Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും സൈബർ സുരക്ഷയ്ക്കും പ്രത്യേക മുൻഗണന നൽകി അടുത്ത അധ്യയന വർഷത്തെ സ്കൂൾ സുരക്ഷാ മാർഗരേഖ....


  പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു.... 71 വയസായിരുന്നു, കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം


കേരളത്തിൽ താപനിലയിൽ വൻ വർദ്ധനവ്.... മൂന്നു ജില്ലകളിൽ താപനില 38 ഡിഗ്രി വരെ ഉയരാൻ സാദ്ധ്യത, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


കേരള നിയമസഭാ തിരഞ്ഞെടുപ്പ്...സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 985 സ്ഥാനാർഥികൾ


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...

കർണാടക ക്ലൈമാക്സിലേക്ക് ; ഇന്ന് വൈകിട്ട് ആറ് മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് കർണാടക സ്പീക്കർ കെ.ആർ. രമേശ് കുമാർ; ഇന്ന് വൈകിട്ട് നാലു മണിക്കുള്ളിൽ വിശ്വാസപ്രമേയത്തിൽ ചർച്ച പൂർത്തിയാകണമെന്ന് സ്പീക്കർ നിർദ്ദേശിച്ചു

23 JULY 2019 03:41 PM IST
മലയാളി വാര്‍ത്ത

കര്‍ണാടക നിയമസഭയില്‍ ആഴ്ചകളായി നീണ്ടു നില്‍ക്കുന്ന അനിശ്ചിതത്വത്തിന് തിങ്കളാഴ്ച അര്‍ധരാത്രിയോടെ അവസാനമായി. ഇന്ന് വൈകിട്ട് ആറ് മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് കർണാടക സ്പീക്കർ കെ.ആർ. രമേശ് കുമാർ വ്യക്തമാക്കി. ഇന്ന് വൈകിട്ട് നാലു മണിക്കുള്ളിൽ വിശ്വാസപ്രമേയത്തിൽ ചർച്ച പൂർത്തിയാകണമെന്നും സ്പീക്കർ നിർദ്ദേശിച്ചു.

അര്‍ധരാത്രി തന്നെ വിശ്വാസവോട്ടെടുപ്പ് വേണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. എന്നാല്‍ ഇക്കാര്യം കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തു. വേണമെങ്കില്‍ നടപടികള്‍ക്കായി താന്‍ പുലര്‍ച്ചെ വരെ ഇരിക്കാമെന്ന് സ്പീക്കര്‍ അറിയിക്കുകയും ചെയ്തു. എന്നാൽ പ്രതിഷേധം ശക്തമായതോടെ സഭ പിരിയാന്‍ തീരുമാനമെടുക്കുകയായിരുന്നു. വോട്ടെടുപ്പിന് ഭരണപക്ഷം കൂടുതല്‍ സമയം ചോദിച്ചപ്പോള്‍ തിങ്കളാഴ്ച തന്നെ നടത്തണമെന്ന നിലപാടിലായിരുന്നു ബിജെപി. ഭരണപ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം നീണ്ടതോടെ സ്പീക്കർ ഇടപെട്ട് സഭ അർധരാത്രിയോടെ പിരിഞ്ഞു.

അതേസമയം, കര്‍ണാടകയില്‍ സ്വതന്ത്ര എംഎൽഎമാരുടെ ഹര്‍ജിയില്‍ കോണ്‍ഗ്രസും സ്പീക്കറും കക്ഷിചേരും. വിശ്വാസ വോട്ടെടുപ്പ് നീട്ടുന്നതിനെതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമർപ്പിച്ചത്. വിമതരുടെ വിപ്പിന്റെ കാര്യത്തില്‍ വ്യക്തത തേടിയാണ് സ്പീക്കറും കോൺഗ്രസും ഇതിൽ കക്ഷിചേരുന്നത്. കോണ്‍ഗ്രസിനുവേണ്ടി കപിൽ സിബൽ ഹാജരാകും. അഭിഷേക് മനു സിങ്‌വി സ്പീക്കര്‍ക്കുവേണ്ടി ഹാജരാകും.

