11 വര്‍ഷം മുന്‍പ് ഗോവയില്‍ ബ്രിട്ടീഷ് യുവതി കൊല്ലപ്പെട്ടത് തെളിയിച്ചത് ഒരു ജോടി വള്ളിച്ചെരുപ്പുകള്‍!

2002 ഫെബ്രുവരി 17-ന് ഗോവ ബീച്ച് ഞെട്ടലോടെയാണ് ഉണര്‍ന്നത്. അന്‍ജുന ബീച്ചില്‍ അര്‍ദ്ധ നഗ്‌നമായി ഷാര്‍ലെറ്റ് കീലിംഗ് എന്ന 15-കാരി ബ്രീട്ടീഷുകാരി പെണ്‍കുട്ടി മരിച്ചുകിടക്കുന്നതാണ് ഏവരും കണ്ടത്. രണ്ടു മണിക്കൂര്‍ മുന്‍പ് വരെ ബീച്ചില്‍ കളിച്ചുമറിഞ്ഞുകൊണ്ടിരുന്ന അവള്‍ എങ്ങനെ മരണപ്പെട്ടുവെന്നത് എല്ലാവര്‍ക്കും മുന്നില്‍ ചോദ്യചിഹ്നമായി നിന്നു. ആഘോഷത്തില്‍ മറിമറന്ന ബീച്ചിലെ തിരക്കില്‍ അവളെ കാണാതായത് ആരും അറിഞ്ഞുമില്ല.
മരണപ്പെട്ടതായി വിവരം പരന്നതോടെ പോലീസ് എത്തി. പതിവുപോലെ ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. എല്ലാവരും പിരിഞ്ഞുപോയെങ്കിലും അവിടെ അനാഥമായി രണ്ട് ചെരുപ്പുകള്‍ കിടന്നിരുന്നു. കേസില്‍ നിര്‍ണായക തെളിവായ ചെരുപ്പുകള്‍. ചെരുപ്പിന്റെ ഉടമയെ തേടിയുള്ള അന്വേഷണമാണ് കൊലയാളിയിലേക്ക് എത്തിച്ചത്.
മൃതദേഹത്തില്‍ നിന്നും കുറച്ചുമാറി ഓറഞ്ച് നിറമുള്ള രണ്ട് വള്ളിച്ചെരുപ്പുകള്‍ കിടക്കുന്നത് കോണ്‍സ്റ്റബിള്‍ ഗുരുനാഥ് നായിക് കണ്ടിരുന്നു. പ്രദേശത്തുണ്ടായിരുന്നവരില്‍ നിന്നും നായിക് മൊഴിയും രേഖപ്പെടുത്തി. എല്ലാവരുടെയും മൊഴിയില്‍ പറഞ്ഞിരുന്ന ഒരു കാര്യം രണ്ടു മൂന്നു മീറ്റര്‍ മാറി ചെരുപ്പുകള്‍ കിടപ്പുണ്ടെന്നത് മാത്രമായിരുന്നു. ഷാര്‍ലെറ്റിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോയ ശേഷവും ആ ചെരുപ്പുകള്‍ അവിടെ കിടന്നു.
അതിനിടെ, ബീച്ചിലെ ഒരു കടയിലെ ജീവനക്കാരനായിരുന്ന 39-കാരനായ സാംസണ്‍ ഡിസൂസ തന്റെ വള്ളിച്ചെരുപ്പുകള്‍ തേടി നടക്കുകയായിരുന്നു. പെണ്‍കുട്ടി കൊല്ലപ്പെടും മുന്‍പ് അവസാനമായി കാണപ്പെട്ടത് ഡിസൂസയ്ക്കും സുഹൃത്ത് പ്ലാസിഡൊ കര്‍വലോയ്ക്കും ഒപ്പമായിരുന്നു. ബീച്ചിലെ ഒരു കടയിലെ ജീവനക്കാരായിരുന്നു ഇരുവരും.
പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ ദിവസം വൈകിട്ട് കടയിലെത്തിയ ഡിസൂസ തന്റെ ചെരുപ്പ് ആരെങ്കിലും കണ്ടോ എന്ന് അന്വേഷിച്ചു. പുലര്‍ച്ചെ അത് എവിടെയാണ് നഷ്ടപ്പെട്ടതെന്ന് അയാള്‍ക്ക് ഓര്‍മ്മയുണ്ടായിരുന്നില്ലത്രേ. ഈ സമയം കടയുടമ ലൂയി ചൗസിനോ ബീച്ചില്‍ മൃതദേഹത്തിന് സമീപം ചെരുപ്പുകള്‍ കണ്ട കാര്യം പറഞ്ഞു. കഴിഞ്ഞ രാത്രി മുതല്‍ തന്നെ ചെരുപ്പ് തേടിക്കൊണ്ടിരിക്കുകയാണെന്നും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് അപ്പോള്‍ ഡിസൂസ മറുപടി നല്‍കിയത്.
