Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 2 പറന്നുയർന്നു; ആദ്യ സിഗ്നലുകൾ ലഭിച്ചു തുടങ്ങിയെന്ന് ഐഎസ്ആർഒ; അഭിമാനമുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

22 JULY 2019 05:23 PM IST
മലയാളി വാര്‍ത്ത

ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 2 പറന്നുയർന്നു. സാങ്കേതിക പ്രശ്നങ്ങൾ മൂലം കഴിഞ്ഞ തിങ്കളാഴ്ച മാറ്റിവച്ച ചന്ദ്രയാൻ 2 വിക്ഷേപണം ഉച്ചയ്ക്ക് 2.43നാണ് നടന്നത്. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ ജി.എസ്.എൽ.വി. മാർക്ക് ത്രീ എം.വൺ റോക്കറ്റിലായിരുന്നു വിക്ഷേപണം. ഇതിനുള്ള 20 മണിക്കൂർ കൗണ്ട് ഡൗൺ ഇന്നലെ വൈകിട്ട് 6.43ന് ആരംഭിച്ചിരുന്നു.

ചന്ദ്രയാന്‍ 2 വഹിച്ചുയരുന്ന ജിഎസ്‌എല്‍വി മാര്‍ക്ക് 3, പേടകത്തെ 16 മിനിറ്റിനകം ഭൂമിക്കുമുകളിലെ താല്‍ക്കാലിക ഭ്രമണപഥത്തിലെത്തിക്കും. പടിപടിയായി ഭ്രമണപഥം ഉയര്‍ത്തും. ഈ മാസം അവസാനത്തോടെ ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്ക് തൊടുത്തുവിടും. വിക്ഷേപണം വൈകിയതിനാല്‍ യാത്രാപഥത്തിലും പരിക്രമണത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ആഗസ്ത് അവസാനം ചന്ദ്രപഥത്തിലെത്തുന്ന പേടകം ചന്ദ്രനെ വലംവയ്ക്കും. സെപ്തംബര്‍ ആദ്യം ഭ്രമണപഥം നൂറുകിലോമീറ്ററാക്കി താഴ്ത്തും. അതായത്, ചന്ദ്രന്റെ പ്രതലവും പേടകവും തമ്മിലുള്ള ദൂരം 100 കിലോമീറ്ററാകും. തുടര്‍ന്ന് പേടകത്തില്‍നിന്ന് ലാന്‍ഡര്‍ (വിക്രം) വേര്‍പെടും.

സ്വയം നിയന്ത്രിത സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ ചന്ദ്രനെ വലംവയ്ക്കുന്ന ലാന്‍ഡര്‍ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങേണ്ട സ്ഥലം സ്വയം നിശ്ചയിക്കും. മുന്‍കൂട്ടി നിശ്ചയിച്ച ഈ മേഖലയുടെ ചിത്രങ്ങളും ഘടന സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചശേഷമാകും ലാന്‍ഡിങ് കേന്ദ്രത്തിന്റെ രൂപരേഖ തയ്യാറാക്കുക. സെപ്തംബര്‍ ഏഴിന് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലേക്ക് സോഫ്റ്റ് ലാന്‍ഡ് ചെയ്യും.

ചന്ദ്രയാന്‍ -2 വിക്ഷേപണത്തെ രാജ്യത്തിന്റെ ചരിത്രകുതിപ്പെന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ വിശേഷിപ്പിച്ചത്. ദൗത്യത്തിന്റെ ഭാഗമായ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദും അഭിനന്ദിച്ചു. ശ്രീ​ഹ​രി​കോ​ട്ട​യി​ല്‍ നി​ന്ന് ച​ന്ദ്ര​യാ​ന്‍-2​ന്‍റെ ച​രി​ത്ര​പ​ര​മാ​യ വി​ക്ഷേ​പ​ണം എ​ല്ലാ ഇ​ന്ത്യ​ക്കാ​ര്‍​ക്കും അ​ഭി​മാ​ന​ക​ര​മാ​യ നി​മി​ഷ​മാ​ണെ​ന്ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്. ശാ​സ്ത്ര​ജ്ഞ​രെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും രാ​ഷ്ട്ര​പ​തി ട്വീ​റ്റ് ചെ​യ്തു.

പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ല്‍ പ്രാ​വീ​ണ്യം നേ​ടു​ന്ന​തും പു​തി​യ അ​തി​ര്‍​ത്തി​ക​ള്‍ കീ​ഴ​ട​ക്കു​ന്ന​തും ഐ​എ​സ്‌ആ​ര്‍​ഒ തു​ട​ര​ട്ടെ​യെ​ന്നും രാ​ഷ്ട്ര​പ​തി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഇ​ത് അ​ഭി​മാ​ന നി​മി​ഷ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ട്വീ​റ്റ് ചെ​യ്തു. ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും ഇ​ന്ന് വ​ള​രെ​യ​ധി​കം അ​ഭി​മാ​നി​ക്കു​ന്നു. ഈ ​ദൗ​ത്യം ച​ന്ദ്ര​നെ​ക്കു​റി​ച്ചു​ള്ള പു​തി​യ അ​റി​വ് ന​ല്‍​കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു. ശാ​സ്ത്ര​ജ്ഞ​രെ​യും മോ​ദി അ​ഭി​ന​ന്ദി​ച്ചു.

