ജമ്മു കാശ്മീരിലെ പിഡിപി നേതാവിന്റെ അംഗരക്ഷകനെ ഭീകരര്‍ വെടിവെച്ചു കൊന്നു
ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ പാകിസ്താന് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ മെന്ദര്‍ മേഖലയിലാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. രാവിലെ ഒമ്പത് മണിയോടെയാണ് പ്രകോപനമില്ലാതെ പാക് സൈന്യം വെടിവെപ്പ് ആരംഭിച്ചത്.
ഇന്ത്യന്‍ പോസ്റ്റുകളും സിവിലിയന്‍ പ്രദേശങ്ങളും ലക്ഷ്യമാക്കിയായിരുന്നു ഇത്. ചെറിയ ആയുധങ്ങള്‍ കൊണ്ടുള്ള വെടിവെപ്പും മോട്ടാര്‍ ഷെല്ലിങ്ങും ആണ് നടത്തിയതെന്ന് കരസേന അറിയിച്ചു. കഴിഞ്ഞ ജൂലൈ 12ന് പൂഞ്ച്, രജൗറി മേഖലകളിലെ അതിര്‍ത്തിയില്‍ പാക് സൈന്യം വെടിവെപ്പ് നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചിരുന്നു.
"
https://www.facebook.com/Malayalivartha