ചെരുപ്പുകള്‍ മൃതദേഹത്തിന് സമീപം കണ്ടതായി കടയിലെ വെയ്റ്ററായ ചന്ദ്ര ചവാനും വ്യക്തമാക്കി. എന്നാല്‍ നേരിട്ട് പോയി ചെരുപ്പുകള്‍ എടുക്കുന്നതിന് പകരം അവ എടുത്തുകൊണ്ടുവരാന്‍ ഡിസൂസ, ചന്ദ്രു ചവാനോട് ആവശ്യപ്പെടുകയായിരുന്നു ചന്ദ്രൂ അത് നിഷേധിച്ചു. അന്നേ ദിവസം അവധി ചോദിച്ച് ചന്ദ്രു ചവാന്‍ കടയുടമയെ സമീപിച്ചുവെങ്കിലും സാംസനോട് ചോദിക്കാനായിരുന്നു ഉടമയുടെ നിര്‍ദേശം . അവധിക്ക് സമീപിച്ചപ്പോള്‍ ചെരുപ്പ് എടുത്തുനല്‍കിയാല്‍ അവധി നല്‍കാമെന്നായിരുന്നു സാംസന്റൈ ഉപാധി. ഇതോടെ ചന്ദ്രു ബീച്ചിലെത്തി ചെരുപ്പുകള്‍ എടുത്ത് ഡിസൂസയ്ക്ക് നല്‍കി. അയാള്‍ അത് ഒരു പ്ലാസ്റ്റിക് കവറിലാക്കി വയ്ക്കുകയും ചെയ്തു. ഇതോടെ താന്‍ സെയ്ഫ് ആയെന്നാണ് ഡിസൂസ വിചാരിച്ചത്. എന്നാല്‍ ഇതോടെ ഡിസൂസയ്ക്കുള്ള കുരുക്ക് മുറുകുകയായിരുന്നു.
ഡിസൂസ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി അയാള്‍ക്ക് 10 വര്‍ഷം കഠിന തടവുവിധിച്ചു. കഠിനതടവ് എന്നാല്‍ തടവ് ശിക്ഷയോടൊപ്പം കഠിനജോലിയില്‍ ഏര്‍പ്പെടണമെന്നുമാണ്. സുഹൃത്ത് പ്ലസിഡോ കാര്‍ലോയെ കുറ്റവിമുക്തനാക്കി. കുറ്റം ചെയ്തിട്ടില്ലായിരുന്നുവെങ്കില്‍ ഡിസൂസ സ്വയം പോയി ചെരുപ്പ് എടുക്കുമായിരുന്നുവെന്നും ചന്ദ്രൂ ചവാനെ ആശ്രയിക്കില്ലായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിയുടെ മരണം സ്വാഭാവികമല്ലെന്ന് അയാള്‍ക്ക് അറിയാമായിരുന്നു. ബീച്ചില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇവര്‍ക്കൊപ്പം കണ്ടിരുന്നൂവെന്ന മൊഴിയും നിര്‍ണായകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

സ്‌കാര്‍ലെറ്റിന്റെ അമ്മ കഴിഞ്ഞ 11 വര്‍ഷമായി നടത്തിവന്ന നിയമയുദ്ധത്തെ തുടര്‍ന്ന് സാംസണിനെ കുറ്റക്കാരനായി കണ്ടെത്തിയതില്‍ ആശ്വാസം പ്രകടിപ്പിച്ചു. ഇപ്പോള്‍ ഗോവ ഹൈക്കോടതിയാണ്, സാംസണിനെ വെറുതേ വിട്ടുകൊണ്ടുള്ള ഗോവന്‍ കീഴ്‌ക്കോടതി വിധി റദ്ദാക്കി 10 വര്‍ഷത്തെ കഠിനതടവ് വിധിച്ചത്.
സ്‌കാര്‍ലെറ്റിന് മയക്കുമരുന്നു നല്‍കിയതിനു ശേഷം ബലാല്‍സംഗം ചെയ്തുവെന്നും അതിനിടെ മരണം സംഭവിക്കുക ആയിരുന്നുവെന്നുമാണ് കേസ്. എന്നാല്‍ കുറ്റം നിഷേധിച്ച ഡിസൂസ, തന്റെ മേല്‍ തെറ്റായ കുറ്റങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും പറഞ്ഞു.
https://www.facebook.com/Malayalivartha























