ഇന്നൊരു സ്‌പെഷ്യല്‍ കൂട്ടുകാരന്‍ എന്നെ കാണാന്‍ വന്നു; സോഷ്യൽ മീഡിയയിൽ മിനിട്ടുകള്‍ കൊണ്ട് വൈറലായി മോദിയും കൊച്ചു കൂട്ടുകാരനും

ഏവരെയും ഞെട്ടിച്ചുകൊണ്ട് പതിവിന് വിപരീതമായി ഒരു കുഞ്ഞ് അതിഥിയുടെ ചിത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്ക് വച്ചിരിക്കുന്നത്. ഒരു കൊച്ചു കുഞ്ഞിനെ ലാളിക്കുന്നതാണ്ചിത്രം.
പ്രധാനമന്ത്രിക്കൊപ്പം ഇരിക്കുമ്പോഴും മേശപ്പുറത്തിരുന്ന മിഠായികളിലാണ് ആ കൊച്ചു കുഞ്ഞിന്റെ ശ്രദ്ധ മുഴുവനും. ഈ ചിത്രങ്ങള്‍ രണ്ടു മണിക്കൂറിനുള്ളില്‍ പത്തുലക്ഷം ലൈക്കും പതിമൂവായിരത്തിലേറെ കമന്റുമാണ് ലഭിച്ചിരിക്കുന്നത്.
മിനിട്ടുകള്‍ കൊണ്ട് വൈറലായി മാറിയ ഫോട്ടോ കണ്ടവര്‍ക്ക് പ്രധാനമന്ത്രിയുടെ ലാളന ലഭിച്ച കുഞ്ഞ് ആരാണെന്നറിയാനുള്ള ആകാംക്ഷയാണ് ഇനിയുള്ളത്... എന്നാല്‍ തത്ക്കാലം കുഞ്ഞിന്റെ വിവരങ്ങളൊന്നും മോദി പങ്ക് വച്ചിട്ടില്ല. പാര്‍ലമെന്റില്‍ തന്നെ കാണാനെത്തിയ സ്‌പെഷ്യല്‍ കൂട്ടുകാരന്‍ എന്ന തലക്കെട്ടിലാണ് പ്രധാനമന്ത്രി ഫോട്ടോ പോസ്റ്റ്.
അനുഷ്‌ക വിരാട് കോഹ്ലി വിവാഹ ചിത്രത്തിന് ശേഷം ഏറ്റവുകൂടുതല്‍ ലൈക്ക് നേടിയത് പ്രധാനമന്ത്രി ഇന്നു പങ്ക് വെച്ച ചിത്രത്തിനാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ഫല പ്രഖ്യാപന ദിവസ൦ പിറന്ന കുഞ്ഞിന് മോദിയുടെ പേര് നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു.മോദിയുടെ റെക്കോര്‍ഡ് ജയമറിഞ്ഞ മെയ് 23നു ജനിച്ചതിനാലാണ് കുഞ്ഞിന് 'നരേന്ദ്ര ദാമോദര്‍ദാസ് മോദി' എന്ന പേര് നല്‍കിയതെന്ന് മാതാവ് മെനാജ് ബീഗ൦ പറഞ്ഞിരുന്നു. അതേസമയം, ഉത്തര്‍പ്രദേശിലെ ഗോണ്ടയിലെ മുസ്ലിം കുടുംബത്തില്‍ കുഞ്ഞ് ജനിച്ചത് മെയ് 12നാണെന്നും വാദങ്ങള്‍ ഉയര്‍ന്നിരുന്നു.
ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാനായി ബീഗം തീയതി തിരുത്തുകയായിരുന്നുവെന്ന ആരോപണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തിയിരുന്നു. ജനന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ആശുപത്രി രേഖകള്‍ക്ക് വിപരീതമായ വിവരങ്ങളാണ് ബീഗം നല്‍കിയതെന്നും അധികൃതര്‍ പറഞ്ഞിരുന്നു.
തന്‍റെ അമ്മായിയുടെ മകനായ മുഷ്താഖ് നിര്‍ബന്ധിച്ചാണ് കുഞ്ഞിന് മോദിയെന്ന പേരിട്ടതെന്നും അതില്‍ താന്‍ ഖേദിക്കുന്നുവെന്നും ബീഗം പിന്ന്നീട് വ്യക്തമാക്കിയിരുന്നു. സംഭവം വിവാദമായതോടെ കുഞ്ഞിന്‍റെ പേര് ബീഗം മാറ്റിയിരുന്നു. 'മുഹമ്മദ് അല്‍ത്താഫ് ആലം മോദി' എന്നാക്കി. പേരിനെ ചൊല്ലി കുടുംബത്തില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചതോടെയാണ് പേര് തിരുത്താന്‍ ബീഗം തീരുമാനിച്ചത്.
എന്നാൽ കാശ്മീർ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടത്തിയ പരാമർശം ഏറെ വിവാദമാകുകയാണ്. പ്രസ്താവനയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ട്രംപ് പറഞ്ഞത് വാസ്തവമാണെങ്കിൽ പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിച്ചിരിക്കുകയാണ്. കാഷ്മീർ വിഷയത്തിൽ രാജ്യത്തിന്‍റെ താത്പര്യം കേന്ദ്ര സർക്കാർ മാനിച്ചില്ലെന്നും 1972-ലെ ഷിംല കരാറിന്‍റെ ലംഘനമാണിതെന്നും രാഹുൽ കുറ്റപ്പെടുത്തി. ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവിടാൻ പ്രധാനമന്ത്രി തയാറാകണം. വിഷയത്തിൽ ദുർബലമായ വിദേശകാര്യ മന്ത്രാലയത്തിന്‍റെ വാക്കുകളല്ല രാജ്യത്തിന് കേൾക്കേണ്ടതെന്നും പ്രധാനമന്ത്രിയാണ് മറുപടി പറയേണ്ടതെന്നും രാഹുൽ പറഞ്ഞു. തിങ്കളാഴ്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്പോഴാണ് കാഷ്മീർ വിഷയത്തിൽ മധ്യസ്ഥനാകണമെന്ന് മോദി അഭ്യർഥിച്ചിരുന്നതായി ട്രംപ് വെളിപ്പെടുത്തിയത്. രണ്ടാഴ്ച മുൻപ് മോദിയുമായി നടത്തിയ സംഭാഷണത്തിൽ കാഷ്മീർ വിഷയം കടന്നുവന്നിരുന്നുവെന്നും അന്നാണ് മോദി തന്നോട് മധ്യസ്ഥനാകാൻ കഴിയുമോ എന്ന് ചോദിച്ചതെന്നുമായിരുന്നു ട്രംപിന്‍റെ വാദം. എന്നാൽ ട്രംപിന്‍റെ വാക്കുകൾ കേന്ദ്ര സർക്കാർ തള്ളി. കാഷ്മീർ വിഷയം ഉഭയകക്ഷി പ്രശ്നം മാത്രമാണെന്നും ഇരുരാജ്യങ്ങളും ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കുമെന്നുമാണ് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പാർലമെന്‍റിൽ വ്യക്തമാക്കിയത്. കാഷ്മീർ വിഷയത്തിൽ ഇന്ത്യ ആരുടെയും മധ്യസ്ഥത തേടിയിട്ടില്ലെന്നും പ്രധാനമന്ത്രി അത്തരമൊരു ആവശ്യം ആരുടെ മുന്നിലും വച്ചിട്ടില്ലെന്നും ജയശങ്കർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