ഇതിനിടെ, വിശ്വാസ വോട്ടെടുപ്പിലേക്ക് നീങ്ങാതെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ് രംഗത്തെത്തിയതോടെ സ്ഥിതിഗതികൾ വീണ്ടും സങ്കീർണമായി. തിങ്കളാഴ്ച വൈകിട്ട് ഏഴിന് ഗവർണറെ കാണാൻ കുമാരസ്വാമി അനുമതി തേടിയെന്നും കൂടിക്കാഴ്ചയ്ക്കു പിന്നാലെ രാജിയെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.

താന്‍ രാജി വച്ചെന്ന തരത്തിലുള്ള വ്യാജക്കത്തുകള്‍ പ്രചരിക്കുന്നുണ്ടെന്നും ഇത് തെറ്റാണെന്നും മുഖ്യമന്ത്രി കുമാരസ്വാമി സഭയില്‍ പറഞ്ഞു. വിശ്വാസവോട്ടെടുപ്പ് വേണ്ട സാഹചര്യം നേരത്തേയുണ്ടായിരുന്നു. എന്നാലിപ്പോഴതില്ല. കാര്യങ്ങള്‍ മാറിയെന്നും സഭയില്‍ കുമാരസ്വാമി പറഞ്ഞു.

ഇതിനിടെ പല തവണ സഭയില്‍ ബഹളമായി. സഭ താല്‍ക്കാലികമായി നിര്‍ത്തി വച്ചപ്പോള്‍ സ്പീക്കറെ മുഖ്യമന്ത്രി കുമാരസ്വാമിയും കോണ്‍ഗ്രസ് സിദ്ധരാമയ്യയും കണ്ടു. തന്നെ ഇങ്ങനെ ബലിയാടാക്കുന്നതില്‍ കടുത്ത അതൃപ്തിയുമായി ഇരു നേതാക്കളോടും സ്പീക്കര്‍ ക്ഷുഭിതനായെന്നാണ് സൂചന. ഇങ്ങനെ ത്രിശങ്കുവിലാക്കി ഇരുത്തുകയാണെങ്കില്‍ താന്‍ 'രാജി വയ്ക്കു'മെന്ന് സ്പീക്കര്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയോട് പറഞ്ഞതായും സൂചനകള്‍ പുറത്തുവരുന്നു.

വിശ്വാസ പ്രമേയ ചര്‍ച്ച നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ സ്വരം കടുപ്പിച്ച് സ്പീക്കര് രംഗത്തെത്തിയിരുന്നു‍. ഓരോ അംഗത്തിനും സംസാരിക്കാനുള്ള സമയം പത്തുമിനിറ്റാക്കി ചുരുക്കാന്‍ സ്പീക്കര്‍ കെ.ആര്‍.രമേഷ് കുമാര്‍ നിര്‍ദേശം നല്‍കി. ഇതോടെ വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച തന്നെയുണ്ടായേക്കാമെന്ന സൂചനകള്‍ ബലപ്പെട്ടു. വോട്ടെടുപ്പ് ബുധനാഴ്ചത്തേക്ക് നീട്ടണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി നേരത്തെ അഭ്യര്‍ഥിച്ചിരുന്നെങ്കിലും സ്പീക്കര്‍ നിലപാട് വ്യക്തമാക്കിയിരുന്നില്ല.

വിമത എംഎല്‍എമാര്‍ക്ക് അടക്കമുള്ള വിപ്പിന്റെ കാര്യത്തില്‍ അവ്യക്തത ഉള്ളതിനാല്‍ സുപ്രീംകോടതി തീരുമാനം വന്നിട്ട് വിശ്വാസവോട്ടെടുപ്പ് നടത്താമെന്നാണ് ജെഡിഎസ് നിലപാട്. ഇങ്ങനെ നീട്ടിക്കൊണ്ടുപോയി തന്നെ ബലിയാടാക്കരുതെന്ന് പല തവണ സ്പീക്കര്‍ കെആര്‍ രമേശ് കുമാര്‍ സഭയില്‍ അപേക്ഷിക്കുന്നതും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നാണംകെട്ട ഏടായി.

