Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

ഐസിസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യു.എ.ഇയിൽ നിന്നും നാടുകയത്തിയ തമിഴ്നാട് സ്വദേശികളുടെ വീട്ടിൽ റെയ്ഡ്

20 JULY 2019 01:25 PM IST
മലയാളി വാര്‍ത്ത

ഭീകരസംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യു.എ.ഇയിൽ നിന്നും ഇന്ത്യയിലേക്ക് നാടുകയത്തിയ 14 തമിഴ്നാട് സ്വദേശികളുടെ വീട്ടിൽ റെയ്ഡ്. നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ)യുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ഇന്ത്യയിൽ ഐസിസിന്റെ സംഘടനരൂപീകരിക്കുന്നതിനായി പണം സ്വരൂപിച്ചെന്നാണ് ഇവർക്കെതിരെ ഉന്നയിക്കുന്ന ആരോപണം. ചെന്നൈ, തിരുനെൽവേലി, മധുരൈ, തേനി എന്നീ സ്ഥലങ്ങളിലെ വീടുകളിലാണ് റെയ്ഡ്.

ആറ് മാസത്തെ ജയിൽ ശിക്ഷ അനുഭവിച്ച ശേഷം കഴിഞ്ഞ ആഴ്ചയാണ് യു.എ.ഇ ഇവരെ നാടുകടത്തിയത്. ഇവർ ഡൽഹി എയർപോർട്ടിൽ എത്തിയതിന് പിന്നാലെ എൻ.ഐ.എ അറസ്റ്റ് ചെയ്ത് വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു. ജൂലായ് 26വരെ പൊലീസ് കസ്റ്റഡിയിൽ വയ്ക്കാൻ കോടതി അനുവദിച്ചിട്ടുണ്ട്.ഇവർക്ക് തീവ്രവാദ സംഘടനയായ അൽ-ഖ്വയിദ, യെമനിലെ ഭീകരസംഘടനയായ അൻസാറുള്ളയുമായും ബന്ധമുണ്ടെന്ന് എൻ.ഐ.എ അറിയിച്ചു. വഹാദത്ത്-ഇ-ഇസ്ലാം, ജമാത്ത് വഹാദത്ത്-ഇ-ഇസ്ലാം അൽ ജിഹാദിയ, ജിഹാദിസ്റ്റ് ഇസ്ലാമിക് യൂണിറ്റ് എന്നീ പേരുകളിലാണ് ഇവർ പ്രവർത്തിക്കുന്നതെന്ന് എൻ.ഐ.എ അറിയിച്ചു. 

ചെന്നൈയിലെത്തിയവർ എൻഐഎ കസ്റ്റഡിയിലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇവരെ എൻഐഎ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയെന്നാണ് വിവരം. യുഎഇ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു നാടുകടത്തൽ നടപടി. ഭീകര സംഘത്തിനോട് അനുഭാവം പുലർത്തുന്ന തമിഴ്നാട്ടിലെ വ്യക്തികളോട് ഇവർ അനുഭാവം പുലർത്തിയിരുന്നെന്നാണ് കണ്ടെത്തൽ. അൻസാറുള്ളയുമായി ബന്ധപ്പെട്ട സംഘടനയുമായാണ് ഇവര്‍ക്ക് ബന്ധമുള്ളതെന്നാണ് എൻഐഎ വിലയിരുത്തുന്നത്.

അൻസാറുള്ളയുമായി ബന്ധമുണ്ടെന്ന് കരുതുന്ന മുന്നുപേരുമായി ബന്ധപ്പെട്ട തമിഴ്നാട്ടിലെ കേന്ദ്രങ്ങളിൽ ശനിയാഴ്ച എൻഐഎ പരിശോധന നടത്തിയിരുന്നു. ചെന്നൈ സ്വദേശിയും വാഹ്ദത്ത് ഇ ഇസ്ലാമി ഹിന്ദ് പ്രസിഡന്റമായ സയ്യിദ് ബുഖാരിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും പരിശോധന നടന്നു. സംഭവത്തിന് പിന്നാലെ ഹസ്സന്‍ അലിയെന്ന വ്യക്തിയെ കസ്റ്റഡിയെടുത്തതായും റിപ്പോർട്ടുകൾ പറയുന്നു. ഇതിന് പിന്നാലെ യുഎഇയിൽ നിന്നു നാടുകടത്തിയവരെ എൻഐഎ കസ്റ്റഡിയിലെടുത്തത്.

ചെന്നൈയിലും നാഗപട്ടണത്തുമായി നടത്തിയ പരിശോധനയിൽ ഡിജിറ്റൽ രേഖകൾ അടക്കം പിടിച്ചെടുത്തു. ശ്രീലങ്കൻ ചാവേറാക്രമണത്തിന് പിന്നാലെ കോയമ്പത്തൂർ കേന്ദ്രീകരിച്ച് നേരത്തേ പരിശോധന നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇന്ന് റെയ്ഡ് നടന്നത്. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയുടെ വിവിധയിടങ്ങളിലായി നടന്ന സ്‌ഫോടന പരമ്പരയിൽ 250 ഓളം പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ മലയാളിയും ഉൾപ്പെട്ടിരുന്നു. ശ്രീലങ്കയിലേതിന് സമാനമായി ബോംബ് സ്‌ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടതിന് റിയാസ് അബൂബക്കർ എന്നയാളെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിലായവരിൽ ഒരാൾ 32 വർഷമായി ദുബായിലുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. തീവ്രവാദ ആക്രമണത്തിനായി അവർ ധനസമാഹരണം നടത്തി. ഇന്ത്യൻ സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ ഐസിസ് ഇന്ത്യയിൽ സ്ഥാപിക്കുക എന്നതാണ് പ്രത്യയശാസ്ത്രമെന്ന് ദേശീയ ഇന്റലിജൻസ് ഏജൻസിയുടെ അഭിഭാഷകൻ സി.എസ്.പി പിള്ള പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (27 minutes ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (38 minutes ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (1 hour ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (1 hour ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (2 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (3 hours ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (3 hours ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (3 hours ago)

ഇതാണ് D മണി,ദിണ്ടിഗൽ വളഞ്ഞ്... SIT-യുടെ മുന്നിൽ കസേര വലിച്ചിട്ടിരുന്നു ദാവൂദ് മണി..ദൃശ്യങ്ങൾ  (3 hours ago)

കേരളത്തിലെ ആദ്യ BJP മേയർ V V R...! പൊന്നാട അണിയിച്ച് SG സുരേഷ്‌ഗോപി നഗരസഭയിൽ...!  (4 hours ago)

തിരുവനന്തപുരത്ത് ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി....  (6 hours ago)

ഡോ. നിജി ജസ്റ്റിന്‍ കോര്‍പ്പറേഷന്‍ മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  (6 hours ago)

സങ്കടക്കാഴ്ചയായി... കേണിച്ചിറ ടൗണിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ ബസ്സിടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം‌  (6 hours ago)

. പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി അന്തരിച്ചു...  (6 hours ago)

സ്വർണ വിലയിൽ  (6 hours ago)

Malayali Vartha Recommends