Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്റ്റോയിനിസ് തല്ലിത്തകര്‍ത്തു... ഋതുരാജിന്റെ സെഞ്ചറി പാഴായ മത്സരത്തില്‍ ചെന്നൈയെ വീണ്ടും തോല്‍പ്പിച്ച് ലക്‌നൗ; തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്റ്റോയിനിസ് കളം നിറഞ്ഞതോടെ ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈയ്‌ക്കെതിരെ ലക്‌നൗവിന് 6 വിക്കറ്റിന്റെ ജയം


നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം..... യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി... ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ജയിലില്‍ എത്താന്‍ നിര്‍ദ്ദേശം


ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം.... കനത്ത വേനല്‍ചൂടില്‍ രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങളെ കൊണ്ട് നിറയും, ഉച്ചയോടെ നടക്കുന്ന സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോയാണ് മുഖ്യആകര്‍ഷണം, ജില്ലാ ആസ്ഥാനങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രചാരണ കൊടിയിറക്കം കെങ്കേമമാക്കാനുള്ള ഒരുക്കത്തില്‍ മുന്നണികള്‍


സംംസ്ഥാനത്ത് മറ്റെന്നാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ആയിരിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന ഇന്ന് കൊച്ചിയില്‍ എത്തി െ്രെകസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും...


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...

കിടപ്പുമുറിയിൽ ക്യാമറയെന്ന് ഭാര്യ സ്വയരക്ഷക്കെന്ന് ഭർത്താവ് കണ്ണ് തള്ളി വനിതാ കമ്മീഷൻ

20 JULY 2019 09:46 AM IST
മലയാളി വാര്‍ത്ത

More Stories...

ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കു നീന്തുന്നതിനിടെ 78-കാരനായ ബെംഗളൂരു സ്വദേശിക്ക് ദാരുണാന്ത്യം... ദുഃഖസൂചകമായി മറ്റു നീന്തല്‍ താരങ്ങള്‍ റിലേ റദ്ദാക്കി ബോട്ടില്‍ ധനുഷ്‌കോടിയിലേക്കു മടങ്ങി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥി

തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു... സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

തമിഴ്നാട്ടില്‍ വസ്ത്രത്തിനുള്ളില്‍ അനുവദനീയമായതില്‍ അധികം പണം കൊണ്ടുപോവുകയായിരുന്ന ഒരാളെ അധികൃതര്‍ പിടികൂടി

ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...

വനിതാ കമ്മീഷനുകളിൽ ദിനം പ്രതി എത്രയോ പരാതികളാണ് വരുന്നത് .സ്ത്രീകൾക്ക് നേരെയുള്ള മാനസികവും ശാരീരികവുമായിട്ടുള്ള ആക്രമണങ്ങളിൽ മനംനൊന്ത് അവർ പലപ്പോഴും വനിതാ കമ്മീഷനുകളിൽ അഭയം തേടും .ത്രിപുരയിലെ വനിതാ കമ്മീഷനിൽ ലഭിച്ച യുവതിയുടെ പരാതി ആരെയും ഞെട്ടിക്കുന്നതാണ് .കിടപ്പുമുറിയിൽ ഭർത്താവ് സിസിടിവി ക്യാമറ സ്ഥാപിച്ചിരിക്കുന്നു,മോണിറ്റർ  ആകട്ടെ ഭർത്താവിന്റെ അമ്മയുടെ മുറിയിലും .രത്‌ന പൊദ്ദറാ എന്ന യുവതിയാണ് തന്റെഭർത്താവിന്റെ ഈ ഹീനമായ പ്രവര്ത്തിക്കെതിരെ പരാതിയുമായി രംഗത്ത്  എത്തിയിരിക്കുന്നത്.

