Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സോന്‍ഭദ്ര സംഭവത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ പശ്ചിമ ബംഗാളിലെ തൃണമൂല്‍ എം.പിമാരുടെ സംഘം യു.പിയിലേക്ക്; എം.പിമാരുടെ സംഘം എത്തുന്നത് ബംഗാളിലെ അക്രമസംഭവങ്ങളെ വിമര്‍ശിച്ച ബി.ജെ.പിക്കും യോഗി ആദിത്യനാഥിനും അതെ നാണയത്തില്‍ തന്നെ മറുപടി നല്‍കാൻ

20 JULY 2019 12:00 PM IST
മലയാളി വാര്‍ത്ത

സോന്‍ഭദ്ര സംഭവത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ പശ്ചിമ ബംഗാളിലെ തൃണമൂല്‍ എം.പിമാരുടെ സംഘം യു.പിയിലേക്ക് എത്തുന്നു. തൃണമൂല്‍ നേതാവായ ഡെറിക്ക് ഒബ്രയാന്റെ നേതൃത്വത്തിലാണ് നാല് എം.പിമാര്‍ അടങ്ങുന്ന സംഘം യു.പിയിലേക്ക് എത്തുന്നത്. ബംഗാളിലെ അക്രമസംഭവങ്ങളെ വിമര്‍ശിച്ച ബി.ജെ.പിക്കും യോഗി ആദിത്യനാഥിനും അതെ നാണയത്തില്‍ തന്നെ മറുപടി നല്‍കാനാണ് എം.പിമാരുടെ സംഘം എത്തുന്നത്.

പ്രിയങ്ക ഗാന്ധിയെ ഇന്നലെ അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ വച്ചിരുന്നു. ഗസ്റ്റ്ഹൗസിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നതുമൂലം പ്രിയങ്ക ഗാന്ധി മെഴുകുതിരി വെട്ടത്തിലാണ് പ്രവര്‍ത്തകരോടൊപ്പം ഗസ്റ്റ്ഹൗസില്‍ കഴിഞ്ഞത്. എന്നാല്‍ തോറ്റ് കൊടുക്കാന്‍ കൂട്ടാക്കാത്ത പ്രിയങ്ക ഗാന്ധി രാത്രി മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തുകയും ഗസ്റ്റ് ഹൗസിനുള്ളിലും ധര്‍ണ നടത്തുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ പത്ത് പേര് വെടിയേറ്റ് മരിച്ച സംഭവത്തില്‍ സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയ പ്രിയങ്ക ഗാന്ധിയെ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ വയ്ക്കുകയായിരുന്നു. സോന്‍ഭദ്രയിലേക്ക് പോകുന്ന വഴിയിലുള്ള വാരണാസി, മിര്‍സാപൂര്‍ അതിര്‍ത്തിയില്‍ വച്ചാണ് പൊലീസ് പ്രിയങ്കയെ തടയുന്നത്.

പ്രിയങ്കയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ജനാധിപത്യത്തെ തകര്‍ത്തുവെന്നും കോണ്‍ഗ്രസ് നേതാവും പ്രിയങ്കയുടെ സഹോദരനുമായ രാഹുല്‍ ഗാന്ധി ആരോപിച്ചു. എന്നാല്‍ തങ്ങള്‍ പ്രിയങ്കയെ കരുതല്‍ തടങ്കലില്‍ വയ്ക്കുക മാത്രമായിരുന്നു എന്നാണ് ഉത്തര്‍ പ്രദേശ് പൊലീസ് പറയുന്നത്. സോന്‍ഭദ്ര സംഭവത്തില്‍ ഗ്രാമമുഖ്യനായ യജ്ഞ ദത്ത് അടക്കം 29 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ബഞ്ചിനോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു.

യഗ്യ ദത്തെന്ന ഗ്രാമമുഖ്യന്‍ രണ്ടു വര്‍ഷംമുമ്പ് വാങ്ങിയ 36 ഏക്കര്‍ ഭൂമിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഗ്രാമത്തലവനും സംഘവും സ്ഥലത്ത് ട്രാക്ടറുകളുമായി എത്തിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് വെടിവെപ്പുണ്ടായതെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

ഗ്രാമമുഖ്യന്‍ വാങ്ങിയ സ്ഥലത്തെച്ചൊല്ലി നേരത്തെ തന്നെ തര്‍ക്കം നിലനിന്നിരുന്നു. നാട്ടുകാര്‍ തന്റെ സ്ഥലം കൈയ്യേറിയെന്ന് ഗ്രാമമുഖ്യന്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സംഘര്‍ഷം ഒഴിവാക്കാന്‍ ഇരുവിഭാഗങ്ങളോടും പോലീസ് നിര്‍ദ്ദേശിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടവും തുടങ്ങിവച്ചിരുന്നു. ഇതിനിടെയാണ് വെടിവെപ്പുണ്ടായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (25 minutes ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (49 minutes ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (1 hour ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (2 hours ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (2 hours ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (10 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (10 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (10 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (10 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (11 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (11 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (13 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (14 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (14 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (14 hours ago)

Malayali Vartha Recommends