രണ്ടാം മോദി സര്‍ക്കാര്‍ 50 ദിവസം പൂര്‍ത്തിയായി;ഇന്ത്യ കുതിക്കുന്നത് 5 ട്രില്യണ്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥയിലേക്ക്
രണ്ടാം മോദി സര്‍ക്കാര്‍ 50 ദിവസം പൂര്‍ത്തിയായി. ഈ സാഹചര്യത്തിൽ ഇന്ത്യ കുതിക്കുന്നത് അഞ്ച് ട്രില്യണ്‍ ഡോളറിന്റെ സമ്ബദ് വ്യവസ്ഥയിലേക്കെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. ഇതിനാവശ്യമായ വ്യക്തമായ നയങ്ങള്‍ ഇതിനോടകം രൂപീകരിച്ചു കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഉന്നതിയിലെത്തിക്കാനുള്ള വികസന പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ വേഗതയോടെ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വളരെ വിജയകരമായി അമ്ബത് ദിവസം പൂര്‍ത്തിയാക്കി രണ്ടാം മോദി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ ജനപ്രിയപദ്ധതികള്‍ ഈ വര്‍ഷം മുന്നോട്ട് വെയ്ക്കാന്‍ മോദി സര്‍ക്കാറിന് സാധിക്കുമെന്ന് കരുതുന്നു. വികസന കാര്യങ്ങള്‍ മുന്‍ നിര്‍ത്തി ഇന്ത്യന്‍ സമ്ബദ്വ്യവസ്ഥയെ പുരോഗതിയിലേക്ക് നയിക്കാന്‍ ഈ സര്‍ക്കാര്‍ മുന്നിട്ടിറങ്ങും. മുന്‍സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ ഫലപ്രദമായിട്ടാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ജാവഡേക്കര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha