സ്ഥാനമൊഴിയാന്‍ തയ്യാര്‍... സര്‍ക്കാരിന് ഈയവസ്ഥയില്‍ മുന്നോട്ടു പോകാനാകില്ല; സര്‍ക്കാരിന്റെ പതനത്തിന് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഞാനില്ല, വിശ്വാസവോട്ടെടുപ്പ് വലിച്ചു നീട്ടാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും കുമാരസ്വാമി

സര്‍ക്കാരിന്റെ പതനത്തിന് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഞാനില്ലെന്ന് പറഞ്ഞ കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനമൊഴിയാന്‍ തയ്യാറെന്ന് വ്യക്തമാക്കി. വിശ്വാസവോട്ടെടുപ്പ് വലിച്ചു നീട്ടിക്കൊണ്ടു പോകാന്‍ താത്പര്യമില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി സഭയില്‍ അറിയിച്ചു. 'സര്‍ക്കാരിന് ഈയവസ്ഥയില്‍ മുന്നോട്ടു പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സഭ കനത്ത പൊലീസ് കാവലിലാണ്. റേസ് കോഴ്‌സിന് സമീപത്ത് ഗതാഗതം നിരോധിച്ചു.
'നിലവിലെ സംഭവവികാസങ്ങളില്‍ മനം മടുത്തു, മുഖ്യമന്ത്രി പദം ഒഴിയാന്‍ തയ്യാര്‍', കുമാരസ്വാമി. ഇത്രയും കാലം താന്‍ പ്രവര്‍ത്തിച്ചത് വിശ്വസ്തതയോടെയാണ്. സര്‍ക്കാരിന്റെ പതനത്തിന് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഞാനില്ല. വിശ്വാസവോട്ടെടുപ്പ് വലിച്ചു നീട്ടാന്‍ താന്‍ ശ്രമിച്ചിട്ടില്ല. ഇത്തരത്തില്‍ വിശ്വാസവോട്ട് വൈകിയതിന് മാപ്പ് ചോദിക്കുന്നുവെന്നും കുമാരസ്വാമി.
ബിജെപിക്ക് 107 എംഎല്‍എമാരുടെയും ഭരണപക്ഷത്തിന് 100 എംഎല്‍എമാരുടെയും പിന്തുണയാണുള്ളത്. ഇതിനിടെ സ്വതന്ത്ര എംഎല്‍എമാര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ടുമെന്റിനു മുന്നില്‍ ജെഡിഎസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. ഇവരെ തടയാന്‍ ബിജെപി പ്രവര്‍ത്തകരുമെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുടലെടുത്തു. ബെംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























