ആഭ്യന്തരമന്ത്രിയുടെ ചെറുമകന് ടിക് ടോക് ചെയ്യാന്‍ ആഗ്രഹം; പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന രംഗം ചിത്രീകരിച്ചത് ഡിജിപിയുടെ കാറിനു മുകളില്‍ കയറി; പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ...
ഫുര്‍ഖാനും സുഹൃത്തുമാണ് ഡിജിപിയുടെ കാറിന്റെ ബോണറ്റില്‍ കയറി ഇരുന്നത്. ടിക്ടോക് വീഡിയോ ചിത്രീകരിക്കുന്നതിനായിരുന്നു ഇരുവരും കാറിന്റെ ബോണറ്റില്‍ കയറിയത്. തെലുങ്കാനയില്‍ പോലീസ് മേധാവിയുടെ ഔദ്യോഗിക വാഹനത്തിനു മുകളില്‍ കയറിയിരുന്ന് ആഭ്യന്തര മന്ത്രിയുടെ ചെറുമകന്. ആഭ്യന്തര മന്ത്രി മുഹമ്മദ് അലിയുടെ ചെറുമകന് ഫുര്‍ഖാന്‍ അഹമ്മദാണ് പോലീസ് വാഹനത്തിനു മുകളില്‍ കയറി പുലിവാല് പിടിച്ചത്.ജീപ്പില്‍ ഇരിക്കുന്ന ആളോട് മര്യാദയായി പെരുമാറിയില്ലെങ്കില്‍ കഴുത്ത് കണ്ടിച്ചുകളയുമെന്ന് പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന രംഗമാണ് ടിക്ടോകില്‍ ചിത്രീകരിച്ചത്. എന്നാല്‍ തന്റെ ചെറുമകന് അല്പനേരം മാത്രമാണ് കാറിന്റെ ബോണറ്റില്‍ ഇരുന്നതെന്നും പ്രദേശവാസികളില്‍ ചിലരാണ് ഈ വീഡിയോ എടുത്തതും പ്രചരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha