ഭാര്യയുടെ പീഡനം സഹിക്ക വയ്യാതെ ഭർത്താവ് കോടതിയിൽ; ഒടുവിൽ കോടതി വിവാഹ മോചനം നൽകി
ഭാര്യയുടെ വ്യക്തിഹത്യയും അപവാദ പ്രചാരണവും സഹിക്കാൻ വയ്യാതെ കോടതിയെ സമീപിച്ചു ഭർത്താവ്. തന്നെ ഭാര്യ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ പഞ്ചാബ് ഹരിയാന ഹൈക്കോടതി ഭര്‍ത്താവിന് വിവാഹമോചനത്തിനായി അനുമതി നൽകി. അമേരിക്കയില്‍ മറ്റൊരു ഭാര്യയും കുട്ടിയും ഉണ്ടെന്ന തരത്തിലുള്ള വ്യാജ പ്രചാരണം ഇയാൾക്കെതിരെ ഭാര്യ നടത്തിയെന്നു പരാതിയിൽ പറയുന്നു. ഇത്തരത്തിലുള്ള സന്ദേശം എല്ലാവർക്കും അവർ അയച്ചു കൊടുത്തു.
മാത്രമല്ല മാതാപിതാക്കൾക്കൊപ്പം താമസിക്കുന്നത് അവർക്കു ഇഷ്ടമല്ലായിരുന്നു. ആഹാരം പോലും നേരാം വണ്ണം പാചകം ചെയ്തു തരില്ലായിരുന്നു. ഇങ്ങനെ ഭാര്യക്കെതിരെ നിരവധി ആരോപണങ്ങളാണ് ഇദ്ദേഹം കോടതിയേ ബോധിപ്പിച്ചത്. ജസ്റ്റിസ് രാകേഷ് കുമാര്‍ ജെയിന്, ജസ്റ്റിസ് ഹര്‍നരേഷ് സിങ് ഗില്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിവാഹമോചനം അനുവദിച്ചത്. മാനസിക പീഡനമാണ് നടന്നിരിക്കുന്നതെന്ന് കോടതി വിലയിരുത്തി.
https://www.facebook.com/Malayalivartha