ചന്ദ്രയാന്‍ 2 വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയ ഐഎസ്‌ആര്‍ഒയെയും അതില്‍ പങ്കാളികളായ ശാസ്ത്രജ്ഞരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ബഹിരാകാശ പര്യവേഷണത്തില്‍ നമ്മള്‍ ഇന്നോളം പരീക്ഷിച്ചിട്ടുള്ള ഏറ്റവും സങ്കീര്‍ണ ദൗത്യമായ ചന്ദ്രയാന്‍- 2 സഫലമാകുമ്പോള്‍ ചന്ദ്രോപരിതലത്തില്‍ സോഫ്ട് ലാന്‍ഡിംഗ് നടത്തുന്ന നാലാമതു രാജ്യമാവുക മാത്രമല്ല ഇന്ത്യ. ചന്ദ്രന്റെ ഇതുവരെ ആരും ചെന്നെത്താത്ത ദക്ഷിണധ്രുവത്തില്‍ യന്ത്രക്കാലുറപ്പിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറുന്നു.

പൂര്‍ണമായും നാട്ടില്‍ത്തന്നെ വികസിപ്പിച്ചെടുത്ത റോക്കറ്റില്‍, തദ്ദേശീയമായി രൂപകല്പന ചെയ്ത ലാന്‍ഡറില്‍, ഇന്ത്യയുടെ സ്വന്തം റോവര്‍ (പരീക്ഷണ വാഹനം) ആണ് ചന്ദ്രനിലിറങ്ങുക. തുടരാനിരിക്കുന്ന ചാന്ദ്രദൗത്യങ്ങളില്‍ ഇന്ത്യയ്ക്ക് ഇത് വെറുമൊരു ചുവടുവയ്പല്ല, വലിയ കുതിപ്പു തന്നെയാണ്.

ഒരാഴ്ച മുമ്പ്, ജൂലായ് 15 ന് പുലര്‍ച്ചെ 2.51 ന് വിക്ഷേപിക്കാന്‍ നിശ്ചിയിച്ചിരുന്ന ചന്ദ്രയാന്‍-2, നിസ്സാരമായ സാങ്കേതിക തകരാറുകള്‍ കാരണം അവസാന നിമിഷം നീട്ടിവയ്‌ക്കേണ്ടിവന്നതിന്റെ ആശങ്ക ഇത്തവണ ഐ.എസ്. ആർ .ഒ.യ്ക്ക് തീരെയില്ല. ഇന്ധന ടാങ്കിലെ സ്വയം ക്രമീകരിപ്പെടുമായിരുന്ന മര്‍ദ്ദവ്യത്യാസം കാരണമായിരുന്നു അന്നത്തെ മാറ്റിവയ്ക്കല്‍. 98 ശതമാനവും വിജയമാകുമായിരുന്നുവെന്ന് അറിയാമായിരുന്നിട്ടും ദൗത്യം നീട്ടിവയ്ക്കാന്‍ ശാസ്ത്രജ്ഞര്‍ തീരുമാനിച്ചതിന് ഒരു കാരണമേയുള്ളൂ: ഇന്ത്യയെപ്പോലെ ഒരു വികസ്വര രാജ്യത്തിന് ചന്ദ്രയാന്‍- 2 ദൗത്യത്തിനു ചെലവിടുന്ന 1000 കോടി രൂപ ഒരു ചെറിയ സംഖ്യയല്ല.

റഷ്യയ്ക്കും അമേരിക്കയ്ക്കും ചൈനയ്ക്കും മുന്നില്‍ നാണക്കേടാകുമോ എന്നതല്ല, ഇപ്പോഴും സ്വന്തമായി ശുചിമുറികള്‍ പോലുമില്ലാത്ത ലക്ഷക്കണക്കിനു വെറും സാധാരണക്കാരുടെ കൂടി പണമാണിത് എന്ന ഉത്തരവാദിത്വബോധമാണ് അവരെ നയിച്ചതെന്ന് അര്‍ത്ഥം. അതു തന്നെയാണ് സങ്കീര്‍ണ സാങ്കേതികതയ്ക്കപ്പുറം ഈ ദൗത്യത്തിന്റെ മഹനീയതയും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (10 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (38 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (1 hour ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (1 hour ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (2 hours ago)

Malayali Vartha Recommends