സൂര്യൻ അസ്തമിക്കാത്ത നാട്ടിൽ ചന്ദ്രനിലേക്കുള്ള കുതിപ്പ് ഉണ്ടാക്കിയ അസ്വസ്ഥത; പൊങ്ങച്ചം കാട്ടാനുള്ള ഇത്തരം പരിപാടികള്‍ നടത്തുന്ന ഇന്ത്യ മനുഷ്യ നന്മയ്ക്കായി യാതൊന്നും ചെയ്യുന്നില്ല എന്ന വിമർശനവുമായി ബ്രിട്ടീഷ് മാധ്യമങ്ങൾ

ഇന്ത്യയുടെ ചന്ദ്രനിലേക്കുള്ള കുതിപ്പ് താങ്ങാനാവാതെ ബ്രിട്ടീഷുകാര്‍. ഇന്ത്യ ചന്ദ്രയാന്‍-2ലൂടെ ലോകത്തിന്റെ നെറുകയിലെത്തി നിൽക്കുമ്പോൾ അതിനെ അംഗീകരിക്കാൻ പോലുമാകാതെ ബ്രിട്ടീഷ് മാധ്യമങ്ങളുടെ അസഹിഷ്ണത. അതിനാല്‍ തന്നെ ചന്ദ്രയാന്‍ രണ്ടാം ഘട്ടത്തിന്റെ വിശദ വിവരങ്ങൾ റിപ്പോര്‍ട്ട് ചെയ്യന്നതിനു പകരം ഇന്ത്യയിലെ ദാരിദ്ര്യത്തെ കുറിച്ച് പരാമര്‍ശം നടത്തുന്ന വിലകുറഞ്ഞ സമീപനമാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ സ്വീകരിച്ചത്. ഇന്ത്യയുടെ വിജയ നിമിഷങ്ങളിൽ സന്തോഷിക്കുന്നതിനു പകരം പട്ടിണിയും ദാരിദ്ര്യവും എടുത്തു പറഞ്ഞ് ഇന്ത്യയെ അവഹേളിക്കുകയാണ് വെള്ളക്കാർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. ബ്രിട്ടീഷ് മാധ്യമങ്ങൾ പുറത്തു വിടുന്ന വാര്‍ത്തകളില്‍ മുഴുവൻ ഇന്ത്യയുടെ വിജയത്തിലുള്ള ബ്രിട്ടൻറെ അസൂയ നിറഞ്ഞു നില്‍ക്കുന്നുണ്ട്. പൊങ്ങച്ചം കാട്ടാനുള്ള ഇത്തരം പരിപാടികള്‍ നടത്തുന്ന ഇന്ത്യ മനുഷ്യനന്മയ്ക്കായി യാതൊന്നും ചെയ്യുന്നില്ല എന്നാണ് ചില ബ്രിട്ടീഷ് മാധ്യമങ്ങൾ പറയുന്നത്. ബ്രിട്ടന് സ്വന്തമായി ഉപഗ്രഹ വിക്ഷേപണം ചിലവേറിയതാണെന്നു തിരിച്ചറിഞ്ഞു ഇന്ത്യന്‍ റോക്കറ്റിന്റെ സഹായത്തോടെയാണ് വിക്ഷേപണം നടത്തി വിവരങ്ങള്‍ കൈക്കലാക്കുന്നത്.എന്നിട്ടും നമ്മുടെ രാജ്യത്തോടുള്ള പുച്ഛം ബ്രിട്ടീഷ് പ്രകടപ്പിക്കുന്നു. ചന്ദ്രയാൻ 2 വിക്ഷേപണ വിജയത്തിലൂടെ ഇന്ത്യ ശാസ്ത്ര രംഗത്തും ലോക നേതൃ പദവിയിലേക്കും നീങ്ങുകയാണ്. ഇത് അവരെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാൻ കഴിയാത്തതാണ്. ഇന്ത്യക്കു നല്‍കി കൊണ്ടിരുന്ന ഇന്റര്‍നാഷണല്‍ ഫണ്ട് ഇനി നല്‍കേണ്ടതില്ലെന്ന് റിപ്പോര്‍ട്ടുകളും മുഖപ്രസംഗങ്ങളും എഴുതിക്കൂട്ടി. എന്നാൽ അതുകൊണ്ടൊന്നും ഇന്ത്യയുടെ മുന്നേറ്റം തടയാന്‍ ആകുന്നില്ലെന്നു കണ്ടപ്പോഴാണ് രാജ്യത്തിൻറെ കുറ്റം കണ്ടുപിടിക്കുന്നതിലേക്ക് ബ്രിട്ടീഷ് മാധ്യമങ്ങൾ നീങ്ങിയിരിക്കുന്നത്.
