അമേരിക്കയിലെത്തിയ ഇമ്രാന്‍ വീണ്ടും നാണം കെട്ടു;അമേരിക്കയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പങ്കെടുത്ത പരിപാടിയില്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി ബലൂച്ച് യുവാക്കള്‍

അമേരിക്കയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പങ്കെടുത്ത പരിപാടിയില്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി ബലൂച്ച് യുവാക്കള്‍. പാകിസ്താനെതിരായും ബലൂച്ചിസ്താന് സ്വാതന്ത്ര്യം വേണമെന്നും ആവശ്യപ്പെട്ടാണ് യുവാക്കള്‍ പ്രതിഷേധം ഉയർത്തിയത്. വാഷിങ്ടണിലെ ഒരു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ അമേരിക്കയിലുള്ള പാകിസ്താനികളെ ഇമ്രാന്‍ ഖാന്‍ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു പ്രതിഷേധം. സീറ്റുകളില്‍നിന്ന് എണീറ്റ ശേഷമാണ് ഇവര്‍ മുദ്രാവാക്യം മുഴക്കിയത്. ഇതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്തുവിട്ടു.
തുടര്‍ന്ന് മുദ്രാവാക്യം മുഴക്കിയ യുവാക്കളെ പരിപാടി നടക്കുന്നിടത്തുനിന്നും പുറത്താക്കി. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനാണ് ഇമ്രാന്‍ ഖാന്‍ അമേരിക്കയിലെത്തിയത്. പ്രധാനമന്ത്രിപദമേറ്റ ശേഷം ആദ്യമായി യുഎസ് സന്ദർശനത്തിനെത്തിയ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വിമാനത്താവളത്തിൽ ലഭിച്ചത് തണുപ്പൻ സ്വീകരണമായിരുന്നു. യുഎസിലെത്തുന്ന രാഷ്ട്രത്തലവന്മാരെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ ഉയർന്ന ഉദ്യോഗസ്ഥരാണ് എത്താറുള്ളത്. എന്നാൽ പാക്ക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ് ഇമ്രാൻ ഖാനെ സ്വീകരിച്ചത്. യുഎസ് സർക്കാരിനെ പ്രതിനിധീകരിച്ച് ഒരു പ്രോട്ടോക്കോൾ ഓഫിസർ മാത്രമാണ് എത്തിയത്. ചാർട്ടേഡ് വിമാനം ഒഴിവാക്കി ഖത്തർ ഏയർവേയ്സ് വിമാനത്തിലാണ് ഇമ്രാൻ ഖാൻ യുഎസിലെത്തിയത്.
അമേരിക്ക കരിംപട്ടികയില്‍ പെടുത്തിയ ഭീകരന്‍ ഹാഫിസ് സെയിദിനെ അറസ്റ്റ് ചെയ്ത്, മദ്രസകളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടുമെന്ന് പ്രഖ്യാപിച്ചും ഭീകരവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുവെന്ന സന്ദേശം നല്‍കിയിട്ടാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അമേരിക്കയിലേക്ക് പറന്നത്. സാമ്ബത്തിക അരക്ഷിതാവസ്ഥയില്‍ നട്ടം തിരിഞ്ഞിരിക്കുന്ന പാകിസ്ഥാന് അമേരിക്കയുടെ സഹായം കൂടിയേ തീരു. എന്നാല്‍ ഏറെ പ്രതീക്ഷയോടെ അമേരിക്കയിലേക്ക് പറന്ന ഇമ്രാന്‍ ഖാന്റെ വിമാനം ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിലം തൊട്ടപ്പോള്‍ സ്വീകരിക്കാന്‍ ട്രംപ് ഭരണകൂടത്തിലെ ആരും തന്നെ എത്തിയില്ല എന്നത് ഇമ്രാൻഖാന് ക്ഷീണം ഉണ്ടാക്കി.
രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്നതിനാല്‍ ചാര്‍ട്ടേഡ് വിമാനം ഒഴിവാക്കി ഖത്തര്‍ എയര്‍വേസിന്റെ വിമാനത്തിലാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. ആഢംബര ഹോട്ടലിലെ താമസം ഒഴിവാക്കി ചെലവ് ചുരുക്കലിന്റെ ഭാഗമായി അമേരിക്കയിലെ പാക് സ്ഥാനപതിയുടെ ഔദ്യോഗിക വസതിയിലാകും പാക് പ്രധാനമന്ത്രി അന്തിയുറങ്ങുന്നത്. ചെലവ് ചുരുക്കലിന്റെ മാതൃകകളായി ഇമ്രാന്‍ ഖാന്റെ അമേരിക്കന്‍ യാത്രയെ പാക് മാദ്ധ്യമങ്ങള്‍ വാഴ്ത്തുമ്ബോള്‍ അദ്ദേഹത്തിന് നേരിട്ട അപമാനത്തെകുറിച്ചുള്ള വാര്‍ത്തകളാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ചര്‍ച്ചയായത്.
ഭീകരതയ്‌ക്കെതിരെ പോരാടാന്‍ അമേരിക്ക നല്‍കിയ ശതകോടികള്‍ ഭീകര പ്രസ്ഥാനങ്ങളെ വളര്‍ത്താന്‍ പാകിസ്ഥാന്‍ ഉപയോഗിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഇത്തരം സാമ്ബത്തിക സഹായങ്ങള്‍ അമേരിക്ക നിര്‍ത്തലാക്കിയിരുന്നു. പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകര പ്രസ്ഥാനങ്ങളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ നിരവധി തവണ ഇന്ത്യ അമേരിക്കയ്ക്ക് കൈമാറിയിരുന്നു. ബലാക്കോട്ടില്‍ മറ്റൊരു രാജ്യത്തിന്റെ മണ്ണില്‍ കയറി ബോംബ് വര്‍ഷിച്ചിട്ടും ഇന്ത്യയുടെ ഭാഗത്ത് അമേരിക്ക നിലകൊണ്ടത് ഈ തെളിവുകള്‍ കാരണമാണ്. ഇത് കൂടാതെ ചൈനയുമായി ഊഷ്മള ബന്ധം പാക് സര്‍ക്കാര്‍ കാത്തുസൂക്ഷിക്കുന്നതും ട്രംപ് ഭരണകൂടത്തിന് അനിഷ്ടമുളവാക്കുന്ന സംഭവമാണ്.
https://www.facebook.com/Malayalivartha























