മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്ന് 10 പേര് മരിച്ചു
മുംബൈയിലെ ഡോങ്ക്രിയില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള നാലുനില കെട്ടിടം തകര്‍ന്ന് വീണ് പത്ത് പേര് മരിച്ചു. നാല്പതോളം പേര് കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഇന്ന് രാവിലെ 11.45ഓടെയായിരുന്നു അപകടം.
ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് ടീം സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇതുവരെ എട്ട് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്താകെ പെയ്യുന്ന കനത്ത മഴയില്‍ അപകടം നടന്ന കെട്ടിടത്തിനടുത്തായുള്ള ഭൂരിഭാഗം കെട്ടിടങ്ങളും ജീര്ണാവസ്ഥയില് അപകടാവസ്ഥയില്‍ തുടരുകയാണ്. ഇടുങ്ങിയ സ്ഥലത്താണ് അപകടം നടന്നിട്ടുള്ളതെന്നതിനാല് ഇവിടേക്ക് ആംബുലന്‍സുകള്‍ക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല.
https://www.facebook.com/Malayalivartha