കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഓന്നിക്കേണ്ടത് കാലത്തിന്റെ ആവശ്യമെന്ന് സുധാകര്‍ റെഡ്ഡി

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഓന്നിക്കേണ്ടത് കാലത്തിന്റെ ആവശ്യമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. വിവിധ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനത്തെ സിപിഐ അനുകൂലിക്കുന്നു. എന്നാല്‍ അതിനൊരു സമയപരിധി വയ്ക്കാനാവില്ലെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു. ലയനം സാധ്യമാണ്, പ്രായോഗികമാണ്, ഇപ്പോഴത്തെ സാഹചര്യത്തില്‍ ആവശ്യവുമാണ്- അദ്ദേഹം വ്യക്തമാക്കി .
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ബദല്‍ശക്തിയായി വളര്‍ന്നുവരണമെങ്കില്‍ ജനവിശ്വാസം ആര്‍ജിക്കണം. കാര്‍ഷിക, വ്യാവസായിക തൊഴിലാളികളുടെയും ഇടത്തരക്കാരുടെയും പ്രശ്‌നപരിഹാരത്തിനായി പോരാടണം. ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ പരാജയപ്പെടുത്തുക സിപിഐയുടെ ലക്ഷ്യമാണെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.
യോചിപ്പിനായി എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായും സംസാരിച്ചിട്ടുണ്ട്. അനുകൂല തീരുമാനത്തിനായി കാത്തിരിക്കാന്‍ തയാറാണ്. സമരങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുമ്പോഴും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വേറിട്ടുനില്‍ക്കുന്നതെന്തെന്ന് ജനങ്ങള്‍ ചോദിക്കുന്നു. സിപിഎമ്മും സിപിഐയും മാത്രമല്ല, മാര്‍ക്‌സിസം ലെനിനിസത്തില്‍ വിശ്വസിക്കുന്ന എല്ലാവരും യോജിക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























