ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ 119.60 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി
ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ 119.60 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള വീടുകളും ഭൂസ്വത്തുക്കുളുമാണ് കണ്ടുകെട്ടിയത്. നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇഡിയുടെ നടപടി.
61 ഫ്ലാറ്റുകള്‍, 82 ഇടത്തെ ഭൂസ്വത്ത്, ആറിടത്തെ കെട്ടിടങ്ങളോടുകൂടിയ ഭൂസ്വത്ത് എന്നിവ കണ്ടുകെട്ടിയതായാണ് ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.
f
https://www.facebook.com/Malayalivartha