Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

17 അമേരിക്കന്‍ ചാരന്‍മാരെ ഇറാന്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരം അടിസ്ഥാനമാക്കി ഇറാൻ അറസ്റ്റ് ചെയ്തു..ഇവരെ തൂക്കിലേറ്റുമെന്ന് റിപ്പോർട്ടുകൾ

22 JULY 2019 06:13 PM IST
മലയാളി വാര്‍ത്ത

ഇറാൻ രണ്ടും കൽപ്പിച്ചു അമേരിക്കയുമായുള്ള കൊമ്പുകോർക്കൽ തുടരുന്നു.
ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ശക്തമായ നടപടികളുമായി മുന്നോട്ട് പോകുകയാണ് ഇറാന്‍.

ആണവ നിരായുധീകരണ പ്രക്രിയ നടപ്പാക്കിയില്ലെന്നാരോപിച്ച് ഇറാനെതിരെ അമേരിക്ക പ്രഖ്യാപിച്ച ഉപരോധം ശക്തമാക്കിയതോടെയാണ് പുതിയ വിവാദങ്ങളുടെ തുടക്കം.
വിലക്ക് ലംഘിച്ച് യുറേനിയം സമ്പുഷ്ടീകരണം കൂട്ടുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുദ്ധക്കപ്പലുകളെയും സൈനികരെയും പശ്ചിമേഷ്യയിലേക്ക് അയക്കുകയായിരുന്നു.

തൊട്ടുപിന്നാലെ ബ്രിട്ടനും വിഷയത്തില്‍ ഇടപെട്ടു. ഇറാന്‍ കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തു. പകരമായി ബ്രിട്ടീഷ് കപ്പല്‍ ഇറാനും പിടിച്ചു. അതിനിടെ അമേരിക്കന്‍ ആളില്ലാ വിമാനം ഇറാന്‍ വെടിവച്ചിട്ടു. ഇറാന്റേത് അമേരിക്കയും വെടിവച്ചിട്ടു.

പ്രതിസന്ധി പരിഹരിക്കാൻ ഫ്രാൻസ്, ജർമനി, ഒമാൻ എന്നീ രാജ്യങ്ങൾ ഇറാൻ നേതൃത്വവുമായി അനൗപചാരിക ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും കപ്പലുകള്‍ പരസ്പരം വിട്ടുകൊടുക്കുന്നതിനെക്കുറിച്ച് ബ്രിട്ടനും ഇറാനും ഇപ്പോഴും പ്രതികരിച്ചിട്ടില്ല

അമേരിക്കയാണ് ബ്രിട്ടനെ തെറ്റായ നടപടികൾക്ക് പ്രേരിപ്പിക്കുന്നതെന്നാണ് ഇറാൻ പറയുന്നത് . ജിബ്രാൾട്ടറിൽ തങ്ങളുടെ എണ്ണ കപ്പൽ പിടിച്ചെടുത്ത ബ്രിട്ടീഷ് സൈനിക നടപടി യു.എസ് പ്രേരണയിലാണ്. ഈ കപ്പൽ വിട്ടുതരാതെ ബ്രിട്ടന്റെ കപ്പൽ കൈമാറില്ലെന്നും ഇറാന്‍ മധ്യസ്തരെ അറിയിച്ചിട്ടുണ്ട്.

ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനില്‍ അമേരിക്കന്‍ ചാരന്‍മാരെ തൂക്കിലേറ്റാന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്
അമേരിക്കയുടെ ചാരസംഘടനയാണ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ). ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ സിഐഎക്ക് വേണ്ടി ചാരന്‍മാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇത്തരത്തിൽ ഇറാനിലെ തന്ത്രപ്രധാന മേഖലകളില്‍ ജോലി ചെയ്യുകയും അമേരിക്കക്ക് വിവരങ്ങള്‍ കൈമാറുകയുമായിരുന്ന 17 അമേരിക്കന്‍ ചാരന്‍മാരെ ഇറാന്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരം അടിസ്ഥാനമാക്കി ഇറാൻ അറസ്റ്റ് ചെയ്തു എന്നാണു ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ .

ഇറാനിലെ നിയമ സംവിധാനം അനുസരിച്ച ചാരപ്രവര്‍ത്തനം വധശിക്ഷ ലഭിക്കുന്ന കുറ്റമാണ്. മാത്രമല്ല, വധശിക്ഷ വിധിച്ചാല്‍ വളരെ വേഗത്തില്‍ ശിക്ഷ നടപ്പാക്കുകയും ചെയ്യും .
സാമ്പത്തികം, ആണവം, അടിസ്ഥാന സൗകര്യം, സൈന്യം, സൈബര്‍ മേഖലകളിലാണ് അമേരിക്കന്‍ ചാരന്‍മാര്‍ ഇറാനില്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നാണു അര്‍ധസര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തത്

ഇറാന്റെ ഊര്‍ജ നയം പൊളിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് കഴിഞ്ഞമാസവും ഇറാനില്‍ കൂട്ട അറസ്റ്റ് നടന്നിരുന്നു. അമേരിക്കൻ ചാരന്മാരെന്ന വ്യാജേന സര്‍ക്കാര്‍ വിരുദ്ധര്‍ക്കെതിരെ ഇറാന്‍ വിദ്വേഷം തീര്‍ക്കുകയാണെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (11 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (39 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (1 hour ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (2 hours ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (2 hours ago)

Malayali Vartha Recommends