രത്‌ന പൊദ്ദറായുടെ പരാതിയുടേ ഗൗരവം മനസിലാക്കി വനിതാ കമ്മീഷൻ അധികൃതർ ഭര്‍ത്താവിനെ വിളിച്ചുവരുത്തിയെങ്കിലും സിസിടിവി വെച്ചതിനെ ന്യായീകരിക്കാന്‍ അയാള്‍ പറഞ്ഞ മറുവാദം കേട്ട് കമ്മീഷന്‍ ഞെട്ടി. കിടപ്പുമുറിയില്‍ സിസിടിവി വെക്കേണ്ടിവന്നത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്നാണ് ഇയാള്‍ വനിതാ കമ്മീഷനോട് പറഞ്ഞത്. കിടപ്പുമുറിയില്‍ ക്യാമറ വെച്ചിട്ടുണ്ടെങ്കിലും തങ്ങള്‍ രണ്ട് കട്ടിലുകളിലാണ് കിടക്കുന്നതെന്നും താന്‍ കിടക്കുന്ന ഭാഗത്തേക്ക് മാത്രമാണ് അത് ഫോക്കസ് ചെയ്തിരിക്കുന്നതെന്നും ഇയാളുടെ വാദം.

വെസ്റ്റ് തൃപുര ജില്ലയിലുള്ള സാധുടില്ല ഗ്രാമത്തില്‍ നിന്നുള്ള രത്‌ന പൊദ്ദറാ മൂന്ന്  വര്‍ഷം മുമ്പാണ് ചന്ദന്‍ കാന്തി ധര്‍ എന്നയാളെ വിവാഹം കഴിച്ചത്. വിവാഹ സമയത്ത് സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും പിന്നീട് ഭര്‍ത്താവിന്റെ വീട്ടുകാരില്‍ നിന്ന് സ്ത്രീധനമാവശ്യപ്പെട്ട് മാനസികമായി പീഡനം തുടങ്ങിയെന്ന് യുവതി പറയുന്നു.ഒടുവില്‍ പാരമ്പര്യമായി കിട്ടിയ ഭൂമി വിറ്റ് യുവതിയുടെ കുടുംബം രണ്ടുലക്ഷത്തോളം രൂപ ഭര്‍തൃവീട്ടുകാര്‍ക്ക് നല്‍കിയെങ്കിലും മാനസിക പീഡനം തുടര്‍ന്നു. ഇതിനിടെ ബന്ധത്തിലുള്ള മറ്റൊരു യുവതിയുമായി ഭര്‍ത്താവ് അവിഹിത ബന്ധം പുലര്‍ത്തുന്നതായി മനസിലാക്കിയതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി. ഇതിന് പിന്നാലെയാണ് ഭര്‍ത്താവ് കിടപ്പുമുറിയില്‍ സിസിടിവി ക്യാമറ വെച്ചതെന്നാണ് യുവതി വനിതാ കമ്മീഷനോട് പറഞ്ഞിരിക്കുന്നത്.

വീട്ടില്‍ മുഴുവന്‍ ക്യാമറ വെച്ചിരിക്കുകയാണെന്നാണ് ഇവര്‍ പറയുന്നത്. വീട്ടിലേക്ക് കയറുന്നിടം, ഇടനാഴി, വീട്ടിലെ കിടപ്പുമുറികള്‍ തുടങ്ങിയ ഇടങ്ങളിലാണ് ക്യാമറ വെച്ചിരിക്കുന്നത്. വിഷയത്തില്‍  ഗാര്‍ഹിക പീഡനനം, സ്ത്രീധന പീഡനം തുടങ്ങിയ വിഷയത്തിലാണ് വനിതാ കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ ചന്ദന്‍ കാന്തി ധര്‍ നിഷേധിക്കുന്നു. ഭാര്യയോട് സ്ത്രീധനം ആവശ്യപ്പെടുകയോ അതിന്റെ പേരില്‍ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല. ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയമുണ്ട്. തന്റെ നിരപരാധിത്വം തെളിയിക്കുന്നതിന് വേണ്ടിയാണ് ക്യാമറകള്‍ സ്ഥാപിച്ചതെന്നും ഇയാള്‍ പറയുന്നു. അതേസമയം രണ്ടുപേരുടെയും വാദങ്ങള്‍ കേട്ട കമ്മീഷന്‍ പിരിഞ്ഞുതാമസിക്കുന്നത് പുനഃപരിശോധിക്കാന്‍ 45 ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. അതിന് സാധിച്ചില്ലെങ്കില്‍ മാസം 3000 രൂപ ഭാര്യയ്ക്ക് ജീവനാംശം നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

