നെഞ്ചിടിപ്പോടെ കർണാടക; വിശ്വാസ വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വീണ്ടും രാഷ്ട്രീയ നീക്കങ്ങള്‍ സജീവം; കോണ്‍ഗ്രസിന് മുഖ്യമന്ത്രി പദം നല്‍കി വിമതരെ തിരിച്ചെത്തിക്കുന്നതിനുള്ള നാടകീയ നീക്കങ്ങളാണ് അവസാന നിമിഷം സജീവമായി നടക്കുന്നത്

ആടിയുലഞ്ഞ കർണാടക രാഷ്ട്രീയത്തിൽ വിശ്വാസ വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വീണ്ടും രാഷ്ട്രീയ നീക്കങ്ങള്‍ സജീവം. കോണ്‍ഗ്രസിന് മുഖ്യമന്ത്രി പദം നല്‍കി വിമതരെ തിരിച്ചെത്തിക്കുന്നതിനുള്ള നാടകീയ നീക്കങ്ങളാണ് അവസാന നിമിഷം സജീവമായി നടക്കുന്നത്. സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി പദം നല്‍കി ത്യാഗത്തിന് തയ്യാറാണെന്ന് ജെഡിഎസ് അറിയിച്ചതായി ശിവകുമാര്‍ വ്യക്തമാക്കി.
സിദ്ധരാമയ്യയോ, ജി പരമേശ്വരയോ താനോ ഇവരില്‍ ആര് വേണമെങ്കിലും മുഖ്യമന്ത്രിയാകട്ടെ എന്ന് ജെഡിഎസ് അറിയിച്ചു. ഈ തീരുമാനം അവര്‍ ഹൈക്കമാന്‍ഡിനെയും അറിയിച്ചിട്ടുണ്ട്. നേതൃത്വമാണ് ഇതില്‍ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ നടക്കുന്നതായ വാര്‍ത്തകള്‍ പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു തള്ളിക്കളഞ്ഞു. തികഞ്ഞ ആത്മവിശ്വാസത്തോടെ വിശ്വാസ വോട്ടെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടിയെന്ന് ഗുണ്ടുറാവു അറിയിച്ചു. ശിവകുമാര്‍ പറഞ്ഞതുപോലെ ഒരു നിര്‍ദേശവുമില്ല, അങ്ങനെ ഒരു കാര്യം ആലോചിക്കുന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
16 വിമത എംഎല്‍എമാരുടെ രാജിയെ തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ ഭാവി തുലാസിലാക്കിയത്. വ്യാഴാഴ്ച മുഖ്യമന്ത്രി കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസ പ്രമേയത്തില്‍ ഇന്ന് തന്നെ ചര്‍ച്ചപൂര്‍ത്തിയാക്കി വിശ്വാസവോട്ടെടുപ്പ് നടന്നേക്കും. വിപ്പില്‍ വ്യക്തത തേടി പിസിസി അധ്യക്ഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ നിന്ന് വിധി വന്നേക്കും. തിങ്കളാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശിക്കണമെന്ന് രണ്ട് സ്വതന്ത്രന്മാര്‍ നല്‍കിയ ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വരും.
അതേസമയം, സര്‍ക്കാര്‍ വീണാലുടന്‍ പുതിയ സര്‍ക്കാരുണ്ടാക്കാനുള്ള ചര്‍ച്ചകളിലാണ് ബിജെപി ക്യാമ്പ്. ഒരു വര്‍ഷം മാത്രം പ്രായമുളള എച്ച് ഡി കുമാരസ്വാമി സര്‍ക്കാരിന്റെ ഭാവിയാണ് ഇന്നത്തെ വിശ്വാസ വോട്ടെടുപ്പിലൂടെ നിര്‍ണയിക്കപ്പെടുക. വിശ്വാസ പ്രമേയത്തിന്മേലുളള ചര്‍ച്ച ഇന്ന് കര്‍ണാടക നിയമസഭയില്‍ പൂര്‍ത്തിയാക്കും. തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പിന് തയ്യാറാകാമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി സ്പീക്കര്‍ കെആര്‍ രമേശ് കുമാറിനെ നേരത്തെ അറിയിച്ചിരുന്നു. ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും വിശ്വാസ വോട്ടെടുപ്പ് നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് ബിജെപി ആരോപിക്കുന്നു.
https://www.facebook.com/Malayalivartha























