കുമാരസ്വാമി സര്‍ക്കാര്‍ താഴെവീണു... കുമാരസ്വാമിക്ക് ഒപ്പം നിന്നത് 99 എം എല്‍ എമാര്‍ മാത്രം; 204 എം എല്‍ എമാരാണ് വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുത്തത്

വിശ്വാസ വോട്ടെടുപ്പില്‍ കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീണു.കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തിന് 204 എം എല്‍ എമാരാണ് പങ്കെടുത്തത്. ഇതില്‍ അനുകൂലമായി 99 എം എല്‍ എമാര്‍ മാത്രമാണ് വോട്ടുചെയ്തത്. 105 പേര്‍ പ്രതികൂലമായും വോട്ടു ചെയ്തു.
പതിനാറ് കോണ്‍ഗ്രസ് ജെ ഡി എസ് എം എല്‍ എമാരുടെ രാജിയെ തുടര്‍ന്നാണ് കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായത്. എന്നാല്‍ വിമത എം എല്‍ എമാര്‍ നിലപാടില്‍ ഉറച്ചുനിന്നു. രണ്ട് സ്വതന്ത്ര എം എല്‍ എമാരും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. എം എല്‍ എമാരുടെ കൂട്ടരാജിക്കു പിന്നില്‍ ബി ജെ പിയാണെന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിക്കുകയും ചെയ്തിരുന്നു.
224 അംഗ നിയമസഭയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ 118 അംഗങ്ങളാണ് കോണ്‍ഗ്രസ് ജെ ഡി എസ് സഖ്യത്തിനുണ്ടായിരുന്നത്. കോണ്‍ഗ്രസ്78, ജെ ഡി എസ്37, ബി എസ് പി1, നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരംഗം എന്നിങ്ങനെ. ബി ജെ പിക്ക് 105 അംഗങ്ങളുമുണ്ടായിരുന്നു.പതിന്നാലുമാസമാണ് സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha























