അവിവാഹിതരായ സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമെന്ന് വിചാരിക്കേണ്ട!! പണികിട്ടുന്നത് വീട്ടുകാർക്ക്!! പിടിക്കപ്പെട്ടാല്‍ ലക്ഷങ്ങൾ പിഴ

അവിവാഹിതരായ സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുറ്റകൃത്യമായി കണകാക്കുമെന്നും 'കുറ്റക്കാരെന്ന്' കണ്ടെത്തെുന്നവരുടെ മാതാപിതാക്കളില്‍ നിന്ന് ഒന്നര ലക്ഷം രൂപ പിഴയീടാക്കുമെന്നും സിലാ പഞ്ചായത്തംഗം ജയന്തിബായ് താക്കൂര്‍ . സംശ്താനത്തെ ബനസ്കന്ത ജില്ലയിലെ താക്കൂര്‍ സമുദായക്കാരാണ് അവിവാഹിതരായ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനത്തോട് യോജിപ്പില്ലെന്ന് താക്കൂര്‍ സമുദായ നേതാവും മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുമായിരുന്ന അല്‍പേഷ് താക്കൂര്‍ പറഞ്ഞു. ഈ നിയമം ആണ്‍കുട്ടികളുടെ കാര്യത്തില്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ നല്ലതാകുമായിരുന്നു.
തന്റെ ഒരു പ്രണയ വിവാഹമായിരുന്നെന്നും അതിനാല്‍ അതേക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മൊബൈല്‍ ഫോണിനു വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനത്തോടൊപ്പം വിവാഹാവശ്യത്തിനുള്ള അധികച്ചെലവുകള്‍ ഒഴിവാക്കണമെന്നും ജലൂലില്‍ ഗ്രാമത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തു. ഏതെങ്കിലും പെണ്‍കുട്ടി മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചാല്‍ തങ്ങളുടെ ഭരണഘടനപ്രകാരം അത് കുറ്റകൃത്യമായി കണക്കാക്കാനും സമുദായ അംഗങ്ങള്‍ തീരുമാനമെടുത്തു. ജില്ലയിലെ പതിനൊന്നോളം ഗ്രാമങ്ങളില്‍ 'ഭരണഘടന' നിലവില്‍ വരും.
https://www.facebook.com/Malayalivartha
























