണു... നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

മുംബൈയ്ക്ക് സമീപം ഡോങ്ഗ്രിയില്‍ നാലു നില കെട്ടിടം തകര്‍ന്നു വീണു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അമ്പതോളം പേര്‍ കുടുങ്ങിക്കിടക്കുകയാണ്. രാവിലെ 11:40ന് തണ്ടേല്‍ മാര്‍ക്കറ്റിലെ അബ്ദുള്‍ റഹ്മാന്‍ ഷാ ദര്‍ഗക്കടുത്താണ് അപകടം നടന്നത് . സ്ഥലത്തേക്ക് ദേശീയ ദുരന്ത പ്രതികരണ സേന രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്.
ഡോങ്ഗ്രിയിലെ തണ്ടല്‍ സ്ട്രീറ്റിലെ കെട്ടിടമാണ് തകര്‍ന്നുവീണത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതേയുള്ളു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
https://www.facebook.com/Malayalivartha