വിശ്വാസവോട്ടെടുപ്പ് നീട്ടി തന്നെ ബലിയാടാക്കരുതെന്ന് സ്പീക്കര്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയോട്, വോട്ടെടുപ്പിന് സമയപരിധി നിശ്ചയിക്കണമെന്ന ബി.ജെ.പിയുടെ ആവശ്യവും സ്പീക്കര്‍ തള്ളി. അങ്ങനെ കുരുക്കില്‍ നിന്ന് വീണ്ടും കുരുക്കിലേക്ക് നീങ്ങുകയാണ് കര്‍ണാടകത്തിലെ ജനാധിപത്യം

കര്‍ണാടകയില്‍ വിമത എം.എല്‍.എമാര്‍ക്ക് വിപ്പ് ബാധകമെന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ അറിയിച്ചു. ഇതോടെ വിമതരും കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള അടി സേുപ്രീംകോടതിയും സ്പീക്കറും തമ്മിലേക്ക് എന്നനിലയിലേക്ക് നീങ്ങുന്നു. അതേസമയം വിശ്വാസവോട്ടെടുപ്പ് നീട്ടി തന്നെ ബലിയാടാക്കരുതെന്ന് സ്പീക്കര്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയോട് പറഞ്ഞതായാണ് വിവരം. ഇന്ന് ചര്‍ച്ച പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശിച്ചു. വോട്ടെടുപ്പ് മറ്റാന്നാളത്തേക്ക് ആക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. വോട്ടെടുപ്പിന് സമയപരിധി നിശ്ചയിക്കണമെന്ന ബി.ജെ.പിയുടെ ആവശ്യവും സ്പീക്കര്‍ തള്ളി. അങ്ങനെ കുരുക്കില്‍ നിന്ന് വീണ്ടും കുരുക്കിലേക്ക് നീങ്ങുകയാണ് കര്‍ണാടകത്തിലെ ജനാധിപത്യം. വിമത എം.എല്‍.എമാര്‍ വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കണ്ടെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. അതോടെ സര്‍ക്കാര്‍ വീഴുമെന്നാണ് കരുതിയിരുന്നത്. വിമതര്‍ക്ക് വിപ്പ് ബാധകമാണെന്ന് സ്പീക്കര്‍ രാവിലെ പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു.
വിപ്പ് ലംഘിക്കുന്നവരെ അയോഗ്യരാക്കാന്‍ പറ്റും. വിമതര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കേണ്ടെന്ന് കോടതി ഉത്തരവിട്ടതിനാല്‍ ഇത് വലിയ നിയമക്കുരുക്കിലേക്ക് നീങ്ങുമെന്ന് ഉറപ്പാണ്. വോട്ടെടുപ്പ് എപ്പോള്‍ നടത്തണമെന്ന് സ്പീക്കറോട് നിര്‍ദ്ദേശിക്കാനാവില്ലെന്ന് സുപ്രീംകോടതി ഇന്ന് രാവിലെ വ്യക്തമാക്കി. വിമത എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. അതോടെ വോട്ടെടുപ്പ് സംബന്ധിച്ച കാര്യം സ്പീക്കറുടെ കോര്‍ട്ടിലായി. നാളെ 11 മണിക്ക് മുമ്പ് വിമതര്‍ ഹാജരാകണമെന്നാണ് സ്പീക്കര്‍ കത്തു നല്‍കിയത്. അയോഗ്യരാക്കുന്നതിന് മുന്നോടിയായാണ് സ്പീക്കറുടെ നടപടി എന്നാണ് വിലയിരുത്തല്‍. ബിജെപിയുടെ കുതിരക്കച്ചവടത്തെ കുറിച്ച് സഭയില്‍ വെളിപ്പെടുത്തണമെന്നു മുഖ്യമന്ത്രി കുമാരസ്വാമി വിമതരോട് ആവശ്യപ്പെട്ടിരുന്നു. എംഎല്‍എമാര്‍ തിരികെ എത്തിക്കാനാവുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും കോണ്‍ഗ്രസ്-ജനതാദള്‍ എസ് സഖ്യത്തിന് ഭരണം നഷ്ടമാവുമെന്നാണ് കരുതുന്നത്.
വിശ്വാസ വോട്ടില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച ബിഎസ്പി എംഎല്‍എ എന്‍. മഹേഷ് തീരുമാനം മാറ്റി. ബിഎസ്പി അധ്യക്ഷ മായാവതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിശ്വാസ വോട്ടില്‍ പങ്കെടുക്കാമെന്ന് അറിയിച്ചത്. ജെഡിഎസിന്റെ സഖ്യകക്ഷിയാണ് ബിഎസ്പി. ഇന്നലെ രാത്രിയോടെയാണ് വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്നു മായാവതി മഹേഷിനോടു നിര്‍ദേശിച്ചത്. 224 അംഗ നിയമസഭയില്‍ 113 അംഗങ്ങളുടെ പിന്തുണ വേണം സര്‍ക്കാരിന് ഭരിക്കാന്‍. 11 വിമത എം.എല്‍.എമാരാണ് രാജി നല്‍കിയത്. കോണ്‍ഗ്രസിന് 78 ഉം ജെ.ഡി.എസിന് 37 ഉം എം.എല്‍.എമാര്‍ ഉണ്ടായിരുന്നു. അതിലെ 11 പേരാണ് രാജി നല്‍കിയത്. അതോടെ 104 ആയി കക്ഷിനില. എന്നാല്‍ ബി.ജെ.പിക്ക് 105 എം.എല്‍.എമാരുണ്ട്. വിമത എം.എല്‍.എമാര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നാല്‍ കുമാരസ്വാമി സര്‍ക്കാര്‍ വീഴും. അത് മനസ്സിലാക്കിയാണ് സ്പീക്കര്‍ വിപ്പ് നല്‍കിയത്. എന്നാല്‍ വിമതരെ സ്പീക്കര്‍ അയോഗ്യരാക്കിയാലും സര്‍ക്കാര്‍ വീഴും. അതുകൊണ്ട് എന്ത് സംഭവിക്കുമെന്ന ആകാംഷയിലാണ് ജനാധിപത്യവിശ്വാസികള്‍.
വിശ്വാസവോട്ടെടുപ്പ് കഴിഞ്ഞ വെള്ളിയാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ രണ്ട് തവണ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്ക് കത്ത് നല്‍കിയെങ്കിലും അദ്ദേഹം അത് അവഗണിച്ചു. വോട്ടെടുപ്പ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇന്ന് വോട്ടെടുപ്പ് നടത്തണമെന്ന് സ്പീക്കറും നിര്‍ദ്ദേശിച്ചു. കഴിഞ്ഞ യദ്യൂരപ്പ സര്‍ക്കാരിന്റെ കാലത്ത് സമാനമായ സാഹചര്യം ഉണ്ടായെങ്കിലും അന്ന് വിശ്വാസവോട്ടെടുപ്പ് പതിനഞ്ച് ദിവസത്തോളം നീട്ടിക്കൊണ്ട് പോയിരുന്നു. അക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് നീട്ടിക്കൊണ്ട് പോകുന്നത്.
https://www.facebook.com/Malayalivartha























