സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ച പോലെ ; രമ്യ ഹരിദാസിന്‍റെ കാര്‍ വിവാദത്തില്‍ മുല്ലപ്പള്ളിയെ വിമര്‍ശിച്ച് അനില്‍ അക്കര

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷവിമർശനവുമായി അനിൽ അക്കര എം.എൽ.എ. ആലത്തൂർ എം.പി രമ്യ ഹരിദാസിന്റെ കാർ വിവാദത്തിലാണ് എം.എൽ.എ മുല്ലപ്പള്ളിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. മുല്ലപ്പള്ളി രാമചന്ദ്രനെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസിലെ മറ്റ് യുവനേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ടി.എന്‍ പ്രതാപന്‍ രാജിവെച്ചശേഷം തൃശ്ശൂര്‍ ഡി.സി.സി പ്രസിഡന്റ് പദവിയില്‍ ആരെയും നിയോഗിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂരും അനില്‍ അക്കര എം.എല്‍.എയും മുല്ലപ്പള്ളിയെ വിമര്‍ശിച്ചത്.
മുല്ലപ്പള്ളിയെ പോലെ താനും എ.ഐ.സി.സി അംഗമാണെന്ന് അദ്ദേഹം പറഞ്ഞു. മുല്ലപ്പള്ളിയുടെ നിലപാട് സെെബർ സഖാക്കൾക്ക് ലെെക്കടിച്ചപോലെയാണെന്നും അനിൽ അക്കര പ്രതികരിച്ചു. കെ.പി.സി.സി പ്രസിഡന്റിന് ഫേസ്ബുക്കിൽ പ്രതികരിക്കാമെങ്കിൽ തങ്ങൾക്കുമാകാമെന്നും എം.എൽ.എമാരെ കെ.പി.സി.സി യോഗത്തിന് ക്ഷണിക്കാറില്ലെന്നും അദ്ദേഹം ആരോപിച്ചു.
മാസങ്ങളായി തൃശൂരിന് ഡി.സി.സി പ്രസിഡന്റില്ലെന്ന പരാതിയുമായുമായി അനിൽ അക്കരെ നേരത്തെ രംഗത്തെത്തിയിരുന്നു. ഡി.സി.സി പ്രസിഡന്റില്ലെങ്കിൽ ചുമതലക്കാരനെങ്കിലും ഉത്തരവാദിത്തം ഏൽപ്പിക്കണമെന്നും അനിൽ അക്കര ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. ഡി.സി.സി പ്രസിഡന്റിനെ നിയമിക്കാത്തതിന്റെ ഉത്തരവാദിത്തം കെ.പി.സി.സി പ്രസിഡന്റായ മുല്ലപ്പള്ളി രാമചന്ദ്രൻ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസുകാര്‍ക്കു പിരിവെടുത്ത് പ്രസിഡന്റിനെ വെയ്ക്കാന്‍ കഴിയില്ലല്ലോ എന്നായിരുന്നു സുനില്‍ ലാലൂരിന്റെ പരിഹാസം. 'ഞങ്ങളുടെ ഡി.സി.സിക്ക് പ്രസിഡന്റിനെ വേണം. ഞങ്ങള്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കു പിരിവെടുത്ത് വെയ്ക്കാന്‍ കഴിയില്ലല്ലോ. ബാക്കിയുള്ള ജില്ലാ ഭാരവാഹികള്‍ക്ക് ലോണ്‍ എടുത്തും വെയ്ക്കാന്‍ കഴിയില്ല. ജില്ലയിലെ സംഘടനാ പ്രവര്‍ത്തനം ഒരുമാസം കഴിഞ്ഞിട്ടും അഴിഞ്ഞമട്ടില്‍' എന്ന് സുനില്‍ ഫേസ്ബുക്കില്‍ കുറിച്ചു. സുനില്‍ മുല്ലപ്പള്ളിയുടെ പേരെടുത്തു പറഞ്ഞില്ലെങ്കില്‍ അനില്‍ അക്കര ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് കെ.പി.സി.സി പ്രസിഡന്റാണ് എന്നു തുറന്നടിച്ചു. 'തൃശ്ശൂര്‍ ഡി.സി.സിക്ക് പ്രസിഡന്റില്ല. ഞങ്ങള്‍ക്കും വേണ്ടേ ഒരു പ്രസിഡന്റ്. മാസങ്ങള്‍ കഴിഞ്ഞു. ഒരു ചുമതലക്കാരനെങ്കിലും വേണ്ടേ? ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് കെ.പി.സി.സി പ്രസിഡന്റാണ്.'- അനില്‍ ഫേസ്ബുക്കില്‍ എഴുതി.
പിരിവിലൂടെ കാര്‍ വാങ്ങാനുള്ള തീരുമാനത്തില്‍നിന്ന് രമ്യ ഹരിദാസ് എം.പി. പിന്‍വാങ്ങിയതിനെ അഭിനന്ദിച്ച് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. പിരിവിലൂടെ സ്വന്തമായി കാര്‍ വാങ്ങാനുള്ള തീരുമാനത്തില്‍നിന്ന് കെ.പി.സി.സി. ഉപദേശം മാനിച്ച് പിന്‍വാങ്ങുന്നു എന്ന രമ്യ ഹരിദാസ് എം.പി.യുടെ തീരുമാനത്തെ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരും അഭിമാനത്തോടെ സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഗാന്ധിയന്‍ മൂല്യങ്ങളില്‍ ആകൃഷ്ടയായി പൊതുരംഗത്ത് കടന്നുവന്ന രമ്യാ ഹരിദാസ് ദുരിതങ്ങളുടേയും കഷ്ടപ്പാടുകളുടേയും അഗ്നിപഥങ്ങളിലൂടെ നടന്നാണ് ഉയരങ്ങള്‍ കീഴടക്കിയത് എന്നതില്‍ നാം എല്ലാവരും അഭിമാനിക്കുന്നു. ഉയര്‍ത്തെഴുന്നേറ്റ ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ തിളക്കമാര്‍ന്ന മുഖമാണ് രമ്യാ ഹരിദാസ്. രമ്യ ഒരു എം.പി അല്ലായിരുന്നുവെങ്കില്‍ സഹപ്രവര്‍ത്തകരുടെ സ്‌നേഹ സഹായം സ്വീകരിക്കുന്നതില്‍ തെറ്റുണ്ടാകുമായിരുന്നില്ല. ആരുടെ പക്കല്‍ നിന്നും ഉപഹാരമോ ദാനമോ സ്വീകരിക്കരുതെന്ന് എം.പിമാരുടെ മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇത് മുന്‍നിര്‍ത്തി കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിലല്ല മറിച്ച് ഒരു ജ്യേഷ്ഠസഹോദരന്‍ എന്ന നിലയിലാണ് ഞാന്‍ രമ്യയെ ഉപദേശിച്ചത് എന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.
ദേശീയപ്രസ്ഥാന കാലത്തെ പ്രോജ്വലമായ മൂല്യബോധമാണ് ഓരോ കോണ്‍ഗ്രസുകാരന്റെയും മൂലധനം. അത് കൈമോശം വരാതെ സൂക്ഷിക്കുകയാണ് പ്രധാനം. രമ്യയ്ക്ക് അത് സാധിക്കുമെന്ന ഉത്തമബോധ്യം തനിക്കുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രമ്യയോട് കാണിച്ച സന്മനസിനെ അഭിനന്ദിക്കുന്നതായും രമ്യയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























