തെരുവുനായ്ക്കളില്‍ നിന്ന് രക്ഷപ്പെടാനായി കണ്മുന്നില്കണ്ട വീട്ടിലേക്ക് ഓടിക്കയറിയ ദലിത് യുവാവിനെ അടിച്ചവശനാക്കി പെട്രോള്‍ ഒഴിച്ച് തീ വെച്ച് കൊലപ്പെടുത്തി
തെരുവുനായ്ക്കളില്‍ നിന്ന് രക്ഷപ്പെടാനായി കണ്മുന്നില്കണ്ട വീട്ടിലേക്ക് ഓടിക്കയറിയ ദലിത് യുവാവിനെ മോഷ്ടാവെന്ന് ആരോപിച്ച് തീവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയില്‍ തിങ്കളാഴ്ചയാണ് നടുക്കുന്ന സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ സുജിത്കുമാര്‍ എന്ന 28കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. സാരമായി പൊള്ളലേറ്റ കാലുകളില്‍ അണുബാധയുണ്ടായതാണ് മരണകാരണമെന്ന് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു.
രാത്രി രണ്ടു മണിയോടെ ബന്ധുവിന്റെ വീട്ടിലേക്ക് പോവുന്നതിനിടെ തെരുവുനായ്ക്കള്‍ കുരച്ച് പിന്നാലെ ഓടിയെന്നും ഭയന്ന് മുന്നില്‍ കണ്ട വീട്ടിലേക്ക് ഓടിക്കയറിയെന്നും പൊലീസ് പറഞ്ഞു. വീട്ടിലുള്ളവര്‍ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് ആദ്യം അടിച്ചവശനാക്കുകയും പിന്നീട് പെട്രോള്‍ ഒഴിച്ച് തീവെച്ചെന്നും എസ്.പി ആകാശ് തോമര്‍ അറിയിച്ചു. സംഭവത്തില്‍ നാലു പേര്‍ക്കെതിരെ കേസെടുത്തു. രണ്ടു പേരെ അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha