ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ പ്രമുഖ നിര്‍മാണ കമ്പനിയായ അമ്രപാലി ഗ്രൂപ്പിന് പങ്കാളിത്തമുള്ള എല്ലാ കമ്പനികളുടെയും രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ സുപ്രിം കോടതി ഉത്തരവ്. ഫ്‌ളാറ്റ് വാങ്ങാന്‍ ജനങ്ങള്‍ നിക്ഷേപിച്ച പണം വക മാറ്റി ചെലവഴിച്ച അമ്രപാലി ഗ്രൂപ്പിന്റെ നടപടിയെക്കുറിച്ചും കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും ഡയറക്ടറേറ്റ് അന്വേഷണത്തിന് സുപ്രിം കോടതി നിര്‍ദേശിച്ചു

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ പ്രമുഖ നിര്‍മാണ കമ്പനിയായ അമ്രപാലി ഗ്രൂപ്പിന് പങ്കാളിത്തമുള്ള എല്ലാ കമ്പനികളുടെയും രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ സുപ്രിം കോടതി ഉത്തരവ്. ഫ്‌ളാറ്റ് വാങ്ങാന്‍ ജനങ്ങള്‍ നിക്ഷേപിച്ച പണം വക മാറ്റി ചെലവഴിച്ച അമ്രപാലി ഗ്രൂപ്പിന്റെ നടപടിയെക്കുറിച്ചും കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും ഡയറക്ടറേറ്റ് അന്വേഷണത്തിന് സുപ്രിം കോടതി നിര്‍ദേശിച്ചു. അമ്രപാലി ഗ്രൂപ്പിന്റെ വസ്തുക്കള്‍, ആസ്തികള്‍ എന്നിവ വിറ്റ് ഫ്ളാറ്റിനായി പണം നിക്ഷേപിച്ചവര്‍ക്ക് നല്‍കാനും സുപ്രിം കോടതി ഉത്തരവായി ..ഹൗസിംഗ് പ്രോജക്ടുകളുടെ ഭാഗമായി നിരവധി ഉപഭോക്താക്കളില്‍ നിന്നും പണം വാങ്ങിയ അമ്രപാലി ഗ്രൂപ്പ് ഇതുവരെ വീടുകളുടെ പണി പൂര്‍ത്തിയാക്കിയിട്ടില്ല. വാഗ്ദാനം ചെയ്ത തീയതിക്ക് ഫ്‌ളാറ്റ് ലഭിച്ചില്ലെന്ന് ആരോപിച്ച് പണം മുടക്കിയവര്‍ നല്‍കിയ ഒരുകൂട്ടം ഹരജി പരിഗണിച്ചാണ് കോടതി നിലപാട് വ്യക്തമാക്കിയത്
പൂര്‍ത്തിയാകാത്ത ഹൗസിംഗ് പ്രോജക്ടുകളുടെ പണി പൂര്‍ത്തിയാക്കുന്നതിനുവേണ്ട 4000 കോടി രൂപ എങ്ങനെ സമാഹരിക്കുമെന്നതിന്‍റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അമ്രപാലിയോടു സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. . കോടതിയോടു കളിക്കാന്‍ നില്‍ക്കരുതെന്നും കളിച്ചാല്‍ നിങ്ങള്‍ കിടപ്പാടമില്ലാത്തവരായി മാറുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നതുമാണ് . എന്നാൽ അമ്രപാലി ഗ്രൂപ്പിനു ഫ്ലാറ്റ് പണി പൂർത്തീകരിക്കാൻ കഴിയാത്തതിനെത്തുടർന്നാണ് ഇപ്പോൾ സുപ്രീം കോടതി വിധി വന്നിട്ടുള്ളത്
42,000 കുടുംബങ്ങള്‍ക്ക് ആശ്വാസമായാണ് സുപ്രീം കോടതി വിധി വന്നത് .അമ്രപാലി ഗ്രൂപ്പിന് എതിരായ ക്രിമിനല്‍ കേസുകളുടെ അന്വേഷണത്തിന് സുപ്രിം കോടതി മേല്‍നോട്ടം വഹിക്കും . റിയല്‍എസ്റ്റേറ്റ് രംഗത്തെ നെടുംതൂണുകളിൽ ഒന്നായിരുന്നു അമ്രപാലി ഗ്രൂപ് .
ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് അമ്രപാലി കേസില്‍ വിധി പറഞ്ഞത്. അമ്രപാലി വിഷയത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണത്തിന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനെ (ഇഡി) കോടതി ചുമതലപ്പെടുത്തുകയും ചെയ്തു. അമ്രപാലി ഗ്രൂപ്പിലെ ഉദ്യോഗസ്ഥരും ഡയറക്ടര്‍മാരും നടത്തിയിട്ടുളള പണമിടപാടുകളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് കോടതി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനോട് ആവശ്യപ്പെട്ടു.