അതേസമയം കര്‍ണാടകത്തിലെ രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ തീരുമാനം വൈകിപ്പിക്കാന്‍ ശ്രമിച്ച് വിമത എംഎല്‍എമാര്‍ രംഗത്തുണ്ട്. ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ, അയോഗ്യത വിഷയത്തില്‍ ഹാജരാകാന്‍ ഒരു മാസത്തെ സമയം വേണമെന്നാവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് കത്തു നല്‍കി.
ചൊവ്വാഴ്ച 11 മണിക്ക് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സ്പീക്കര്‍ വിമത എംഎല്‍എമാര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ എംഎല്‍എമാര്‍ മുംബൈയില്‍ തന്നെ തുടരുകയാണ്. ഇവര്‍ ബെംഗളൂരുവിലേയ്ക്ക് എത്തില്ലെന്നാണ് സൂചന. അയോഗ്യരാക്കപ്പെടുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുന്ന സാഹചര്യത്തിലാണ് വിമതര്‍ സമയം കൂടുതല്‍ നല്‍കണമെന്ന ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ഈ ആവശ്യം സ്പീക്കര്‍ അനുവദിക്കാനിടയില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡാമുകൾ നിറഞ്ഞൊഴുകുന്നു...! ഇന്നും നാളെയും നിർണ്ണായകം...! പ്രവാസികളെ പുറത്തിറങ്ങല്ലേ..... ദുബായിലേക്ക് പോകാൻ 90,000 രൂപ  (2 minutes ago)

ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കൂട്ടി നയാര കമ്പനി  (19 minutes ago)

Andhra-Pradesh അന്വേഷണം പ്രഖ്യാപിച്ചു  (38 minutes ago)

ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന് വിജിലന്‍സ്... ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അം​ഗീകരിച്ച് ഹൈക്കോടതി  (1 hour ago)

ഇയാളാര് ഷാജഹാൻ ചക്രവർത്തിയോ? രാഹുൽ മാങ്കൂട്ടത്തിനെ തകർത്തത് വി ഡി സതീശൻ ; ഗുരുതര ആരോപണവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്; ഹൈക്കോടതി ഉത്തരവിലെ പരാമർശങ്ങൾ സുപ്രീം കോടതി നീക്കി; സുപ്രീംകോടതിയുടെ ഉത്തരവ് രാഹുൽ മാങ്കൂട്ടത്തിന് തിരിച്ചടിയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പ  (2 hours ago)

മണിപ്പൂരിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി...  (2 hours ago)

തെരഞ്ഞെടുപ്പു ചെലവിന്റെ കണക്ക് സമർപ്പിക്കാത്തതിന് സ്ഥാനാർത്ഥികളെ അയോഗ്യരാക്കും മുമ്പ് നോട്ടീസ് നൽകി അവരുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി...  (2 hours ago)

കു​ന്താ​പു​രം താ​ലൂ​ക്ക് ഗാ​നി​ഗ സ​മാ​ജ​ത്തി​ന്റെ മു​ൻ പ്ര​സി​ഡ​ന്റും പ്ര​ശ​സ്ത പ​ഞ്ചാ​യ​ത്ത് രാ​ജ് പ്ര​വ​ർ​ത്ത​ക​നു​മാ​യ ശ്രീ​നി​വാ​സ ഗാ​നി​ഗ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു..  (2 hours ago)

പുലിറ്റ്സർ ജേതാവായ എഴുത്തുകാരൻ ജോൺ ട്രേസി കിഡ്ഡർ അന്തരിച്ചു...  (2 hours ago)

ബ്രസീൽ-ഫ്രാൻസ് പോരാട്ടം രാത്രി ഒന്നരയ്ക്ക്  (3 hours ago)

എറണാകുളം എടയാറിലെ ഓയിൽ കമ്പനിയിൽ വൻ തീപിടിത്തം... എട്ടോളം അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 480 രൂപയുടെ കുറവ്  (3 hours ago)

ഇരുമ്പുമറയ്ക്കുള്ളിൽ കഴിയുന്ന മുഖ്യമന്ത്രിയെ പരസ്യ ബോർഡുകളിലും ടെലിവിഷൻ പാളികളിലും മാത്രമേ ജനങ്ങൾക്ക് കാണാൻ കഴിയൂ; മുഖ്യമന്ത്രിയുടെ ഓഫീസ് രാവണൻ കോട്ടയോ; ആഞ്ഞടിച്ച് ചെറിയാൻ ഫിലിപ്പ്  (3 hours ago)

പാരമ്പര്യവും പരിഷ്കാരവും ഒത്തുചേർന്ന ചടങ്ങുകളുടെ അകമ്പടിയോടെ സാറ മുലാലി കാന്റർബറി ആർച്ച്ബിഷപ്പായി അഭിഷിക്തയായി....  (4 hours ago)

Malayali Vartha Recommends