Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

വിവരാവകാശ നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി, മുഖ്യ വിവരാവകാശ കമ്മീഷണര്‍മാരുടേയും വിവരാവകാശ കമ്മീഷണര്‍മാരുടേയും കാലാവധിയും വേതനവും മറ്റ് വ്യവസ്ഥകളും ഇനി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കും

23 JULY 2019 07:18 PM IST
മലയാളി വാര്‍ത്ത
വിവരാവകാശ നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. മുഖ്യ വിവരാവകാശ കമ്മീഷണര്‍മാരുടേയും വിവരാവകാശ കമ്മീഷണര്‍മാരുടേയും കാലാവധിയും വേതനവും മറ്റ് വ്യവസ്ഥകളും ഇനി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കും. 218 വോട്ടുകള്‍ക്കാണ് ലോക്‌സഭയില്‍ ബില്‍ പാസാക്കിയത്. ഇതനുസരിച്ച് കേന്ദ്ര, സംസ്ഥാന വിവരാവകാശ കമ്മിഷണർമാരുടെ കാലാവധി, സേവന, വേതന വ്യവസ്ഥകളിൽ മാറ്റം വരും 

വിവരാവകാശ കമ്മീഷനെ തകര്‍ക്കാനുദ്ദേശിച്ചാണ് വിവരാവകാശ നിയമ ഭേദഗതി ബില്ല് കേന്ദ്രം കൊണ്ടുവന്നതെന്ന് സോണിയാ ഗാന്ധി പറഞ്ഞു . കമ്മീഷന്റെ പദവിയെയും സ്വാതന്ത്ര്യത്തെയും തകര്‍ക്കാനാണ് ശ്രമം.

ബില്ലിൽ പ്രതിഷേധിച്ച് കോൺഗ്രസും തൃണമൂൽ കോൺഗ്രസും സഭയിൽ നിന്ന് ഇറങ്ങി പോയി. 
എഐഎംഐഎ അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി ബില്ലിൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടിരുന്നു. 178  പേർ ബില്ലിന് അനുകൂലമായി വോട്ടു ചെയ്തപ്പോൾ 79 പേർ എതിർത്തായിരുന്നു വോട്ട് രേഖപ്പെടുത്തിയത്   

 സർക്കാർ തലത്തിൽ സുതാര്യതയും വിശ്വാസ്യതയും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് വിവരാവകാശ ഭേദഗതി കൊണ്ടുവന്നതെന്ന് കേന്ദ്ര പേഴ്‌സണൽ വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. കേന്ദ്ര വിവരാവകാശ കമ്മിഷണർമാർക്ക് നിലവിൽ ലഭിക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്ക് തുല്യമായ വേതന വ്യവസ്ഥകൾ ഒഴിവാക്കുന്നതാണ് ബിൽ. കേന്ദ്ര, സംസ്ഥാന ഇൻഫർമേഷൻ കമ്മിഷണർമാരുടെ സ്വതന്ത്രാധികാരം വെട്ടിക്കുറയ്‌ക്കാനും സർക്കാരുകൾക്ക് വിധേയമാക്കാനും പുതിയ ബിൽ ലക്ഷ്യമിടുന്നു

വിവരാവകാശ നിയമത്തെ ഒരു ശല്യമായാണ് കേന്ദ്രം കാണുന്നത്. വിവരാവകാശ നിയമത്തെ തന്നെ അട്ടിമറിക്കുകയാണ് ഭേദഗതിയിലൂടെ കേന്ദ്രം ചെയ്യുന്നതെന്നും പ്രസ്താവനയില്‍ സോണിയ ഗാന്ധി കുറ്റപ്പെടുത്തി.

നിലവില്‍ അഞ്ച് വര്‍ഷമാണ് വിവരാവകാശ കമ്മീഷണറുടെ കാലാവധി. മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ചാലും ഇല്ലെങ്കിലും അഞ്ച് വര്‍ഷം പൂര്‍ത്തിയാകാതെ ഇവരെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ കഴിയില്ലായിരുന്നു. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം ഈ വ്യവസ്ഥ ഇല്ലാതാകും. വിവരാവകാശ നിയമം കൂടുതല്‍ ശക്തവും കാര്യക്ഷമവുമാക്കാന്‍ ഭേദഗതിയിലൂടെ കഴിയും.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വേതനത്തിന് തുല്യമായ വേതനമാണ് നിലവില്‍ വിവരാവകാശ കമ്മീഷണര്‍മാര്‍ക്കും നല്‍കുന്നത്. കേന്ദ്ര, സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ കാലാവധി അഞ്ചില്‍ നിന്നും മൂന്നുവര്‍ഷമാക്കി കൊണ്ടുള്ള മനുഷ്യാവകാശ സംരക്ഷണ ഭേദഗതി ബില്‍ ലോക്സഭയും രാജ്യസഭയും പാസാക്കിയിരുന്നു. ഭേദഗതി പ്രകാരം സുപ്രീംകോടതി മുന്‍ ജഡ്ജിമാര്‍ക്കു ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ കഴിയും

വിവരാവകാശ നിയമത്തെ ദുർബലമാക്കുന്നതാണ് ഭേദഗതി. കഴിഞ്ഞ അഞ്ചു വർഷം കേന്ദ്ര സർക്കാർ സംസ്ഥാന വിവരാവകാശ കമ്മിഷണർമാരുടെ ഓഫീസുകളിലെ സുപ്രധാന തസ്‌തികകളിൽ നിയമനം നടത്താതെ പരാതികൾ തീർപ്പാക്കുന്നത് വൈകിച്ചു. നിലവിൽ 32,000 കേസുകൾ തീർപ്പാകാതെ കിടക്കുന്നു. സർക്കാർ സ്ഥാപനങ്ങളിലെ അഴിമതി ചോദ്യം ചെയ്യാനും പുറത്തുകൊണ്ടുവരാനുമുള്ള പൗരൻമാരുടെ അവകാശമാണ് ഇല്ലാതാകുന്നത് എന്ന് ശശിതരൂർ എം പി പറഞ്ഞു 

പാർലമെന്റിന്റെ നിയമനിർമ്മാണ ചരിത്രത്തിലെ കറുത്ത ദിവസമാണിന്ന്. ഭരണഘടനയോടും നിയമനിർമ്മാണ സഭയോടും ജുഡിഷ്യറിയോടുമുള്ള കനത്ത അനാദരവും ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കുന്നതുമാണ് പുതിയ ഭേദഗതി നിയമം. സുപ്രീംകോടതിയുടെ നിർദ്ദേശത്തെ ലംഘിക്കുന്ന പുതിയ ഭേദഗതി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.- എന്ന്  എൻ.കെ. പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (44 minutes ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (49 minutes ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (1 hour ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (1 hour ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (2 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (2 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (3 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (3 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (4 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (5 hours ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (5 hours ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (5 hours ago)

ഇതാണ് D മണി,ദിണ്ടിഗൽ വളഞ്ഞ്... SIT-യുടെ മുന്നിൽ കസേര വലിച്ചിട്ടിരുന്നു ദാവൂദ് മണി..ദൃശ്യങ്ങൾ  (6 hours ago)

കേരളത്തിലെ ആദ്യ BJP മേയർ V V R...! പൊന്നാട അണിയിച്ച് SG സുരേഷ്‌ഗോപി നഗരസഭയിൽ...!  (6 hours ago)

തിരുവനന്തപുരത്ത് ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി....  (8 hours ago)

Malayali Vartha Recommends