അമേരിക്കയും റഷ്യയും ചൈനയും മാത്രമാണ് ഇന്ത്യയ്ക്ക് മുമ്പ് ചാന്ദ്ര പഠനത്തിനായി സ്വന്തമായി ഉപഗ്രഹ വിക്ഷേപണം നടത്തിയിട്ടുള്ളത്. ഈ സത്യാവസ്ഥ ഓര്‍ക്കുമ്പോള്‍ എങ്ങനെ ബ്രിട്ടീഷുകാര്‍ക്ക് അടങ്ങിയിരിക്കാനാകും. അതിനാല്‍ തന്നെ ചന്ദ്രയാന്‍ രണ്ടാം വിക്ഷേപണ വിജയത്തിൻറെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യന്നതിനു പകരം ഇന്ത്യയിലെ ദാരിദ്ര്യത്തെ കുറിച്ച് പരാമര്‍ശം നടത്തുന്ന വിലകുറഞ്ഞ സമീപനമാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ മാത്രമല്ല ഇന്ത്യയുടെ നേട്ടങ്ങളിൽ എല്ലാം ബ്രിട്ടീഷ് മാധ്യമങ്ങൾ ഈ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത് . ഇന്ത്യയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ബ്രിട്ടീഷ് പ്രവര്‍ത്തകര്‍ ഗെയിംസ് വില്ലേജിലേക്ക് പോകുന്നതിനു പകരം ഇന്ത്യയിലെ ചേരി പ്രദേശങ്ങളിലേക്കാണ് പോയത്. ദാരിദ്ര്യം എന്നത് ഒരു സത്യാവസ്ഥയായി നിലനിൽക്കുന്നെങ്കിലും അതിനെ ഉയര്‍ത്തിക്കാട്ടി ഇന്ത്യയെ അവഹേളിക്കുകയായിരുന്നു അവരുടെ ശ്രമം. മുന്‍പ് കടുത്ത വലതു പക്ഷ പത്രമായ ദി സണ്‍ അടക്കമുള്ളവയാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ദി ടെലിഗ്രാഫ് അടക്കമുള്ളവ ആ നിരയിലേക്ക് മാറി എന്നതാണ് സത്യം. ഇന്ത്യയില്‍ നിന്നുള്ള മാധ്യമ പ്രവർത്തകരെ തന്നെ ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് എന്നതും പറയാതെ വയ്യ. ചന്ദ്രയാന്‍-2നായി 120 മില്യണ്‍ മുടക്കിയ ഇന്ത്യ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ പിറവി ആഘോഷിക്കുന്നതിനു മുന്നോടിയായി മനുഷ്യരെ വഹിക്കുന്ന ഉപഗ്രഹം ബഹിരാകാശത്ത് എത്തിക്കുമെന്നു മോദി നടത്തിയ പ്രസംഗത്തില്‍ നിന്നുള്ള വാക്കുകള്‍ കടമെടുത്തു ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി ഐഎസ്ആര്‍ഒ യുടെ ബഡ്ജറ്റ് 1.3 ബില്യണില്‍ നിന്നും നാല് ബില്യണ്‍ ആയി കുത്തനെ ഉയര്‍ത്തി എന്നും പത്രം എടുത്തു കാണിക്കുന്നു. അധികാര നേട്ടം ഉയര്‍ത്തിക്കാട്ടാന്‍ ഇത്തരം വഴികള്‍ തേടുന്നവര്‍ എല്ലാവര്‍ക്കും ഭക്ഷണം, നല്ല വായു, ജലം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, ജോലി എന്ന അടിസ്ഥാന ഘടകങ്ങള്‍ മനഃപൂര്‍വം മറന്നു പോകുകയാണെന്നും അവർ ആരോപിക്കുന്നുണ്ട്.
കുറ്റങ്ങൾ പറയുന്നെങ്കിലും ജൂലൈ 15 നു റോക്കെറ്റിലെ തകരാര്‍ കണ്ടെത്തി കൃത്യം ഒരാഴ്ചക്കകം വിക്ഷേപണം വിജയമാക്കാന്‍ കഴിഞ്ഞ സാങ്കേതിക മികവിനെ അവർ എടുത്തു കാണിക്കുന്നു. വിക്ഷേപണത്തിന് വെറും 56 മിനിറ്റ് മുന്‍പ് കണ്ടെത്തിയ ഹീലിയം ഗ്യാസ് ബോട്ടിലിലെ തകരാര്‍ വെറും 48 മണിക്കൂറിനകം ശാസ്ത്രന്ജ്ഞര്‍ പരിഹരിച്ചിരുന്നു. മുന്‍പ് 2008 ല്‍ ചന്ദ്രയാന്‍ ഒന്നാം ഘട്ടവും ആറു വര്‍ഷം കഴിഞ്ഞു ചൊവ്വ പര്യാവേഷണ വാഹനവും വിക്ഷേപിച്ച ഇന്ത്യയുടെ മൂന്നാമത്തെ തന്ത്ര പ്രധാന വിക്ഷേപണമായിരുന്നു ചന്ദ്രയാൻ 2. മൂന്നു വര്‍ഷത്തിനുള്ളില്‍ മനുഷ്യ വാഹക വാഹനം കൂടി ശൂന്യാകാശത്തു എത്തിക്കാന്‍ കഴിഞ്ഞാല്‍ സ്വന്തം നിലയില്‍ ഈ നേട്ടം സാധിക്കുന്ന രാജ്യം എന്ന നിലയില്‍ ഇന്ത്യ എത്തും. ഇന്ത്യ ചന്ദ്രയാന്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ ഏറ്റവും വിമര്‍ശനവുമായി എത്തിയത് ബ്രിട്ടീഷ് സര്‍ക്കാര്‍ മാധ്യമം ആയ ബിബിസിയാണ്. എന്നാല്‍ ചന്ദ്രയാന്‍ പ്രോജക്ടിന്റെ രണ്ടാം ഘട്ടത്തില്‍ ബിബിസി ഏറെക്കുറെ വിമര്‍ശക നിരയില്‍ നിന്ന് പിന്‍വാങ്ങി. മാത്രമല്ല പ്രോജക്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച വനിതകള്‍ ഉള്‍പ്പെടെയുള്ളവരെ കുറിച്ച് പ്രത്യേക ഫീച്ചറുകളും തയ്യാറാക്കാനുള്ള തത്രപ്പാടിലാണ് ബ്രിട്ടീഷ്.
https://www.facebook.com/Malayalivartha























