Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ലോകം ഇന്ത്യയെ പുകഴ്ത്തുമ്പോള്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് ഇരിക്കപ്പൊറുതിയില്ല!

23 JULY 2019 06:12 PM IST
മലയാളി വാര്‍ത്ത

രണ്ടു നൂറ്റാണ്ട് തങ്ങള്‍ അടിമയാക്കി വച്ച രാജ്യം തങ്ങള്‍ക്കു മുകളിലേക്ക് കുതിക്കുന്നത് എങ്ങനെ ബ്രിട്ടീഷുകാര്‍ക്ക് സഹിക്കാനാവും. ഇന്ത്യ ചന്ദ്രയാന്‍-2ലൂടെ ലോകത്തിന്റെ നെറുകയിലെത്തിയതിനെ ലോകമാധ്യമങ്ങള്‍ അഭിനന്ദിക്കുമ്പോഴാണ് ബ്രിട്ടീഷ് മാധ്യമങ്ങളുടെ അസഹിഷ്ണത. ഇന്ത്യ വിജയകരമായി ചന്ദ്രയാന്‍ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യന്‍ ബുദ്ധിജീവികളെ കൂട്ടുപിടിച്ച് പട്ടിണിയും ദാരിദ്ര്യവും പറഞ്ഞ് ഇന്ത്യയെ അവഹേളിക്കുകയാണ് വെള്ളക്കാര്‍.

അമേരിക്കയും റഷ്യയും ചൈനയും മാത്രമാണ് ഇന്ത്യയ്ക്ക് മുമ്പ് ചാന്ദ്ര പഠനത്തിനായി സ്വന്തമായി ഉപഗ്രഹ വിക്ഷേപണം നടത്തിയെന്ന കാര്യം ഓര്‍ക്കുമ്പോള്‍ എങ്ങനെ ബ്രിട്ടീഷുകാര്‍ക്ക് ഉറങ്ങാനാവും. അതിനാല്‍ തന്നെ ചന്ദ്രയാന്‍ രണ്ടാം ഘട്ടത്തിന്റെ വിശദംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യന്നതിനു പകരം ഇന്ത്യയിലെ ദാരിദ്ര്യത്തെ കുറിച്ച് ഇതേ റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശം നടത്തുന്ന വിലകുറഞ്ഞ സമീപനമാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ സ്വീകരിച്ചത്.

ബ്രിട്ടന് സ്വന്തമായി ഉപഗ്രഹ വിക്ഷേപണം ചിലവേറിയതാണെന്നു തിരിച്ചറിഞ്ഞു ഗതിയില്ലാതെ ഇന്ത്യന്‍ റോക്കറ്റിന്റെ സഹായത്തോടെ വിക്ഷേപണം നടത്തി വിവരങ്ങള്‍ കൈക്കലാക്കുന്ന രാജ്യം ആയിട്ടു കൂടി ഇന്ത്യ ശാസ്ത്ര രംഗത്തും ലോക നേതൃ പദവി കൈയാളുന്നതിന്റെ മുഴുവന്‍ ചൊരുക്കും മാധ്യമ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍പ്പുണ്ട്. മുന്‍പ് ഇന്ത്യക്കു നല്‍കുന്ന ഇന്റര്‍നാഷണല്‍ ഫണ്ട് ഇനി നല്‍കേണ്ടതില്ലെന്ന് റിപ്പോര്‍ട്ടുകളും മുഖപ്രസംഗങ്ങളും എഴുതിക്കൂട്ടിയ മാധ്യമങ്ങള്‍ അതുകൊണ്ടൊന്നും ഇന്ത്യയുടെ മുന്നേറ്റം തടയാന്‍ ആകുന്നില്ലെന്നു കണ്ടപ്പോഴാണ് കുറ്റം കണ്ടുപിടിക്കുന്നതിലേക്ക് നീങ്ങിയത്.

ചന്ദ്രയാന്‍-2നായി 120 മില്യണ്‍ മുടക്കിയ ഇന്ത്യ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ പിറവി ആഘോഷിക്കുന്നതിന്റെ ഭാഗമായി മനുഷ്യരെ വഹിക്കുന്ന ഉപഗ്രഹം ബഹിരാകാശത്ത് എത്തിക്കും എന്ന് മുന്‍പ് മോദി നടത്തിയ പ്രസംഗത്തില്‍ നിന്നുള്ള വാക്കുകള്‍ കടമെടുത്തു ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി ഐഎസ്ആര്‍ഒ യുടെ ബഡ്ജറ്റ് 1.3 ബില്യണില്‍ നിന്നും നാല് ബില്യണ്‍ ആയി കുത്തനെ ഉയര്‍ത്തി എന്നും പത്രം സൂചിപ്പിക്കുന്നുണ്ട്.