 

 

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തുന്ന 100 ശതമാനം വോട്ടുകളും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ സുപ്രീം കോടതി വിധി ഇന്ന്...  (31 minutes ago)

ചാലിശ്ശേരിയില്‍ കമ്പിപ്പാര കൊണ്ട് തലയ്ക്കടിയേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു....  (40 minutes ago)

രണ്ടാംവിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സഹോദരന്‍ കൂടെപ്പിറപ്പിനെ തലയ്ക്കടിച്ചുകൊന്ന സംഭവത്തില്‍ കൂടുതല്‍ തെളിവു കിട്ടി പോലീസിന്... സ്വര്‍ണാഭരണങ്ങള്‍ മൃതദേഹത്തിന് സമീപം കുഴിച്ചിട്ട നിലയില്‍, ചുറ്റ  (1 hour ago)

മലപ്പുറം ചങ്ങരംകുളത്ത് സംസ്ഥാനപാതയോരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു...  (1 hour ago)

എല്ലാ മാസവും ഒന്നാം തീയതി നടപ്പാക്കുന്ന ഡ്രൈ ഡേ പിന്‍വലിക്കാന്‍ ആലോചന...  (1 hour ago)

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 24 വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ  (2 hours ago)

പലര്‍ക്കും നിര്‍ണായകം... സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച; 12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 മണ്ഡലങ്ങളില്‍ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടക്കും; ജയ  (2 hours ago)

ദല്ലാള്‍മാര്‍ എണ്ണിവച്ചോ... തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് അനില്‍ ആന്റണിയ്‌ക്കെതിരായും ശോഭാ സുരേന്ദ്രനെതിരായും രംഗത്തെത്തിയ ദല്ലാള്‍ നന്ദകുമാറിനെതിരെ പരാതിയ്ക്ക് സാധ്യത; ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ  (2 hours ago)

സ്റ്റോയിനിസ് തല്ലിത്തകര്‍ത്തു... ഋതുരാജിന്റെ സെഞ്ചറി പാഴായ മത്സരത്തില്‍ ചെന്നൈയെ വീണ്ടും തോല്‍പ്പിച്ച് ലക്‌നൗ; തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്റ്റോയിനിസ് കളം നിറഞ്ഞതോടെ ഐപിഎല്‍ പോരാട്ടത്തില്‍ ചെന  (2 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടടുത്ത ദിവസങ്ങളില്‍ വോട്ടര്‍മാരുടെ സൗകര്യാര്‍ഥം അധിക സര്‍വീസുകള്‍ നടത്താനൊരുങ്ങി കെ.എസ്.ആര്‍.ടി.സി  (3 hours ago)

ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കു നീന്തുന്നതിനിടെ 78-കാരനായ ബെംഗളൂരു സ്വദേശിക്ക് ദാരുണാന്ത്യം... ദുഃഖസൂചകമായി മറ്റു നീന്തല്‍ താരങ്ങള്‍ റിലേ റദ്ദാക്കി ബോട്ടില്‍ ധനുഷ്‌കോടിയിലേക്കു മടങ്ങി  (3 hours ago)

നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം..... യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി... ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ജയിലില്‍ എത്താന്‍  (3 hours ago)

ജസ്ന തിരോധാനക്കേസില്‍ പിതാവ് തെളിവുകള്‍ നല്‍കിയാല്‍ തുടരന്വേണഷണത്തിന് തയാറാണെന്ന് സി.ബി.ഐ... മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവ്, തുടരന്വേഷണ ഹര്‍ജിയില്‍ മെയ് 5 ന് ഉത്തരവ് പറയും  (4 hours ago)

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ മുംബെയിലെ വസതിക്ക് നേരെ വെടിയുതിര്‍ത്ത കേസില്‍ പ്രതികള്‍ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയില്‍ നിന്ന് കണ്ടെടുത്തു... മൊബൈല്‍ ഫോണുകള്‍ക്കായി ക്രൈംബ്രാഞ്ച് സംഘം തിരച  (4 hours ago)

Malayali Vartha Recommends