കാശ്മീര്‍ മധ്യസ്ഥതയില്‍ നിലപാട് തിരുത്തി അമേരിക്ക; കശ്മീർ വിഷയത്തിൽ മധ്യസ്ഥനാകാൻ പ്രധാനമന്ത്രി മോദി അഭ്യർഥിച്ചെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന തിരുത്തി യുഎസ് ഭരണകൂടം

കാശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന ട്രംപിന്റെ പ്രസ്താവനയില്‍ തിരുത്തല്‍. കശ്മീർ വിഷയത്തിൽ മധ്യസ്ഥനാകാൻ പ്രധാനമന്ത്രി മോദി അഭ്യർഥിച്ചെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന തിരുത്തി യുഎസ് ഭരണകൂടം രംഗത്തെത്തി. ട്രംപിന്റെ അവകാശവാദം ഇന്ത്യ നിഷേധിച്ചതിനു പിന്നാലെയാണു തിരുത്തലുമായി യുഎസും രംഗത്തെത്തിയത്.
കശ്മീർ ഉഭയകക്ഷി വിഷയമാണെന്ന് റ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് അറിയിച്ചു. ഇന്ത്യയും പാക്കിസ്ഥാനുമാണ് അതു ചർച്ച ചെയ്യേണ്ടത്. രണ്ടുരാജ്യങ്ങളും ഒരുമിച്ചിരിക്കാൻ തയാറായാൽ സഹായങ്ങൾ നൽകാൻ യുഎസ് ഒരുക്കമാണ്. രാജ്യത്തിനകത്തെ ഭീകരർക്കെതിരെ പാക്കിസ്ഥാൻ എന്തു നടപടിയെടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണു വിജയകരമായ സംവാദം തുടങ്ങുക. മേഖലയിലെ സംഘർഷം കുറയ്ക്കാനും സംവാദ സാഹചര്യം സൃഷ്ടിക്കാനും എല്ലാ സഹായങ്ങളും നൽകാൻ യുഎസ് തയാറാണ് എന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.
ട്രംപിന്റെ വെളിപ്പെടുത്തലിനെ അപലപിച്ചു യുഎസ് ജനപ്രതിനിധി രംഗത്തുവന്നിരുന്നു. ‘അപക്വവും അമ്പരിപ്പിക്കുന്നതുമായ തെറ്റാണു ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇന്ത്യൻ അംബാസിഡർ ഹർഷ് ഷ്രിഗ്ലയോടു മാപ്പു ചോദിക്കുന്നു എന്നും ഡെമോക്രാറ്റ് ജനപ്രതിനിധി ബ്രാഡ് ഷെർമാൻ വ്യക്തമാക്കി. കശ്മീർ വിഷയത്തിൽ മൂന്നാമതൊരു കക്ഷി ഇടപെടുന്നതിനെ ഇന്ത്യ എതിർക്കാറുണ്ടെന്ന് തെക്കൻ ഏഷ്യയുടെ വിദേശനയത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർക്കെല്ലാം സുപരിചിതമാണ്. മോദി അത്തരമൊരു നിർദേശം വയ്ക്കില്ലെന്നും എല്ലാവർക്കുമറിയാം എന്നുംബ്രാഡ് ഷെർമാൻ വിശദീകരിച്ചു.
ട്രംപിന്റെ പ്രസ്താവന വന്നതിനുപിന്നാലെ വിദേശകാര്യ മന്ത്രാലയ ഹൗസ് കമ്മിറ്റി ചെയർമാൻ ഏലിയറ്റ് എൽ.ഏയ്ഞ്ചൽ ഇന്ത്യൻ സ്ഥാനപതിയുമായി ചർച്ച നടത്തി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചർച്ചകളെ യുഎസ് പിന്തുണയ്ക്കുന്നതായി ഏലിയറ്റ് ഏയ്ഞ്ചൽ വ്യക്തമാക്കി. ട്രംപിനോടു മധ്യസ്ഥത വഹിക്കാൻ മോദി ആവശ്യപ്പെട്ടിട്ടില്ലെന്നും നിലപാടിൽ മാറ്റമില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു. പാക്കിസ്ഥാനുമായുള്ള എല്ലാ ചർച്ചകൾക്കും ഷിംല, ലഹോർ കരാറുകളാണ് അടിസ്ഥാനമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമൊത്തുള്ള വാര്‍ത്താ സമ്മേളനത്തിനിടെയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കശ്മീരില്‍ മധ്യസ്ഥം വഹിക്കാന്‍ മോദി ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തിയത്. ജപ്പാനിലെ ഒസാക്കയില്‍ വച്ച് നടന്ന ഏ20 ഉച്ചകോടിക്കിടെയാണ് മോദി സഹയം ആവശ്യപ്പെട്ടതെന്നാണ് ട്രം പറഞ്ഞത്. കശ്മീരിലെ സ്ഥിതി വഷളാകുമെന്നും രണ്ട് രാജ്യങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അമേരിക്കയ്ക്ക്് ഇടപെടാന്‍ കഴിയുമെങ്കില്‍ ശ്രമിക്കാമെന്നും ട്രംപ് പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തി, മോദി രാജ്യത്തെ വഞ്ചിച്ചുവെന്നും കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു. ഡോണള്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തല്‍ കേന്ദ്രത്തെയും പ്രധാനമന്ത്രിയേയും പ്രതിസന്ധിയിലാക്കും .അതേസമയം പാര്‍ലമെന്റിലടക്കം പ്രതിഷേധം ഉയര്‍ത്താനാണ് പ്രതിപക്ഷ നീക്കം.
അതേസമയം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വാനോളം പുകഴ്ത്തി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഖാന്‍ ലോകത്തെ പ്രമുഖനായ പ്രധാനമന്ത്രികളില്‍ ഒരാളാണെന്നും അതിലുപരി മികച്ച അത്ലെറ്റ് ആണെന്നും ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം തന്‍റെ ആദ്യ യുഎസ് സന്ദര്‍ശനത്തിന് എത്തിയതാണ് ഇമ്രാന്‍ ഖാന്‍. ഇമ്രാന്‍ ഖാനെ പോലൊരു പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരമാണ്. അദ്ദേഹം മികച്ച, പ്രശസ്തനായ പ്രധാനമന്ത്രിയാണ്. ഇമ്രാന്‍ ഖാനെ പാകിസ്താന്‍റെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ താന്‍ സഹായിക്കുമെന്നും ട്രംപ് തമാശാ രൂപേണ പറഞ്ഞു. ത്രിദിന സന്ദര്‍ശനത്തിനാണ് ഇമ്രാന്‍ ഖാന്‍ യുഎസില്‍ എത്തിയത്.
https://www.facebook.com/Malayalivartha























