ഇനി രാജയോഗം... നരേന്ദ്ര മോദിയുമായും അമിത് ഷായുമായും ഏറെ അടുത്ത ബന്ധമുള്ള യദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയാകുന്നത് ഉള്ളില്‍ വറ്റാത്ത പകയുമായാണ്; ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും രാജിവയ്‌ക്കേണ്ടി വന്നത് കെ.സി. വേണുഗോപാലിന്റ ചാണക്യ തന്ത്രങ്ങള്‍; ഇത്തവണ വേണുഗോപാലിന് പണികൊടുത്തു

കര്‍ണാടകത്തില അതികായനാണ് ബിഎസ് യദ്യൂരപ്പ. ഈ നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോണ്‍ഗ്രസിന്റേയും ജനാതാദളിന്റേയും കുതന്ത്രങ്ങള്‍ കാരണമാണ് ഭരിക്കാനാകാതെ പോയത്. അതില്‍ മുഖ്യ പങ്കുവഹിച്ചത് രാഹുല്‍ ഗാന്ധി നിയോഗിച്ച കര്‍ണാടകയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയും മലയാളിയുമായ കെ.സി. വേണുഗോപാലിന്റെ തന്ത്രങ്ങള്‍ കൊണ്ടാണ്. കോണ്‍ഗ്രസിന് മതിയായ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും യദ്യൂരപ്പ വരാതിരിക്കാനുള്ള കളികളാണ് വേണുഗോപാല്‍ പുറത്തെടുത്തത്. എന്നാല്‍ യദ്യൂരപ്പ ഇത്തവണ മധുര പ്രതികാരം ചെയ്യകയായിരുന്നു.
വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസ്ജനതാ ദള്‍ (എസ്) സര്‍ക്കാര്‍ താഴെവീണ സാഹചര്യത്തില്‍ ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പായി. യെദ്യൂരപ്പ വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബി.ജെ.പി. ബുധനാഴ്ച അവകാശവാദമുന്നയിക്കുമെന്ന് മുതിര്‍ന്ന നേതാവ് ആര്‍. അശോക് പറഞ്ഞു. സ്വതന്ത്രന്‍ അടക്കം രണ്ടുപേരുടെ പിന്തുണയോടെ പാര്‍ട്ടിക്ക് 107 പേരുടെ അംഗബലമുണ്ട്.
2007ലാണ് യെദ്യൂരപ്പ ആദ്യമായി മുഖ്യമന്ത്രിയായത്. അന്നും പിന്നീടു വന്ന അവസരങ്ങളിലും അദ്ദേഹത്തിനു കാലാവധി പൂര്‍ത്തിയാക്കാനായിരുന്നില്ല. ഇത്തവണയും ഭൂരിപക്ഷമില്ലാതെയാണ് യെദ്യൂരപ്പ അധികാരത്തിലെത്തുന്നത്.
ആര്‍.എസ്.എസിലൂടെയാണ് യെദ്യൂരപ്പ രാഷ്ട്രീയത്തില്‍ സജീവമായത്. കര്‍ണാടകത്തിലെ പ്രബലമായ ലിംഗായത്ത് സമുദായത്തിന്റെ വലിയ പിന്തുണ അദ്ദേഹത്തിനുണ്ട്. ജനപിന്തുണ പരിഗണിച്ചാണ് 76കാരനായ യെദ്യൂരപ്പയെ ബി.ജെ.പി. കേന്ദ്രനേതൃത്വം മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി വീണ്ടും പ്രഖ്യാപിച്ചത്. 75 വയസ്സുകഴിഞ്ഞവരെ പദവിയില്‍നിന്നു മാറ്റിനിര്‍ത്താനുള്ള തീരുമാനം ഇളവുചെയ്താണ് അദ്ദേഹത്തെ തുടരാന്‍ അനുവദിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 28 സീറ്റില്‍ 25 എണ്ണത്തിലും ബി.ജെ.പി. ജയിച്ചതും അദ്ദേഹത്തിന്റെ സ്വാധീനം ഉറപ്പിക്കുന്നതായി.
ബി.ജെ.പി. സംസ്ഥാനാധ്യക്ഷന്‍, ദേശീയ ഉപാധ്യക്ഷന്‍ തുടങ്ങി വിവിധ പദവികള്‍ വഹിച്ച യെദ്യൂരപ്പ ശിവമോഗയിലെ ശിക്കാരിപുരയില്‍നിന്ന് തുടര്‍ച്ചയായി ആറുതവണ തിരഞ്ഞെടുക്കപ്പെട്ടു. 2014ല്‍നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവുംവലിയ ഭൂരിപക്ഷത്തിനാണ് ശിവമോഗയില്‍നിന്നു ജയിച്ചത്.
അനധികൃത ഇരുമ്പയിരു ഖനനക്കേസില്‍ ആരോപണവിധേയനായതിനെത്തുടര്‍ന്ന് 2011ല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നു. തുടര്‍ന്ന് ബി.ജെ.പി.യുമായി തെറ്റിയ യെദ്യൂരപ്പ 2012ല്‍ പാര്‍ട്ടിവിട്ട് കെ.ജെ.പി. രൂപവത്കരിച്ചു. 2013ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ തോല്‍വി കനത്തതായിരുന്നു. യെദ്യൂരപ്പയുടെ ജനപിന്തുണ കണ്ടറിഞ്ഞാണ് ബി.ജെ.പി.യില്‍ തിരിച്ചെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായി അടുത്തബന്ധമുള്ള നേതാവുകൂടിയാണ് യെദ്യൂരപ്പ.
അതേസമയം അസന്മാര്‍ഗികവും നാണംകെട്ടതുമായ രാഷ്ട്രീയ അട്ടിമറിയാണ് ബി ജെ പി കര്‍ണാടകയില്‍ നടത്തിയതെന്നും ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന കെ സി വേണുഗോപാല്‍ വ്യക്തമാക്കി. കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേന്ദ്രസര്‍ക്കാര്‍, ഗവര്‍ണര്‍, മഹാരാഷ്ട്രാ സര്‍ക്കാര്‍, ബി ജെ പി കേന്ദ്ര നേതൃത്വം എന്നിവര്‍ സംയുക്തമായി നടത്തിയ ഹീനശ്രമങ്ങളാണ് സര്‍ക്കാര്‍ നിലംപതിക്കാന്‍ കാരണമായതെന്നും വേണുഗോപാല്‍ ആരോപിച്ചു.
ഭരണപക്ഷത്തെ പതിനാറ് എം എല്‍ എമാരുടെ രാജിയെ തുടര്‍ന്നാണ് കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായത്. തുടര്‍ന്ന് സര്‍ക്കാര്‍ വിശ്വാസവോട്ട് നേരിടുകയും പരാജയപ്പെടുകയുമായിരുന്നു. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തെ 99 എം എല്‍ എമാരാണ് അനുകൂലിച്ചത്. 105 എം എല്‍ എമാര്‍ എതിര്‍ത്തു.
https://www.facebook.com/Malayalivartha























