നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിക്കാത്ത ബിജെപി കര്‍ണാടകയിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറെടുക്കുന്നു... വിശ്വാസവോട്ടെടുപ്പില്‍ കുമാരസ്വാമി സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ബിജെപി ശ്രമം
നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിക്കാത്ത ബിജെപി കര്‍ണാടകയിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ത!യാറെടുക്കുന്നു. വിശ്വാസവോട്ടെടുപ്പില്‍ കുമാരസ്വാമി സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ബിജെപി ശ്രമം ആരംഭിച്ചു. ഇന്ന് ബംഗളൂരുവില്‍ നിയമസഭാകക്ഷിയോഗത്തിനു ശേഷം യെദ്യൂരപ്പ ഗവര്‍ണറെ കാണുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രി കുമാരസ്വാമി സര്‍ക്കാരിന്റെ വിശ്വാസപ്രമേയത്തെ ബിജെപിയുടെ 105 അംഗങ്ങള്‍ എതിര്‍ത്തപ്പോള്‍ ഭരണപക്ഷത്തെ പിന്തുണയ്ക്കാന്‍ 98 അംഗങ്ങള്‍ മാത്രമാണ് ഉണ്ടായത്.
വിമത എംഎല്‍എമാര്‍ 15 പേര്‍ക്കും കോണ്‍ഗ്രസും ജെഡിഎസും വിപ്പ് നല്‍കിയിരുന്നെങ്കിലും ഇവര്‍ സഭയിലെത്തിയില്ല. ബിഎസ്പി എംഎല്‍എയും വിശ്വാസവോട്ടെടുപ്പില്നിന്നും വിട്ടുനിന്നു. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് യദ്യൂരപ്പ പറഞ്ഞു. വികസനത്തിന്റെ പുതുയുഗം തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാരിനെ ആളുകള്‍ക്ക് മടുത്തു. തന്റെ സര്‍ക്കാര്‍ കര്ഷകരിലാവും ശ്രദ്ധ കേന്ദ്രീകരിക്കുക യദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു. വിപ്പ് ലംഘിച്ച് വിട്ടുനിന്നവര്ക്കെല്ലാം അയോഗ്യതാനടപടി നേരിടേണ്ടിവരുമെന്ന് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു.
https://www.facebook.com/Malayalivartha