പ്രളയത്തിൽ നിന്നും കടുവ രക്ഷ തേടി എത്തിയത് കടക്കുള്ളിൽ; കാസിരംഗ ദേശീയോദ്യാനത്തിലെ കടുവയാണ് കടക്കുള്ളിൽ അഭയം തേടിയെത്തിയത്
അസാമിലെ പ്രളയത്തിൽ നിന്നും രക്ഷ തേടി കടുവ എത്തിയത് കടയിൽ. കടക്കുള്ളിലെ കട്ടിലിലാണ് കടുവ വന്നു കിടന്നത്. പ്രളയത്തിൽ മുക്കാൽ ഭാഗവും നശിച്ച കാസിരംഗ ദേശീയോദ്യാനത്തിലെ കടുവയാണ് കട്ടിലിൽ അഭയം തേടി എത്തിയത്. ബഗോറി റേഞ്ചിനു സമീപമുള്ള ഹർമോയിലെ കടയിലാണ് കടുവയെ കണ്ടത്. കടുവയെ മയക്കു വെടി വച്ച ശേഷം പിടികൂടാനുള്ള ശ്രമത്തിലാണ് വനം വകുപ്പ് അധികൃതർ. അസാമിലെ കാസിരംഗ ഉദ്യാനവും മനാസ് ദേശീയോദ്യാനവും പൊബിറ്റോറ വന്യമൃഗ സംരക്ഷണ കേന്ദ്രവുമൊക്കെ പ്രളയത്തിൽ നാശ നഷ്ടം നേരിട്ടിരുന്നു. ഇതിനു പിന്നാലെയാണ് മൃഗങ്ങൾ മനുഷ്യ വാസം ഉള്ളിടത്തേക്കു ചേക്കേറുന്നത്.
https://www.facebook.com/Malayalivartha