Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

കാണാതായ പെണ്‍കുട്ടിയെ 18 ദിവസങ്ങള്‍ക്കു ശേഷം കണ്ടെത്തി! ഏഴു നഗരങ്ങളിലൂടെ ചുറ്റി സഞ്ചരിച്ചെത്താന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചത് ടാക്‌സി ഡ്രൈവര്‍ 2 എന്ന ഗെയിം!

22 JULY 2019 04:18 PM IST
മലയാളി വാര്‍ത്ത

ഉത്തരാഖണ്ഡില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ 18 ദിവസങ്ങള്‍ക്കു ശേഷം ഡല്‍ഹിയില്‍ നിന്നും കണ്ടെത്തി. ജൂലൈ ഒന്നിനാണ് കുട്ടിയെ കാണാതായത്. ടാക്‌സി ഡ്രൈവര്‍-2 എന്ന ഗെയിമിന് അടിമയായിരുന്ന പെണ്‍കുട്ടി പതിനേഴ് ദിവസങ്ങള്‍ കൊണ്ട് ഏഴ് നഗരങ്ങളിലൂടെയാണ് സഞ്ചരിച്ചത്. ഈ ഗെയിമിലെ എല്ലാഘട്ടങ്ങളും കുട്ടി വിജയിച്ചിരുന്നു. അതുകൊണ്ട് തന്നെ എല്ലാ നഗരങ്ങളിലും സഞ്ചരിക്കുന്ന ഒരു ടാക്‌സി ഡ്രൈവറാകാന്‍ തീരുമാനിക്കുകയായിരുന്നു.

ഈ ഗെയിമില്‍ ടാക്‌സിഡ്രൈവര്‍ യാത്രക്കാരുമായി വളരെ അപകടം പിടിച്ച വഴികളിലൂടെ സഞ്ചരിച്ച് യാത്രക്കാരെ എത്തേണ്ട സ്ഥലത്ത് എത്തിക്കുന്നു. ഇതുപോലുള്ള ഒരു ടാക്‌സി ഡ്രൈവറാകാനാണ് ഈ പെണ്‍കുട്ടി ജീവിതത്തിലും ശ്രമിച്ചത് എന്നാണ് പോലീസ് പറയുന്നത്.

ജുലൈ ഒന്നിന് പന്ത്‌നഗറില്‍ നിന്നുമാണ് പെണ്‍കുട്ടിയെ കാണാതായത്. 12000 രൂപ വീട്ടില്‍ നിന്നും മോഷ്ടിച്ചുകൊണ്ടാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്. ആദ്യം ഉത്തരാഖണ്ഡിലെ കിച്ചാ നഗരത്തിലേക്ക് പുറപ്പെട്ടു. അവിടെ നിന്ന് ഉത്തര്‍ പ്രദേശിലെ ബറെയ്ലിയിലേക്ക് ബസ് മാര്‍ഗം യാത്ര തിരിച്ചു. അവിടെനിന്ന് ലക്‌നൌവിലേക്കും ജയ്പൂരിലേക്കും പോയി. പിന്നീട് ഉദൈപൂര്‍, ജോദ്പൂര്‍, അഹമ്മദാബാദ്, പൂനെ എന്നിവിടങ്ങളിലുമെത്തി.

പിന്നീട് പൂനെയില്‍ നിന്ന് ജയ്പൂരിലെത്തിയ കുട്ടി അവിടെ നിന്നാണ് ഡല്‍ഹിയിലേയ്ക്ക് പോയത്. ഡല്‍ഹിയില്‍ നിന്ന് റിഷികേശ് യാത്ര നടത്തിയതിനു ശേഷം തിരികെ ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പോലീസ് പിടികൂടുന്നത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ജയ്പൂരില്‍ വെച്ച് ടിക്കറ്റ് ബുക്ക് ചെയ്തപ്പോള്‍ സഹോദരന്റെ ഇ-മെയെില്‍ ഐഡിയാണ് പെണ്‍കുട്ടി നല്‍കിയത്. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടി ജയ്പൂരില്‍ ഉണ്ടെന്ന് കണ്ടെത്തി. എന്നാല്‍ പോലീസ് അവിടെ എത്തിപ്പോഴേക്കും പെണ്‍കുട്ടി അടുത്ത സ്ഥലത്തേക്ക് പോയിരുന്നു.

തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ഹോട്ടല്‍ മുറികളില്‍ റൂം ലഭിച്ചില്ല. അതിനാല്‍ രാത്രി സ്ലീപ്പര്‍ ബസുകളില്‍ യാത്ര ചെയ്താണ് പെണ്‍കുട്ടി ഉറങ്ങിയിരുന്നത്. ചിപ്പ്‌സ്, ബിസ്‌കറ്റ്, വെള്ളം എന്നിവ കഴിച്ച് വിശപ്പടക്കി. പതിനെട്ട് ദിവസത്തിനിടെ ഒരിക്കല്‍പ്പോലും കുളിച്ചില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. എന്തായാലും സംഭവം അറിഞ്ഞ് നിരവധി മാതാപിതാക്കളാണ് സോഷ്യല്‍ മീഡിയയിലൂടെ ഞെട്ടല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (40 minutes ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (1 hour ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (1 hour ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (1 hour ago)

റബർ വില തിരിച്ചുകയറി...  (1 hour ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (2 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (2 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (2 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (2 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (2 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (3 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (3 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (3 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (4 hours ago)

Malayali Vartha Recommends