നിര്‍മാണം പൂര്‍ത്തിയാകാതെ കിടക്കുന്ന നോയിഡയിലെയും ഗ്രേറ്റര്‍ നോയിഡയിലെയും ഹൗസിംഗ് പദ്ധതികള്‍ പൂര്‍ത്തിയാക്കി ഫ്‌ളാറ്റ് ആവശ്യപ്പെട്ട് പണം മുടക്കിയവര്‍ക്ക് നല്‍കണമെന്ന് ദേശീയ കെട്ടിട നിര്‍മാണ കോര്‍പ്പറേഷനോടും (എന്‍ ബി സി സി) നിര്‍ദേശിച്ചിട്ടുണ്ട്.
ഫ്‌ളാറ്റ് വാങ്ങാന്‍ ഉപഭോക്താക്കള്‍ നല്‍കിയ 3,500 കോടി രൂപ കമ്പനി മറ്റ് പദ്ധതികള്‍ക്കായി വകമാറി ചെലവഴിച്ചതായി കോടതി നിയമിച്ച രണ്ട് ഓഡിറ്റര്‍മാര്‍ കണ്ടെത്തിയിരുന്നു. മെയ് രണ്ടിനാണ് ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
വലിയ കുറ്റകൃത്യമാണ് ഗ്രൂപ്പ് ചെയ്തിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. സംഭവത്തിനു പിന്നിലുള്ളവരെ എത്ര ശക്തരും സ്വാധീനവുമുള്ളവരായാലും നടപടി സ്വീകരിക്കണമെന്നും ബഞ്ച് വ്യക്തമാക്കി.
ഫോറന്‍സിക് ഓഡിറ്റര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടിനെതിരെ ഗ്രൂപ്പിന്റെയും അതിന്റെ ഡയറക്ടര്‍മാരുടെയും പക്ഷം കേള്‍ക്കാന്‍ ബഞ്ച് വിസമ്മതിച്ചു. കമ്പനിയുടെ സ്വത്തുക്കള്‍ ലേലത്തില്‍ വെക്കുന്നതില്‍ നിന്ന് കടം വസൂലാക്കല്‍ ട്രൈബ്യൂണലിനെ (ഡി ആര്‍ ടി) കമ്പനി തടഞ്ഞതായാണ് ഫോറന്‍സിക് ഓഡിറ്റര്‍മാരുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.
റെറ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതോടെ കമ്പനിക്ക് ഭാവിയില്‍ ഹൗസിംഗ് പ്രൊജക്ടുകള്‍ ഏറ്റെടുത്തു നടത്താന്‍ കമ്പനിക്ക് കഴിയില്ല. ഉപഭോക്താക്കളുടെ പണം തട്ടിയെടുക്കുന്നതിന് കമ്പനിക്ക് നോയിഡ, ഗ്രേറ്റര്‍ നോയിഡ അധികാരികളും കൂട്ടുനിന്നുവെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര, ജസ്റ്റീസ് യു.യു ലളിത് എന്നിവരുടെ ബെഞ്ച് കുറ്റപ്പെടുത്തി. ഉപഭോക്താക്കളുടെ പണം കമ്പനി സി.എം.ഡിയുടെയും ഡയറക്ടര്‍മാരുടെയും വ്യക്തിഗത ആസ്തിയായി മാറ്റിയെന്നും കോടതി നിരീക്ഷിച്ചു.
വീടു വാങ്ങുന്നവരുടെ പേരില്‍ കമ്പനിക്ക് വായ്പകള്‍ അനുവദിക്കാന്‍ പാടില്ലെന്നു ബാങ്കുകള്‍ക്കും കോടതി നിര്‍ദേശം നല്‍കി. കമ്പനിയുടെ മറവില്‍ നടന്ന കള്ളപ്പണ ഇടപാടുകളെ കുറിച്ച് അന്വേഷിക്കാനും കോടതിക്ക് റിപ്പോര്‍ട്ട് നല്‍കാനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് ഓഗസ്റ്റ് ഒമ്പതിന് വീണ്ടും പരിഗണിക്കും. രാജ്യമെമ്പാടുമായി അമ്രപാലി പദ്ധതിപ്രകാരം വീട് ലഭിക്കുന്നതിനായി കാത്തിരിക്കുന്നവരുടെ കണക്ക് എടുക്കണമെന്നും കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്
https://www.facebook.com/Malayalivartha























