പ്രധാനമന്ത്രിപദമേറ്റ ശേഷം ആദ്യമായി യുഎസ് സന്ദർശനത്തിനെത്തിയ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വിമാനത്താവളത്തിൽ ലഭിച്ചത് തണുപ്പൻ സ്വീകരണം

പ്രധാനമന്ത്രിപദമേറ്റ ശേഷം ആദ്യമായി യുഎസ് സന്ദർശനത്തിനെത്തിയ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വിമാനത്താവളത്തിൽ ലഭിച്ചത് തണുപ്പൻ സ്വീകരണം. യുഎസിലെത്തുന്ന രാഷ്ട്രത്തലവന്മാരെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ ഉയർന്ന ഉദ്യോഗസ്ഥരാണ് എത്താറുള്ളത്. എന്നാൽ പാക്ക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ് ഇമ്രാൻ ഖാനെ സ്വീകരിച്ചത്. യുഎസ് സർക്കാരിനെ പ്രതിനിധീകരിച്ച് ഒരു പ്രോട്ടോക്കോൾ ഓഫിസർ മാത്രമാണ് എത്തിയത്. ചാർട്ടേഡ് വിമാനം ഒഴിവാക്കി ഖത്തർ ഏയർവേയ്സ് വിമാനത്തിലാണ് ഇമ്രാൻ ഖാൻ യുഎസിലെത്തിയത്.
ഏറെ പ്രതീക്ഷയോടെ അമേരിക്കയിലേക്ക് പറന്ന ഇമ്രാന്‍ ഖാന്റെ വിമാനം ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിലം തൊട്ടപ്പോള്‍ സ്വീകരിക്കാന്‍ ട്രംപ് ഭരണകൂടത്തിലെ ആരും തന്നെ എത്തിയില്ല എന്നത് ഇമ്രാൻഖാന് ക്ഷീണം ഉണ്ടാക്കി. പാക് പ്രധാനമന്ത്രിക്ക് ലഭിച്ച തണുപ്പന്‍ പ്രതികരണം രാജ്യാന്തര മാദ്ധ്യമങ്ങളടക്കം വാര്‍ത്തയാക്കിയിരിക്കുകയാണ്.
രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്നതിനാല്‍ ചാര്‍ട്ടേഡ് വിമാനം ഒഴിവാക്കി ഖത്തര്‍ എയര്‍വേസിന്റെ വിമാനത്തിലാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. ആഢംബര ഹോട്ടലിലെ താമസം ഒഴിവാക്കി ചെലവ് ചുരുക്കലിന്റെ ഭാഗമായി അമേരിക്കയിലെ പാക് സ്ഥാനപതിയുടെ ഔദ്യോഗിക വസതിയിലാകും പാക് പ്രധാനമന്ത്രി അന്തിയുറങ്ങുന്നത്. ഇന്നാണ് പാക് പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. പാക് പ്രധാനമന്ത്രിക്കൊപ്പം സൈനിക, ഐ.എസ്.ഐ മേധാവിമാരും കൂടിക്കാഴ്ചയില്‍ സംബന്ധിക്കുന്നുണ്ട്. ഇതാദ്യമായാണ് ഇത്തരത്തില്‍ പാക് പ്രധാനമന്ത്രിയ്‌ക്കൊപ്പം സൈനിക, ഐ.എസ്.ഐ മേധാവിമാര്‍ ചര്‍ച്ചയ്‌ക്കെത്തുന്നത്. പാക് ഭരണകൂടത്തിന്‍ മേല്‍ സൈന്യത്തിനുള്ള വര്‍ദ്ധിച്ച സ്വാധീനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
ഭീകരതയ്‌ക്കെതിരെ പോരാടാന്‍ അമേരിക്ക നല്‍കിയ ശതകോടികള്‍ ഭീകര പ്രസ്ഥാനങ്ങളെ വളര്‍ത്താന്‍ പാകിസ്ഥാന്‍ ഉപയോഗിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഇത്തരം സാമ്ബത്തിക സഹായങ്ങള്‍ അമേരിക്ക നിര്‍ത്തലാക്കിയിരുന്നു. പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകര പ്രസ്ഥാനങ്ങളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ നിരവധി തവണ ഇന്ത്യ അമേരിക്കയ്ക്ക് കൈമാറിയിരുന്നു. ബലാക്കോട്ടില്‍ മറ്റൊരു രാജ്യത്തിന്റെ മണ്ണില്‍ കയറി ബോംബ് വര്‍ഷിച്ചിട്ടും ഇന്ത്യയുടെ ഭാഗത്ത് അമേരിക്ക നിലകൊണ്ടത് ഈ തെളിവുകള്‍ കാരണമാണ്.
https://www.facebook.com/Malayalivartha