പൊങ്ങച്ചം കാട്ടാന്‍ ഇത്തരം പരിപാടികള്‍ നടത്തുന്ന ഇന്ത്യ മനുഷ്യനന്മയ്ക്കായി യാതൊന്നും ചെയ്യുന്നില്ലെന്നാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പോളിസി അനാലിസിസ് എന്ന സ്ഥാപനത്തിലെ സീമ മുസ്തഫയെ കൂട്ടുപിടിച്ചു ടെലിഗ്രാഫ് പറയുന്നത്. ഭരണ നേട്ടം ഉയര്‍ത്തിക്കാട്ടാന്‍ ഇത്തരം വഴികള്‍ തേടുന്നവര്‍ എല്ലാവര്‍ക്കും ഭക്ഷണം, നല്ല വായു, ജലം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, ജോലി എന്ന അടിസ്ഥാന ഘടകങ്ങള്‍ മനഃപൂര്‍വം മറന്നു പോകുകയാണെന്നും സീമ ആരോപിക്കുന്നു.

എന്നാല്‍ ജൂലൈ 15-ന് റോക്കെറ്റിലെ തകരാര്‍ കണ്ടെത്തി കൃത്യം ഒരാഴ്ചക്കകം വിക്ഷേപണം വിജയമാക്കാന്‍ കഴിഞ്ഞ സാങ്കേതിക മികവ് ചൂണ്ടിക്കാട്ടാന്‍ പത്രം മറക്കുന്നില്ല. ആദ്യവിക്ഷേപണത്തിന് വെറും 56 മിനിറ്റ് മുന്‍പ് കണ്ടെത്തിയ ഹീലിയം ഗ്യാസ് ബോട്ടിലിലെ തകരാര്‍ വെറും 48 മണിക്കൂര്‍ സമയത്തിലാണ് ശാസ്ത്രജ്ഞര്‍ പരിഹരിച്ചത്.

മുന്‍പ് 2008-ല്‍ ചന്ദ്രയാന്‍ ഒന്നാം ഘട്ടവും ആറു വര്‍ഷം കഴിഞ്ഞു ചൊവ്വ പര്യവേഷണ വാഹനവും വിക്ഷേപിച്ച ഇന്ത്യയുടെ മൂന്നാമത്തെ തന്ത്ര പ്രധാന വിക്ഷേപണമാണ് ഇന്നലെ നടന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ മനുഷ്യ വാഹക വാഹനം കൂടി ശൂന്യാകാശത്തു എത്തിക്കാന്‍ കഴിഞ്ഞാല്‍ സ്വന്തം നിലയില്‍ ഈ നേട്ടം സാധിക്കുന്ന രാജ്യം എന്ന നിലയില്‍ കൂടി ആയിരിക്കും ലോകം ഇന്ത്യയുടെ വിജയം ആഘോഷിക്കുക. ഇന്ത്യ ചന്ദ്രയാന്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ ഏറ്റവും വിമര്‍ശവുമായി എത്തിയത് ബ്രിട്ടീഷ് സര്‍ക്കാര്‍ മാധ്യമം ആയ ബിബിസി തന്നെ ആയിരുന്നു.  

എന്നാല്‍ ചന്ദ്രയാന്‍ പ്രോജക്ടിന്റെ രണ്ടാം ഘട്ടത്തില്‍ ബിബിസി ഏറെക്കുറെ വിമര്‍ശക നിരയില്‍ നിന്ന് പിന്‍വാങ്ങിയിരിക്കുകയാണ്, മാത്രമല്ല പ്രോജക്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച വനിതകള്‍ ഉള്‍പ്പെടെയുള്ളവരെ കുറിച്ച് പ്രത്യേക ഫീച്ചറുകളും നല്‍കാന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ ചന്ദ്രയാന്‍ രണ്ടിന്റെ ആദ്യ വിക്ഷേപണം കഴിഞ്ഞ ആഴ്ച തടസപ്പെട്ടപ്പോള്‍ ആവേശത്തോടെ റിപ്പോര്‍ട്ട് ചെയ്ത ലോക മാധ്യമങ്ങള്‍ പലതിനും വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ ആവേശം ചോരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (5 minutes ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (21 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (49 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (2 hours ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (2 hours ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (2 hours ago)

Malayali Vartha Recommends